വിദ്യാഭ്യാസ വകുപ്പില്‍ ജോലി അവസരം: കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ക്ലീനിങ് ഒഴിവുകള്‍
തിരുവനന്തപുരം: താല്‍ക്കാലിമകമാണെങ്കിലും ഒരു ജോലി തേടി നടക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ ഇതാ നിങ്ങള്‍ക്കായി വിവിധ സർക്കാർ വകുപ്പുകള്‍ക്ക് കീഴിലായി നിരവധി ഒഴിവുകളാണ് വന്നിരിക്കുന്നത്. ഇവിടെ ഒരോ വിഭാഗത്തിലേയും ഒഴിവുകള്‍ അതിലേക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യതകളും വിശദമായി നല്‍കുന്നു.
സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ്
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് തസ്തികയിലേക്കും ക്ലീനിങ് ജോലികൾക്കും ഒഴിവ്. പ്രസ്തുത തസ്തികകളിലേക്ക് താൽകാലിക ദിവസ വേതന അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഏപ്രിൽ 22 രാവിലെ 10:30ന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നടത്തും.

കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് തസ്തികയിലേക്കാവശ്യമായ യോഗ്യത പ്ലസ് ടു, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ അല്ലെങ്കിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ എൻജിനിയറിങ്. ആറ് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും ആവശ്യമാണ്. സ്വീപ്പർ തസ്തികയിൽ ഏട്ടാം ക്ലാസ് ആണ് യോഗ്യത. യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റും പകർപ്പും ഹാജരാക്കണം.
അധ്യാപകരെ ആവശ്യമുണ്ട്
കല്ലറകടവ് ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് 2025-26 അധ്യയന വര്‍ഷം യു.പി, ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ട്യൂഷനായി താല്‍കാലിക വ്യവസ്ഥയില്‍ പത്തനംതിട്ട മുനിസിപ്പാലിറ്റിയില്‍ താമസിക്കുന്ന പ്രവൃത്തിപരിചയമുള്ള ട്യൂഷന്‍ ടീച്ചര്‍മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. യു.പി വിദ്യാര്‍ഥികളെ എല്ലാ വിഷയവും പഠിപ്പിക്കുന്നതിന് പ്ലസ് ടു +/പ്രീഡിഗ്രി, ടിടിസി /ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
നാച്ചുറല്‍സയന്‍സ്(ബയോളജി), സോഷ്യല്‍ സ്റ്റഡീസ്, ഫിസിക്കല്‍ സയന്‍സ്(ഫിസിക്‌സ് ആന്റ് കെമിസ്ട്രി) ഇംഗ്ലീഷ്, കണക്ക്, ഹിന്ദി വിഷയങ്ങളില്‍ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതിന് ബിഎഡ്/ പി.ജി യോഗ്യതയുള്ള അധ്യാപകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ബയോഡേറ്റയും അപേക്ഷയും ഏപ്രില്‍ 30ന് വൈകിട്ട് അഞ്ചിനകം ഇലന്തൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ഹാജരാകണം. ഫോണ്‍-9544788310, 8547630042.
അഭിമുഖം
കോന്നി മെഡിക്കല്‍ കോളജിലെ അനാട്ടമി വിഭാഗത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ കഡാവര്‍ അറ്റന്‍ഡറെ തിരഞ്ഞെടുക്കുന്നു. ഏപ്രില്‍ 22ന് രാവിലെ 10.30ന് നടക്കുന്ന അഭിമുഖത്തില്‍ ഏഴാം ക്ലാസ് യോഗ്യതയുളള 50 വയസില്‍ താഴെ പ്രായമുളളവര്‍ക്ക് പങ്കെടുക്കാം. മുന്‍പരിചയമുളളവര്‍ തിരിച്ചറിയല്‍ രേഖ, യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസലും പകര്‍പ്പും പ്രവൃത്തി പരിചയ സാക്ഷ്യപത്രവും സഹിതം ഹാജരാകണം. ഫോണ്‍ : 0468 2344823, 2344803.












Click it and Unblock the Notifications