Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായിൽ ജോലി നോക്കി മടുത്തോ? അക്കൗണ്ടന്റ്, റിസപ്ഷനിസ്റ്റ്, അഡ്മിൻ..ഇതാ അവസരങ്ങൾ, ലക്ഷങ്ങൾ ശമ്പളം

ദുബായിൽ സ്വകാര്യമേഖലയിൽ ജോലി തേടുന്നവർക്ക് നിരവധി ഒഴിവുകൾ. അക്കൗണ്ടന്റ്, റിസപ്ഷനിസ്റ്റ്, അഡ്മിൻ തുടങ്ങിയ റോളുകളിലാണ് ഒഴിവുകൾ. താത്പര്യമുള്ളവർക്ക് യോഗ്യത, ശമ്പളം ഉൾപ്പെടെയുള്ള വിശദമായ വിവരങ്ങൾ പരിശോധിക്കാം

ദുബായിൽ റിസപ്ഷനിസ്റ്റ് കം അഡ്മിൻ തസ്തികയിൽ ഒഴിവ്

നാല് വർഷത്തെ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷിക്കാനാകുക. മൈക്രോസോഫ്റ്റ് ഓഫീസിൽ അറിവ് വേണം. കരാർ/നിർമ്മാണ മേഖലയിലെ പരിചയം അധിക യോഗ്യതയായി കണക്കാക്കും. താല്പര്യമുള്ളവർ [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് ബയോഡേറ്റ അയക്കുക.

jobhiring-17558

എച്ച്എസ്എ പ്രൊഫഷണൽ ഒഴിവ്

യുഎഇയിലെ എണ്ണ-പ്രകൃതിവാതക മേഖലയിൽ എച്ച്എസ്ഇ പ്രൊഫഷണലുകൾക്ക് അവസരം. എച്എസ്ഇ ഓഫീസർ (അഡ്നോക് അംഗീകാരം അഭികാമ്യം), എച്ച്എസ്ഇ ഓഫീസർ (ഹവാക് വൈദഗ്ദ്ധ്യം) തസ്തികയിലാണ് ഒഴിവുകൾ.. 5-10 വർഷത്തെ എണ്ണ-പ്രകൃതിവാതക മേഖലയിലെ പരിചയം (ADNOC EPC അഭികാമ്യം) ആവശ്യമാണ്. സൈറ്റ് സുരക്ഷയിലും അഡ്നോക്ക് ഡബ്ല്യുഎംഎസിലും അറിവുണ്ടായിരിക്കണം. എച്ച്എസ്ഇ ഡോക്യുമെന്റേഷൻ, റിസ്ക് അസസ്മെന്റുകൾ, സുരക്ഷാ നിർവ്വഹണം എന്നിവയിൽ പ്രാവീണ്യം വേണം. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, ഹവാക് ജോലികളിൽ പരിചയമുള്ളവർക്ക് മുൻഗണന.

യുഎഇയിൽ എവിടെയും താമസിച്ച് ജോലി ചെയ്യാൻ തയ്യാറുള്ളവർക്ക് അപേക്ഷിക്കാം. [email protected] എന്ന ഇമെയിൽ വിലാസത്തിലേക്കോ 056 3757474 എന്ന നമ്പറിലോ ബന്ധപ്പെടുക.

എച്ച്എസ്ഇ അസിസ്റ്റന്റ്

അബുദാബിയിൽ എച്ച്എസ്ഇ അസിസ്റ്റന്റ് തസ്തികയിൽ ഒഴിവ്. ഒഎസ്എച്ച്എഡി നിർബന്ധം. അൽ മൻഹാൽ സ്ട്രീറ്റിലെ പൊളിക്കൽ ജോലിയുമായി ബന്ധപ്പെട്ടാണ് ഈ ഒഴിവ്. എച്ച്എസ്ഇ നിരീക്ഷണങ്ങൾ, ക്ലയിന്റും എച്ച്എസ്ഇയും ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കുക, പൊളിക്കലുമായി ബന്ധപ്പെട്ട എച്ച്എസ്ഇ ജോലികൾ എന്നിവയാണ് പ്രധാന ചുമതലകൾ. സ്വന്തം വിസയുള്ളവർക്ക് മുൻഗണന ലഭിക്കും. ജോലി കാലാവധി 2 മാസം. പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഭാവി പ്രോജക്റ്റുകളിൽ നിലനിർക്കും. 971528157611, 971527633879 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

