ആയിരത്തോളം ഒഴിവുകള്‍; അടിസ്ഥാന യോഗ്യത പത്താംക്ലാസ്: തിരുവനന്തപുരത്തും കോട്ടയതും തൊഴില്‍ മേള
തിരുവനന്തപുരം: തൊഴില്‍ അന്വേഷിക്കുന്ന ഉദ്യാഗാർത്ഥികള്‍ക്ക് സുവർണ്ണാവസരവുമായി തൊഴില്‍ മേള. ദേശീയ തൊഴിൽ സേവന കേന്ദ്രം സ്വകാര്യ ഏജന്‍സികളുമായി ചേർന്ന് നടത്തുന്ന തൊഴില്‍ മേള തിരുവനന്തപുരത്തും കോട്ടയത്തുമായിട്ടാണ് നടക്കുന്നത്. തിരുവനന്തപുരത്ത് നവംബർ 21 നും കോട്ടയത്ത് നവംബർ 22 നും അഭിമുഖങ്ങള്‍ നടക്കും. പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത.
തിരുവനന്തപുരം
കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തോഴിൽ സേവന കേന്ദ്രം സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി/വർഗ്ഗത്തിൽപ്പെട്ട യുവതി യുവാക്കൾക്ക് വേണ്ടിയാണ് തൊഴില്‍ മേള സംഘടിപ്പിക്കുന്നത്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 20 ന് ഉച്ചക്ക് 1.00 മണിക്ക് മുന്‍പായി https://forms.gle/SMLwZtzMB5EmQGJ3A എന്ന ഗൂഗിള്‍ ലിങ്കില്‍
നിർബന്ധമായും പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

ലിങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും അവരവരുടെ വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്സ്, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം നവംബർ 21 ന് രാവിലെ 10 NATIONAL CAREER SERVICE CENTRE FOR SC/STS, BEHIND
GOVT. MUSIC COLLEGE, THYCAUD, THIRUVANANTHAPURAM" എന്ന
സ്ഥാപനത്തിലെത്തി നേരിട്ട് ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.
മഴിവ് സംബന്ധമായ വിശദ വിവരങ്ങൾക്ക് "NATIONAL CAREER SERVICE CENTRE FOR SC/STS, Trivandrumm ഫേസ്ബുക്ക് வே സന്ദർശിക്കുക. അല്ലെങ്കിൽ 0471-2332113 എന്ന ഫോൺ നമ്പറിൽ ഒഫീസുമായി ബന്ധപ്പെടാവുന്നതാണെന്നും ദേശീയ തൊഴിൽ സേവന കേന്ദ്രം അറിയിച്ചു.
കോട്ടയം
എംജി സർവകലാശാലാ എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻ്റ് ഗൈഡൻസ് ബ്യൂറോയിലെ മോഡൽ കരിയർ സെൻ്റർ നടത്തുന്ന സൗജന്യ തൊഴിൽ മേള നവംബർ 22 ന് നടക്കും. സ്വകാര്യ മേഖലയിൽ 500ലധികം ഒഴിവുകളാണ് തൊഴില്‍ മേളയിലൂടെ നികത്താന്‍ ഉദ്ദേശിക്കുന്നത്. മേളയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവർക്ക് നവംബർ 21ന് ഉച്ചയ്ക്ക് ഒന്നിനു മുൻപ് bit.ly/KOTTAYAM എന്ന ലിങ്ക് വഴി പേര് രജിസ്‌റ്റർ ചെയ്യാം. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക് www.facebook.com/MCCKTM എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോണ്‍: 04812731025, 9495628626.
അപ്രന്റീസ് നിയമനം
ആലപ്പുഴ ജില്ലാ പഞ്ചായത്ത് 2024-25 വര്‍ഷം ജില്ലാ പട്ടികജാതി വികസന ഓഫീസ് മുഖാന്തിരം നടപ്പിലാക്കുന്ന നഴ്‌സിംഗ് യോഗ്യതയുള്ള പട്ടികജാതി യുവതികള്‍ക്ക് ആശുപത്രികളില്‍ അപ്രന്റീസ് നിയമനം, സിവില്‍ യോഗ്യതയുള്ള പട്ടികജാതി യുവതീയുവാക്കള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എഞ്ചിനിയറിംഗ് വിഭാഗത്തില്‍ അപ്രന്റീസ് നിയമനം.
എംഎല്‍റ്റി, ഫാര്‍മസി അപ്രന്റീസ് നിയമനം എന്നീ പ്രൊജക്ടുകളിലേക്ക് നവംബര്‍ 26 ന് രാവിലെ 10.30 ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഹാളില്‍ അഭിമുഖം നടക്കും. തെരഞ്ഞെടുക്കപ്പെടുന്നതിനായി ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള എല്ലാ അപേക്ഷകരും സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്കും അഭിമുഖത്തിനുമായി അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തിച്ചേരണം. ഫോൺ 0477 -2252548.












Click it and Unblock the Notifications