ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം ഉണ്ടോ?പ്രതിവർഷം രണ്ടര കോടിക്ക് മുകളിൽ ശമ്പളം..പ്രോംപ്റ്റ് എൻജിനിയർമാർക്ക് വൻ ഡിമാന്റ്
എഐ സാങ്കേതിക വിദ്യയുടെ വളർച്ചയോടെ ഭാവിയിൽ ഏറ്റവും കൂടുതൽ ജോലി സാധ്യമയുള്ള മേഖലയായി മാറിയിരിക്കുകയാണ് പ്രോംപ്റ്റ് എൻജിനീയറിംഗ്. ചാറ്റ് ജിപിടി,ഗൂഗിൾ ബാർഡ് പോലെയുള്ള ജനറേറ്റീവ് എഐ ആപ്ലിക്കേഷനുകൾക്ക് കൃത്യമായ 'പ്രോംപ്റ്റ്' നൽകിയാൽ മാത്രമേ മികച്ച ഫലം ലഭിക്കുകയുള്ളൂ.
അതായത് A girl sitting near a dog'എന്ന ഫോട്ടോയ്ക്കായി ഒരു പ്രോംപ്റ്റ് ആണ് നിങ്ങൾ നൽകുന്നതെന്ന് ഇരിക്കട്ടെ, ഒരു പെൺകുട്ടി നായക്കരിൽ ഇരിക്കുന്ന ചിത്രം എഐ ആപ്ലിക്കേഷനുകൾ നിങ്ങൾക്ക് നൽകും. എന്നാൽ എങ്ങനെയുള്ള പെൺകുട്ടി, ഏത് വർഗത്തിൽപ്പെട്ട നായ, നിറം, പശ്ചാത്തലം തുടങ്ങിയ വിവരങ്ങളെല്ലാം നൽകിയാൽ ഒരുപക്ഷേ ഫോട്ടോയെ തോൽപ്പിക്കുന്ന എഐ ജനറേറ്റഡ് ഇമേജുകൾ നിങ്ങൾക്ക് ലഭിക്കും. അതായത് നിങ്ങൾ നൽകുന്ന 'പ്രേംപ്റ്റ്' ആണ് പ്രധാനം എന്ന് സാരം. അത്തരത്തിൽ കൃത്യമായ പ്രോംപ്റ്റ് നൽകാൻ കഴിവുള്ളവരാണ് നിങ്ങൾ എങ്കിൽ ലക്ഷങ്ങളാണ് കൈയ്യിൽ ശമ്പളമായി കിട്ടുക.

പ്രേംപ്റ്റ് എൻജിനിയറാകാൻ അപ്പോൾ കോഡിങ്ങോ കമ്പ്യൂട്ടർ ഭാഷകളോ പഠിക്കണോ എന്നാണോ അടുത്ത ചോദ്യം ? ഉത്തരം ആവശ്യമേ ഇല്ലെന്നാണ്. ഏറ്റവും പ്രധാനമായി വേണ്ടത് ഭാഷാ പരിജ്ഞാനമാണ്. പിന്നെ അത്യാവശ്യ ഭാവനയും. ഭാഷാ പരിജ്ഞാനം എന്തെന്ന് വെച്ചാൽ ഒരു തൊഴിലാളിക്ക് നിങ്ങൾ നൽകുന്ന നിർദ്ദേശം പോലെ തന്നെ വ്യക്തവും കൃത്യവുമായ രീതിയിൽ എഐ ആപ്ലക്കേഷനുകൾക്ക് നിർദ്ദേശം നൽകാൻ സാധിക്കണം.
ഏത് തരത്തിലുള്ള പ്രതികരണമാണ് അല്ലെങ്കിൽ ഉള്ളടക്കമാണ് നിങ്ങൾ തിരയുന്നത് എന്നതിനെക്കുറിച്ച് വിശദമായി നിർദ്ദേശം നൽകാൻ സാധിച്ചാൽ പ്രോംപ്റ്റ് എഞ്ചിനീയറിംഗിൽ നിങ്ങൾ കൂടുതൽ വിജയിക്കും.
