Get Updates
Get notified of breaking news, exclusive insights, and must-see stories!

യുകെയില്‍ ജോലി വേണോ? അവസരം ഈ യോഗ്യതയുള്ളവർക്ക്: റിക്രൂട്ട്മെന്റ് നോർക്ക വഴി

തിരുവനന്തപുരം: യോഗ്യരായ നഴ്സുമാർക്ക് യു കെയിലേക്കുള്ള മിഡ്‌വൈഫ് റിക്രൂട്ട്മെന്റ് സ്കോപ്പിംഗ് രജിസ്ട്രേഷന്‍ സര്‍വ്വേയില്‍ പങ്കെടുക്കാന്‍ അവസരം. യുണൈറ്റഡ് കിംങ്ഡമില്‍ (യു.കെ) തൊഴിലവസരങ്ങള്‍ തേടുന്ന യോഗ്യതയുളള മിഡ്‌വൈഫുമാരുടെ ലഭ്യത വിലയിരുത്തുന്നതിനുള്ള സ്കോപ്പിംഗ് നടപടി. ഇതിന്റെ ഭാഗമായിട്ടാണ് നോർക്ക റൂട്ട്സ് രജിസ്ട്രേഷന്‍ സർവ്വെ നടത്തുന്നത്. നഴ്സിങ്ങില്‍ ബി.എസ്.സി അല്ലെങ്കില്‍ ജി.എന്‍എം (GNM) വിദ്യാഭ്യാസ യോഗ്യതയും മിഡ്‌വൈഫറിയിൽ കുറഞ്ഞത് രണ്ട് വർഷം ക്ലിനിക്കൽ അനുഭവപരിചയം ഉളളവരാകണം.

ആറ് മാസത്തിലധികം കരിയർ ഗ്യാപ്പില്ലാത്തവരുമാകണം. സി ബി ടി മിഡ് വൈഫറി പാസായവരും, നിലവില്‍ രജിസ്റ്റര്‍ ചെയ്തവരും, സാധുതയുളള ഒ ഇ ടി സർട്ടിഫിക്കറ്റ് ഉളളവര്‍ക്കും പങ്കെടുക്കാവുന്നതാണ്. താല്‍പര്യമുളളവര്‍ വിശദമായ സി വിയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്സ്പോര്‍ട്ട്, ഒ ഇ ടി പരിക്ഷയുടെ ഫലം എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം www.norkaroots.org www.nifl.norkaroots.org എന്നീ വെബ്ബ്സൈറ്റുകൾ സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. റിക്രൂട്ട്മെന്റ് നടപടികള്‍ ആരംഭിക്കുന്ന ഘട്ടത്തില്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മുന്‍ഗണന ലഭിക്കുന്നതാണ്.

uk-job

യു കെയിലെ നഴ്സിംങ് നിയമനങ്ങളുടെ അടിസ്ഥാനത്തിലുളള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാകുന്നതാണ് മിഡ്‌വൈഫ് നഴ്സ്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് മുഖേനയുളള യു കെ റിക്രൂട്ട്മെന്റ് ഉധ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് വിഭാഗത്തിന്റെ 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

അതേസമയം, കേരളത്തിൽ നിന്നുള്ള അന്താരാഷ്ട്ര റിക്രൂട്ട്‌മെന്റ് മേഖലയിലെ സുതാര്യത ഉറപ്പ് വരുത്തി സുരക്ഷിത കുടിയേറ്റം സാധ്യമാക്കുന്നതിന് നിയമ നിർമാണ സാധ്യത പരിശോധിക്കുന്നതിന് 10 അംഗങ്ങളെ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

അഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, കേരള ഡിജിപി, നോർക്ക വകുപ്പ് സെക്രട്ടറി, നിയമ വകുപ്പ് സെക്രട്ടറി, നിയമസഭാ സെക്രട്ടറി, നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ, ലോക കേരള സഭാ സെക്രട്ടറിയേറ്റ് ഡയറക്ടർ, നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, എൻ ആർ ഐ സെൽ പോലീസ് സൂപ്രണ്ട്, ഐഐഎംഎ ഡി ചെയർ ഡോ. ഇരുദയ രാജൻ എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.

സുരക്ഷിത കുടിയേറ്റം ഉറപ്പ് വരുത്തുന്നതിന് ബോധവൽക്കരണ പരിപാടികൾ ഉൾപ്പെടെ നടത്തിവരുന്നുണ്ടെങ്കിലും അനധികൃത റിക്രൂട്ട്മെന്റ് ഏജന്റുമാരുടെ കെണിയിൽപ്പെടുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് നടപടി. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾ, ഏജന്റുമാർ, ഇടനിലക്കാർ തുടങ്ങിയവർ നിയമ പരിമിതികൾ മനസിലാക്കി കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്ന പ്രവണതയുണ്ടെന്നും നോർക്ക ചൂണ്ടിക്കാട്ടി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+