Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഗസ്റ്റില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ തൊഴിലവസരങ്ങള്‍; കാനഡ തിരിച്ചുവരുന്നോ..? പക്ഷെ

ഒട്ടാവ: വിദേശത്ത് ജോലി സ്വപ്‌നം കാണുന്നവരില്‍ മുന്‍പന്തിയിലുള്ള രാജ്യമാണ് കാനഡ. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തൊഴിലന്വേഷികള്‍ക്ക് നല്ല വാര്‍ത്തകളായിരുന്നില്ല കാനഡയില്‍ നിന്ന് പുറത്ത് വന്നിരുന്നത്. കടുത്ത തൊഴിലില്ലായ്മയായിരുന്നു രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യയ്തിരുന്നത്. എന്നാല്‍ ആഗസ്റ്റ് മാസത്തിലെ കണക്കുകള്‍ പ്രകാരം ഇതില്‍ നേരിയ വ്യത്യാസം വന്നിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

കാനഡയുടെ സമ്പദ്വ്യവസ്ഥ ഓഗസ്റ്റില്‍ പ്രതീക്ഷിച്ചിരുന്നതിന്റെ മൂന്നിരട്ടി തൊഴിലവസരങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും വേതന വളര്‍ച്ച ത്വരിതപ്പെടുത്തുകയും ചെയ്തു എന്നാണ് വെള്ളിയാഴ്ചത്തെ ഡാറ്റ കാണിക്കുന്നത് എന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഉയര്‍ന്ന പലിശനിരക്കുകള്‍ക്കിടയിലും അടിസ്ഥാന ശക്തിയുടെ സൂചനയാണ് ഈ ഡാറ്റ കാണിക്കുന്നത്. ആഗസ്റ്റില്‍ 39900 തൊഴിലവസരങ്ങളാണ് സൃഷ്ടിച്ചത് എന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ പറയുന്നു.

jobs

അതേസമയം തൊഴിലില്ലായ്മ നിരക്ക് 5.5% ആയി തുടരുകയാണ്. മുഴുവന്‍ സമയ ജോലികള്‍ 32200 ആയി വര്‍ധിച്ചപ്പോള്‍ പാര്‍ട്ട് ടൈം ജോലികള്‍ 7800 എന്ന മിതമായ നേട്ടം രേഖപ്പെടുത്തി. ഈ വര്‍ഷം ഇതുവരെ പ്രതിമാസ തൊഴില്‍ വളര്‍ച്ച ശരാശരി 25,000 ആണ്. കനേഡിയന്‍ തൊഴില്‍ വിപണി ഓഗസ്റ്റില്‍ വലിയ രീതിയില്‍ തിരിച്ചുവന്നു എന്നാണ് ഡെസ്ജാര്‍ഡിന്‍സ് ഗ്രൂപ്പിലെ മാക്രോ സ്ട്രാറ്റജി മേധാവി റോയ്സ് മെന്‍ഡസ് പറഞ്ഞത്.

2022 ഡിസംബര്‍ മുതല്‍ 2023 ഏപ്രില്‍ വരെ 5% എന്ന നിലയിലായിരുന്നു കാനഡയിലെ തൊഴിലില്ലായ്മ നിരക്ക്. ജൂണിലും ജൂലൈയിലും ഇതില്‍ വലിയ മാറ്റമൊന്നുമുണ്ടായിരുന്നില്ല. ഫിനാന്‍സ്, ഇന്‍ഷുറന്‍സ്, താമസ-ഭക്ഷണ സേവന മേഖലകളിലാണ് ജോലി അവസരങ്ങളില്‍ വലിയ ഇടിവ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ആരോഗ്യ സോഷ്യല്‍ അസിസ്റ്റന്‍സ് മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിക്കുകയും ചെയ്തിരുന്നു.

പ്രതിസന്ധിക്കിടയിലും കാനഡയിലെ ഏറ്റവും വലിയ പ്രവിശ്യയായ ഒന്റാറിയോയില്‍ നിരവധി തൊഴില്‍ അവസരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഒന്റാറിയോയില്‍ ഏപ്രിലില്‍ പുതുതായി 47000 പേര്‍ക്കായിരുന്നു ജോലി ലഭിച്ചത്. 15 നും 24 നും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ക്കും 55 വയസിനും അതിനു മുകളില്‍ പ്രായമുള്ളവര്‍ക്കും 25 മുതല്‍ 54 വയസ്സു വരെയുള്ള സ്ത്രീകള്‍ക്കുമാണ് ഏറ്റവും കൂടുതല്‍ ജോലി ലഭിച്ചത്.

ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ ആളുകള്‍ പോകുന്ന വിദേശ രാജ്യങ്ങളിലൊന്നാണ് കാനഡ. ഉപരിപഠന സാധ്യത, മികച്ച ജോലി, ജീവിതം ഇതെല്ലാമാണ് ആളുകളെ കാനഡയിലേക്ക് ആകര്‍ഷിക്കുന്നതിന് പ്രധാന കാരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+