ഡാറ്റാ വൈദഗ്ധ്യവും ഇവിടെ പ്രധാനമാണ്. കാരണം നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നത് എഐ ടൂളിന് എന്ത് വിവരമാണ് ആവശ്യമുള്ളത്, അത് എവിടെ കണ്ടെത്തണം, അത് ഏത് ഫോർമാറ്റിൽ ആയിരിക്കണം എന്നിങ്ങനെ എഐക്ക് പ്രോസസ് ചെയ്യാൻ പാകത്തിൽ ഈ വിവരങ്ങൾ വിശദമാക്കാൻ സാധിക്കണം.
ഓരോ വിഷയത്തിൽ വൈദഗ്ധ്യവും ആവശ്യമാണ്. കാരണം എഐ നൽകുന്ന എല്ലാ വിവരങ്ങളും എല്ലായപ്പോഴും ശരിയായിരിക്കണമെന്നില്ല. എന്നാൽ വിഷയ വൈദഗ്ധ്യം ഉള്ളയാൾക്ക് ഫലങ്ങൾ വിലയിരുത്തൽ എളുപ്പമാകും. ഭാവനയുടെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ അല്ലേ.
പ്രേംപ്റ്റ് എൻജിനയർമാരെ തേടുന്നത് ആരൊക്കെ
ഡിജിറ്റൽ പരസ്യ ഏജൻസികൾ മുതൽ സോഫ്റ്റ്‌വെയർ ഡെവലപ്പർമാർ, ഹെൽത്ത് കെയർ പ്രൊവൈഡർമാർ, യൂട്ടിലിറ്റി കമ്പനികൾ വരെയുള്ള കമ്പനികൾ പ്രോംപ്റ്റ് എഞ്ചിനീയർമാരെ ആവശ്യമാണ്. ഭാവിിൽ ലോകത്തിലെ 50 ശതമാനം തസ്തികയിൽ ആയിരിക്കുമെന്നാണ് അടുത്തിടെ ചാറ്റ്ജിപിടിയുടെ ചൈനീസ് പ്രതിയോഗിയായ ബായ്ദുവിന്റെ സിഇഒ വ്യക്തമാക്കിയത്. സാലറി കുറിച്ചാണോ ഇനി അറിയേണ്ടത്?
യുഎസിൽ മാത്രം പ്രതിവർഷം മൂന്നരലക്ഷം ഡോളർ ആണത്രേ പ്രോംപ്റ്റ് എൻജിനയർമാരുടെ ശമ്പളം.
പഠിക്കേണ്ടത് എവിടെ നിന്ന്?
പുതിയൊരു മേഖലയാണെങ്കിലും, പ്രോംപ്റ്റ് എഞ്ചിനീയറിംഗിന്റെ ഉൾക്കാഴ്ചകൾ പഠിപ്പിക്കുന്ന നിരവധി കോഴ്‌സുകൾ ഇതിനകം ഓൺലൈനിൽ ലഭ്യമാണ്.ഓൺലൈൻ കോഴ്‌സ് പോർട്ടൽ Udemy ജനറേറ്റീവ് AI പ്രോംപ്റ്റ് എഞ്ചിനീയറിംഗിൽ നിരവധി കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. Datacamp, class central തുടങ്ങിയവയും വിവിധ കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.ചാറ്റ്ജിപിടിയുടെ നിർമാതാക്കളായ ഓപ്പൺ എഐ 'ജിപിടി ബെസ്റ്റ്' എന്ന പേരിൽ പുറത്തിറക്കിയ ഗൈഡും മേഖലയെ കുറിച്ച് വിശദമായ ഉള്ളടക്കം നൽകുന്നുണ്ട്.












Click it and Unblock the Notifications