ക്ഷീരവികസന വകുപ്പില്‍ ജോലി: 324 ഒഴിവുകള്‍; അവസരം വനിതകള്‍ക്ക്
സംസ്ഥാന ക്ഷീരവികസന വകുപ്പില്‍ ജോലി അവസരം. വികസനപദ്ധതികളുടെ ഭാഗമായി ഡെയറി പ്രൊമോട്ടർ വിമൺ ക്യാറ്റിൽ കെയർ വർക്കർ തസ്തികകളിലേയ്ക്ക് അപേക്ഷിക്കാം. താത്കാലികാടിസ്ഥാനത്തിൽ 10 മാസത്തേയ്ക്കാണ് നിയമനം. ബ്ലോക്കടിസ്ഥാനത്തിൽ ആകെ 324 ഒഴിവുകളുണ്ട്.
അപേക്ഷ മെയ് 14 ന് വൈകിട്ട് മൂന്നിനകം ബ്ലോക്ക് തല ക്ഷീരവികസന യൂണിറ്റ് ഓഫീസിൽ നൽകണം. കമ്പ്യൂട്ടർ പരിജ്ഞാനവും എസ് എസ് എൽസിയുമാണ് യോഗ്യത. പ്രായപരിധി 18-45 വയസ്സ്. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. അപേക്ഷകർ ബന്ധപ്പെട്ട ബ്ലോക്ക് തല ക്ഷീര വികസന യൂണിറ്റിന്റെ പരിധിയിൽ താമസിക്കുന്നവരും സഹകരണ സംഘങ്ങളിലെ അംഗങ്ങളുമായിരിക്കണം. വനിതകൾക്കാണ് അവസരം. അപേക്ഷകർ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതമാണ് അപേക്ഷിക്കേണ്ടത്.

അഭിമുഖത്തിന് യോഗ്യരായവരുടെ പട്ടിക മെയ് 17 ന് വൈകിട്ട് അഞ്ചിന് ഡെപ്യൂട്ടി ഡയറക്ടർമാരുടെ ഓഫീസിൽ പ്രസിദ്ധീകരിക്കും. മെയ് 20ന് രാവിലെ പത്തിന് അഭിമുഖം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വകുപ്പിന്റെ വെബ്സൈറ്റിലെ ഔദ്യോഗിക വിജ്ഞാപനം ശ്രദ്ധിക്കുക.
ഡയാലിസിസ് ടെക്നിഷ്യൻ ഒഴിവ്
എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന ഡയാലിസിസ് ടെക്നിഷ്യൻ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് മെയ് 19 രാവിലെ 10.30 ന് അഭിമുഖം നടത്തും. ഡയാലിസിസ് ടെക്നിഷ്യൻ കോഴ്സിലെ ഡിഗ്രി/ ഡിപ്ലോമയും പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484-2386000.
തൊഴില്‍ മേള
തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ തസ്തികകളിൽ മേയ് 9 ന് രാവിലെ 10 മണിക്ക് അഭിമുഖം നടക്കും.ഇൻഡസ്ട്രിയൽ റിലേഷൻസ്, കസ്റ്റമർ സർവീസ് സൂപ്പർവൈസർ, ടേൺ എറൗണ്ട് കോഓർഡിനേറ്റർ, ലോഡ് കൺട്രോൾ ഏജന്റ്, ലോഡ് കൺട്രോൾ സീനിയർ ഏജന്റ്, സെയിൽസ് മാനേജർ, ഏജൻസി ഡെവലപ്‌മെന്റ് മാനേജർ, ഏജൻസി ലീഡർ മാനേജർ, ഏജൻസി ലീഡർ തസ്തകകളിലാണ് നിയമനം.
പ്ലസ്ടു, ബിരുദം, എം.ബി.എ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. പ്രായപരിധി 40 വയസ്, പ്രവൃത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ: 0471-2992609, 8921916220.
ഓവർസിയർ
നാഷണൽ ആയുഷ് മിഷൻ കേരളം ഓവർസിയർ തസ്തികയിൽ വിവിധ ജില്ലകളിലെ ഒഴിവുകളിലേക്ക് (കോട്ടയം, തൃശൂർ, കണ്ണൂർ) കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. മേയ് 15 നകം അപേക്ഷകൾ ലഭിക്കണം. വിശദ വിവരങ്ങൾക്ക്: www.nam.kerala.gov.in, 0471 2474550.












Click it and Unblock the Notifications