ലേഡീസ് സപ്പോർട്ടിങ് സ്റ്റാഫ്

അജ്മാനിലെ പ്രമുഖ സ്കൂളിലെ ബസുകളിൽ ലേഡീസ് സപ്പോർട്ടിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർക്ക് പെക്സാ ജോബ് സെല്ലുമായി (PEXA UAE) യുബന്ധപ്പെടാം. ഫോൺ 0557316360

ഫിനാൻസ് വിഭാഗം മേധാവി

ദുബായിൽ ഒരു പ്രമുഖ സ്ഥാപനം ഫിനാൻസ് വിഭാഗം തലവനെ നിയമിക്കുന്നു. ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങളിലെ ധനകാര്യ പ്രവർത്തനങ്ങളുടെ മേൽനോട്ട ചുമതല വഹിച്ചവർക്ക് അപേക്ഷിക്കാം

യുഎഇ, ഖത്തർ, കെഎസ്എ എന്നിവിടങ്ങളിലെ ഐടി പിന്തുണ ഉൾപ്പെടെ നാല് പേരടങ്ങുന്ന ഒരു ടീമിനെ നയിക്കുകയും വികസിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. കൂടാതെ യുഎഇ, ഖത്തർ, കെഎസ്എ എന്നിവിടങ്ങളിലെ വാറ്റ്, ഓഡിറ്റുകൾ, നികുതി ഫയലിംഗുകൾ ഉൾപ്പെടെയുള്ള നിയമപരമായ കാര്യങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. പ്രോസസ് കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി NetSuite-ൻ്റെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുകയും വേണം.കൂടുതൽ വിവരങ്ങൾ ആവശ്യമുള്ളവർക്ക് [email protected] എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.

അക്കൗണ്ടിംഗ് ഡാറ്റാ എൻട്രി

ദുബായിൽ അക്കൗണ്ടിംഗ് ഡാറ്റാ എൻട്രി തസ്തികയിലേക്ക് പുതിയ ഒഴിവുകൾ. പുരുഷന്മാർക്ക് മാത്രമാണ് ഈ അവസരം. ബികോം ആണ് യോഗ്യത.അഡ്മിനിസ്ട്രേറ്റീവ് കാര്യങ്ങളിൽ പരിചയം, ടൈപ്പിംഗ് വേഗത എന്നിവ വേണം
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 1400-1500 ദിർഹം ശമ്പളത്തിന് പുറമെ താമസവും ഭക്ഷണവും ലഭിക്കും. [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ബയോഡാറ്റ അയയ്ക്കാവുന്നതാണ്.

അഡ്മിൻ അസിസ്റ്റൻ്റ് കം അക്കൗണ്ടൻ്റ്

ദുബായിലെ ഒരു പ്രമുഖ ബിസിനസ് കൺസൾട്ടൻസി സ്ഥാപനം അഡ്മിൻ അസിസ്റ്റൻ്റ് കം അക്കൗണ്ടൻ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹിന്ദിയിലും ഇംഗ്ലീഷിലും മികച്ച ആശയവിനിമയ ശേഷിയുള്ളവരെയാണ് കമ്പനി തേടുന്നത്.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് മൈക്രോസോഫ്റ്റ് ഓഫീസിൽ നല്ല പ്രാവീണ്യം ഉണ്ടായിരിക്കണം. ഈ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 4000 AED (യുഎഇ ദിർഹം) ശമ്പളം ലഭിക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അവരുടെ ബയോഡാറ്റ [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+