ദുബായില്‍ ജോലി വേണോ? കാഷ്യർ മുതല്‍ സെയില്‍സ്മാന്‍ വരെ നിരവധി ഒഴിവുകള്‍
ദുബായില്‍ ജോലി അന്വേഷിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇതാ നിങ്ങള്‍ക്കായി വിവിധ സ്വകാര്യ കമ്പനികളില്‍ ഒഴിവുകള്‍ വന്നിരിക്കുകയാണ്. എച്ച് ആർ അഡ്മിനിസ്ട്രേറ്റർ, സീനിയർ എച്ച് വി എ സി ടെക്നീഷ്യൻ, കാഷ്യർ, എസി ടെക്നീഷ്യൻ തുടങ്ങിയ വിവിധ വിഭാഗങ്ങളിലായാണ് ഒഴിവുകള്‍ വന്നിരിക്കുന്നത്. ഒഴിവുകളെക്കുറിച്ചും അപേക്ഷകർക്ക് വേണ്ട യോഗ്യതകളെക്കുറിച്ചും താഴെ വിശദമായി നല്‍കുന്നു.
1. എച്ച് ആർ അഡ്മിനിസ്ട്രേറ്റർ - ദുബായ്
ദ്രുതഗതിയിൽ വളരുന്ന ഒരു കമ്പനിയിൽ എച്ച് ആർ അഡ്മിനിസ്ട്രേറ്ററായി ജോലി ചെയ്യാൻ അവസരം. ഉടന്‍ ജോയിന്‍ ചെയ്യാന്‍ കഴിയുന്നവർക്ക് മുന്‍ഗണന.
- ശമ്പളം: 5,000-7,000 ദിർഹം (കമ്പനിയുടെ വളർച്ചയ്ക്കനുസരിച്ച് വർധിക്കും)
- സ്ഥലം: ദുബായ്
- ജോലിയുടെ ഉത്തരവാദിത്തങ്ങൾ: ജീവനക്കാരുടെ ഡോക്യുമെന്റേഷൻ, വിസ പ്രോസസിംഗ്, ശമ്പള ഇൻപുട്ട്, ലീവ് ട്രാക്കിംഗ്, എച്ച്ആർ സിസ്റ്റം അപ്ഡേറ്റ്.
- യോഗ്യത: 1-3 വർഷത്തെ എച്ച് ആർ / അഡ്മിനിസ്ട്രേറ്റീവ് പരിചയം, യുഎഇ തൊഴിൽ നിയമം, വിസ പ്രക്രിയ എന്നിവയെക്കുറിച്ചുള്ള അറിവ്, മികച്ച ആശയവിനിമയവും സംഘാടനപാടവവും
- അപേക്ഷിക്കേണ്ട വിധം: സി വി [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.

2. സീനിയർ എച്ച് വി എ സി ടെക്നീഷ്യൻ - യു എ ഇ
ശമ്പളം: പരിചയത്തിനനുസരിച്ച്
സ്ഥലം: യുഎഇ
യോഗ്യത
- 6 വർഷത്തിലേറെ കൊമേഷ്യൽ/വ്യാവസായിക എച്ച് വി എ സി പ്രോജക്ടുകളിൽ പരിചയം.
- പാക്കേജ് യൂണിറ്റുകൾ, ഡക്ടഡ് സ്പ്ലിറ്റ് സിസ്റ്റങ്ങൾ, വ്യാവസായിക എ എച്ച് യു, എച്ച് വി എ സി കൺട്രോൾ പാനലുകൾ എന്നിവയിൽ വൈദഗ്ധ്യം.
- ഇലക്ട്രിക്കൽ, മെക്കാനിക്കൽ തകരാറുകൾ കണ്ടെത്താനുള്ള കഴിവ്.
- കംപ്രസർ ഓവർഹോളിംഗ്, കൺട്രോൾ സിസ്റ്റം, പൈപ്പ്ഫിറ്റിംഗ്, ബ്രേസിംഗ് എന്നിവയിൽ പരിചയം.
- ടീമിനെ നയിക്കാനുള്ള നേതൃപാടവം, യു എ ഇ ഡ്രൈവിംഗ് ലൈസൻസ്.
മുൻഗണന: യു എ ഇയിൽ ലഭ്യമായവർ, തമിഴ്/മലയാളം ഭാഷാ വൈദഗ്ധ്യം.
