ഈ യോഗ്യതയുണ്ടോ? എങ്കില്‍ 25000 രൂപ ശമ്പളത്തിന് എറണാകുളത്ത് ജോലിയുണ്ട്, വേറേയുമുണ്ട് അവസരം
തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയും തൃപ്പൂണിത്തുറ താലൂക്ക് ആസ്ഥാന ആശുപത്രിയും സംയുക്തമായി നടത്തുന്ന പാലിയേറ്റീവ് കെയര്‍ യൂണിറ്റിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിന് പാലിയേറ്റീവ് നഴ്സിന്റെ ഒഴിവിലേക്ക് ഇനി പറയുന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുവാന്‍ ക്ഷണിച്ചു.
ഒഴിവിന്റെ എണ്ണം - 1 (മാസവേതനം - 24520/-). ആരോഗ്യവകുപ്പിന്റെ അംഗീകാരമുളള സ്ഥാപനത്തില്‍ നിന്നും ലഭിച്ച താഴെപ്പറയുന്ന കോഴ്‌സുകള്‍ പാസ്സായിട്ടുളളവര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.

1. ഓക്സിലറി നേഴ്സിംഗ് ആന്റ് മിഡ്വൈഫറി (എ.എന്‍.എം). 2. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് (ജെ.പി.എച്ച്.എന്‍): മേല്‍പറഞ്ഞ യോഗ്യതയുള്ളവര്‍ നിര്‍ബന്ധമായും ആരോഗ്യവകുപ്പിന്റെ അംഗീകാരമുളള സ്ഥാപനങ്ങളില്‍ നിന്നും 3 മാസത്തെ ബിസിസിപിഎ. എന്‍./സിസിസിപിഎഎന്‍ കോഴ്സ് പാസായിരിക്കണം. 3. ജനറല്‍ നേഴ്സിംഗ് ആന്റ് മിഡ് വൈഫറി കോഴ്‌സ് (ജി.എന്‍.എം). 4. ബിഎസ്സി നേഴ്‌സിംഗ്: മേല്‍പറഞ്ഞ യോഗ്യതയുള്ളവര്‍ നിര്‍ബന്ധമായും ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ നിന്നും ഒന്നര മാസത്തെ ബിസിസിപിഎ എന്‍./സസിസിപിഎഎന്‍. കോഴ്സ് പാസായിരിക്കണം.
മേല്‍പറഞ്ഞ യോഗ്യതയുളളവര്‍ മാത്രം ഇന്റര്‍വ്യൂവില്‍ പങ്കെടുത്താല്‍ മതിയാകും. പ്രവൃത്തിപരിചയം അഭികാമ്യം. നിശ്ചിത യോഗ്യതയുളളവര്‍ ജൂലൈ 8 ന് രാവിലെ 11 ന് ബയോഡാറ്റാ, തിരിച്ചറിയല്‍ കാര്‍ഡ്, യോഗ്യതകള്‍, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും ആയതിന്റെ പകര്‍പ്പുകളും സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി ഓഫീസില്‍ ഹാജരാകണം. നിശ്ചിതയോഗ്യതയില്ലാത്ത ഉദ്യോഗാര്‍ത്ഥികളെ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്നതല്ല. ഫോണ്‍: 0484 2783495, 2777315.
ഡാറ്റാ എന്‍ട്രി
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാസ്പ് പദ്ധതിയുടെ കീഴിൽ ഡാറ്റ എ൯ട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ (550 രൂപ മാത്രം) താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ഡിഗ്രിയും ഡിസിഎ (ഗവ അംഗീകൃത സർട്ടിഫിക്കറ്റ് ) അല്ലെങ്കിൽ ഡിസിഎ തത്തുല്യ കമ്പ്യൂട്ടർ യോഗ്യത. പ്രായപരിധി 18-42. ആറുമാസ കാലയളവിലേക്ക് (179 ദിവസം) ദിവസവേതനാടിസ്ഥാനത്തിൽ ആയിരിക്കും നിയമനം.
താത്പര്യമുളളവർ വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം ജൂലൈ 15 ന് എറണാകുളം മെഡിക്കൽ കോളേജ് സിസിഎം ഹാളിൽ രാവിലെ 10.30 ന് നടക്കുന്ന വാക്-ഇ൯-ഇൻ്റർവ്യൂവിൽ പങ്കെടുക്കണം. അന്നേ ദിവസം രാവിലെ ഒമ്പതു മുതൽ 10 വരെയായിരിക്കും രജിസ്ട്രേഷ൯. സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്തവർക്ക് മു൯ഗണന.
തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങിലെ സർക്കാരിതര ഫണ്ടിൽ നിന്നും വേതനം നൽകുന്ന ക്ലർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ താല്ക്കാലിക തസ്തികയിലേക്ക് 179 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിൽ ദിവസ വേതന നിരക്കിൽ ജോലി നോക്കുന്നതിന് താല്പര്യമുള്ള വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത ബിരുദമാണ്. കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം. അപേക്ഷകർക്ക് 2024 ജൂലൈ 1 ന് അടിസ്ഥാനത്തിൽ 50 വയസ് കവിയരുത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 12.
എഴുത്തുപരീക്ഷയുടെയും വൈദഗ്ധ്യ പരീക്ഷയുടേയും (MS Word/Libre Office Writer, MS Excel/Libre Office Calc, Malayalam / English Typing) അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിൽ ദിവസവേതന നിരക്കിലാണ് നിയമനം. കോളേജ് വെബ്സൈറ്റിൽ നൽകിയിട്ടുള്ള ലിങ്കിലൂടെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. പ്രോസസിംഗ് ഫീസായി നൂറ് രൂപ താഴെ പറയുന്ന ബാങ്ക് അക്കൗണ്ടിലേക്ക് അടച്ച ശേഷം പണമടച്ച വിവരങ്ങൾ കൂടി അപേക്ഷയിൽ നൽകുക. Name of Account Holder : PTA CET, A/c No : 57006014335, Account Type : SB Account, IFSC Code : SBIN0070268.
ഇന്റർവ്യൂ ജൂലൈ 16ന്
തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ റിസർച്ച് അസിസ്റ്റന്റ്, ജൂനിയർ ഹെൽത്ത് എക്കണോമിസ്റ്റ് തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. താൽപര്യമുള്ള ഉദ്യോഗാർഥികൾ 2024 ജൂലൈ 16ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് www.sctimst.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.












Click it and Unblock the Notifications