മാനേജർ മുതല്‍ റിലേഷൻഷിപ് ഓഫീസർ വരെ: ഇതാ നിരവധി ജോലി അവസരങ്ങള്‍, ഉടന്‍ അപേക്ഷിക്കൂ
തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ ടെക്‌നീഷ്യൻ ട്രെയിനി, സെയിൽസ് ട്രെയിനി, റിലേഷൻഷിപ് ഓഫീസർ, മാനേജർ, അസിസ്റ്റൻറ് മാനേജർ, ഡെപ്യൂട്ടി മാനേജർ എന്നീ തസ്തികകളിലേക്ക് ജൂലൈ 11 രാവിലെ 10ന് അഭിമുഖം നടക്കുന്നു. ടെക്‌നീഷ്യൻ ട്രെയിനിയ്ക്ക് പ്ലസ്ടു, ഐടിഐ ഇലക്ട്രോണിക്‌സ് അല്ലെങ്കിൽ ഇലക്ട്രിക്കൽ ആണ് യോഗ്യത.
സെയിൽസ് ട്രെയിനി, റിലേഷൻഷിപ്പ് ഓഫീസർ, അസിസ്റ്റന്റ് മാനേജർ എന്നീ തസ്തികകളിൽ പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രിയും മാനേജർ, ഡെപ്യൂട്ടി മാനേജർ തസ്തികയിൽ ഡിഗ്രിയുമാണ് യോഗ്യത. സ്ത്രീകൾക്കും പുരുഷന്മാർക്കും പങ്കെടുക്കാം. പ്രായപരിധി 35 വയസ്. പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 04712992609, 8921916220.

ഐ.എൽ.ഡി.എമ്മിൽ ഒഴിവ്
റവന്യൂ ഡിപ്പാർട്ട്മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന ഐ.എൽ.ഡി.എം ന്റെ ഭാഗമായ റവന്യൂ ഇൻഫർമേഷൻ ബ്യൂറോയിൽ വീഡിയോ എഡിറ്റർ, വിഷ്വൽ മീഡിയയിൽ ഇന്റേൺസിന്റെ തസ്തികകളിലെ ഓരോ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വീഡിയോ എഡിറ്റർ തസ്തികയിലെ ഉയർന്ന പ്രായപരിധി 35 ഉം ഇന്റേൺഷിപ്പിന് 30 വയസ്സുമാണ്.
വീഡിയോ എഡിറ്റർ നിയമനം ഒരു വർഷ കാലയളവിലേക്ക് കരാർ അടിസ്ഥാനത്തിലാണ്. പ്രതിമാസം 20,065 രൂപ ശമ്പളം സൗജന്യ താമസ സൗകര്യം നൽകും. ന്യൂസ് ക്ലിപ്പുകൾ തയ്യാറാക്കൽ, ലൈവ് ട്രാൻസ്മിഷൻ സ്വിച്ചിംഗ്, ഓൺലൈൻ എഡിറ്റിംഗ്, വീഡിയോ ഫൂട്ടേജിന്റെ അപ്‌ലോഡിങ്, ഡോക്യുമെന്ററികൾ തയ്യാറാക്കൽ, സോഷ്യൽമീഡിയയ്ക്കു വേണ്ടി വിവിധ രൂപത്തിലുള്ള കണ്ടന്റുകൾ തയ്യാറാക്കൽ എന്നിവയാണ് ചുമതലകൾ. പ്ലസ് ടു, വീഡിയോ എഡിറ്റിംഗിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നും ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ കോഴ്സും പാസായിരിക്കണം.
ന്യൂസ് പോർട്ടൽ/ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിൽ വാർത്താധിഷ്ഠിത വീഡിയോ തയ്യാറാക്കുന്നതിലും എഡിറ്റിംഗിലും രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം. വിഷ്വൽ മീഡിയയിൽ ഇന്റേൺഷിപ്പിന് ഒരു വർഷത്തേക്കാണ് നിയമനം. താമസം സൗജന്യമായിരിക്കും. മാസം 10,000 രൂപ വേതനം.
പ്രായ പരിധി 30 വയസ്. പ്രായോഗിക, സാങ്കേതിക പരീക്ഷകളുടെയും, അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ ഐ.എൽ.ഡി.എം വെബ്സൈറ്റിൽ ലഭ്യമായിട്ടുള്ള ഗൂഗിൾ ഫോം പൂരിപ്പിച്ച് അപേക്ഷ സമർപ്പിക്കാം. വീഡിയോ എഡിറ്റിംഗിൽ പ്രാവീണ്യമുള്ളവർക്ക് മുൻഗണന. ഇ- മെയിൽ: [email protected] അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 17. അഭിമുഖം, എഴുത്തുപരീക്ഷ ജൂലൈ 20. വെബ്സൈറ്റ്: https://ildm.kerala.gov.in/en .
വാക്-ഇൻ-ഇന്റർവ്യു
കോഴിക്കോട് സിറ്റി ഡി.എച്ച്.ക്യുവിൽ നിലവിൽ ഒഴിവുള്ള ക്യാമ്പ് ഫോളോവർ (കുക്ക്, സ്വീപ്പർ, ധോബി) തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക ജീവനക്കാരെ നിയമിക്കുന്നതിന് വാക്-ഇൻ ഇന്റർവ്യു നടത്തും. താത്പര്യമുള്ളവർ അപേക്ഷ, ബയോഡാറ്റ, ആധാർ കാർഡ്, ആധാർ കാർഡിന്റെ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം 15ന് രാവിലെ 10.30ന് മാലൂർക്കുന്നിലെ കോഴിക്കോട് സിറ്റി ഡി.എച്ച്.ക്യുവിൽ അഭിമുഖത്തിന് എത്തണം.












Click it and Unblock the Notifications