അപേക്ഷിക്കേണ്ട വിധം: "G_SHVAC 1306" എന്ന സബ്ജക്ട് കോഡോടെ സിവി wa.me/+971561735442 എന്ന നമ്പറിലേക്ക് വാട്സാപ്പ് വഴി അയക്കുക.
3. അൽ റാംസ് ബസാർ - യുഎഇ
തസ്തികകൾ
- കാഷ്യർ: യു എ ഇയിൽ പരിചയം നിർബന്ധം.
- സെയിൽസ്മാൻ (ഫുഡ് സെക്ഷൻ): ഗ്രോസറി/ഫുഡ് വിൽപ്പന പരിചയം.
- സെയിൽസ്മാൻ (ഇലക്ട്രോണിക്സ് സെക്ഷൻ): ഇലക്ട്രോണിക്സ്/ഹോം അപ്ലയൻസ് വിൽപ്പന പരിചയം.
അപേക്ഷിക്കേണ്ട വിധം: സിവി 0566853478 / 0565477785 എന്ന നമ്പറുകളിലേക്കോ [email protected] എന്ന ഇമെയിലിലേക്കോ അയക്കുക.
4. എസി ടെക്നീഷ്യൻ - ദുബായ്
സ്ഥലം: ദുബായ്
ആനുകൂല്യങ്ങൾ: സൗജന്യ താമസം (ഭക്ഷണം ഒഴികെ), യുഎഇ തൊഴിൽ നിയമപ്രകാരമുള്ള വിസ, മറ്റ് ആനുകൂല്യങ്ങൾ.
ജോലിയുടെ ഉത്തരവാദിത്തങ്ങൾ
- സ്പ്ലിറ്റ്, വിൻഡോ, ഡക്ടഡ്, വി ആർ എഫ്/ വിആർ വി യൂണിറ്റുകൾ ഉൾപ്പെടെയുള്ള എച്ച് വി എ സി സിസ്റ്റങ്ങളുടെ ഇൻസ്റ്റലേഷൻ, അറ്റകുറ്റപ്പണി, റിപ്പയർ.
- മെക്കാനിക്കൽ, ഇലക്ട്രിക്കൽ തകരാറുകൾ കണ്ടെത്തൽ, പരിഹരിക്കൽ.
- പതിവ് പരിപാലനം, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കൽ.
യോഗ്യത
- എച്ച് വി എ സിറഫ്രിജറേഷൻ & എയർ കണ്ടീഷനിംഗിൽ ഐടിഐ/ഡിപ്ലോമ.
- 1+ വർഷത്തെ എസി സിസ്റ്റം ഇൻസ്റ്റലേഷൻ, സർവീസിംഗ് പരിചയം.
- ബ്ലൂപ്രിന്റ്, സ്കീമാറ്റിക്സ്, ടെക്നിക്കൽ മാനുവലുകൾ വായിക്കാനുള്ള കഴിവ്.
- എച്ച്വിഎസി ടൂളുകളും ട്രബിൾഷൂട്ടിംഗ് ടെക്നിക്കുകളും അറിയണം
അപേക്ഷിക്കേണ്ട വിധം: സിവി +971 56 101 3908 എന്ന വാട്സാപ്പ് നമ്പറിലേക്കോ [email protected] എന്ന ഇമെയിലിലേക്കോ അയക്കുക. യുഎഇയിൽ നിലവിൽ ലഭ്യമായ ഉദ്യോഗാർത്ഥികൾക്ക് മുന്‍ഗണനയുണ്ടാകും
ശ്രദ്ധിക്കുക: ഇത് ഒരു അറിയിപ്പ് മാത്രമാണ്. പണം, രേഖകൾ, അല്ലെങ്കിൽ മറ്റ് കാര്യങ്ങൾ കൈമാറുന്നതിന് മുമ്പ്, എല്ലാ വിശദാംശങ്ങളും സ്വന്തം ഉത്തരവാദിത്തത്തിൽ ശ്രദ്ധാപൂർവ്വം പരിശോധിക്കേണ്ടതാണ്. ഏതൊരു ഇടപാടും നടത്തുമ്പോൾ ഉണ്ടാകുന്ന ഫലങ്ങളുടെ പൂർണ ഉത്തരവാദിത്തം അപേക്ഷകന് മാത്രമായിരിക്കും.












Click it and Unblock the Notifications