സഹകരണ ബാങ്കില്‍ ജോലി വേണോ? ഇതാ 200 ലേറെ ഒഴിവുകള്‍: പാർട്ടി നിയമനം അല്ല
കേരളത്തിലെ വിവിധ സഹകരണ ബാങ്കുകളില്‍ ജോലി നേടാന്‍ സുവർണ്ണാവസരം. സഹകരണ സർവീസ് പരീക്ഷാ ബോർഡില്‍ ജൂനിയർ ക്ലാർക്ക്/കാഷ്യർ ,സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഡേറ്റ എൻട്രി ഓപ്പറേറ്റർ തുടങ്ങിയ വിഭാഗങ്ങളിലായി 200 ഒഴിവുകളാണുള്ളത്. ഒഴിവുകളിലേക്ക് അപേക്ഷിക്കേണ്ട അവസാന തിയതി ഏപ്രില്‍ 30. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 17360 - 44650 വരെ ശമ്പളം ലഭിക്കും. ഒഴിവുകളും യോഗ്യതകളും താഴെ വിശദമായി നല്‍കുന്നു.
സെക്രട്ടറി
എച്ച്‌ഡിസി ആൻഡ് ബിഎമ്മിൽ ബിരുദവും അക്കൗണ്ടന്റായി ഏഴുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ സഹകരണ ബാങ്കിൽ അതിനുമുകളിലുള്ള തസ്തികത. അല്ലെങ്കില്‍ അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബി.എസ്‌സി (കോ-ഓപ്പറേഷൻ & ബാങ്കിംഗ്), അക്കൗണ്ടന്റായി അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ സഹകരണ ബാങ്കിൽ അതിനു മുകളിലുള്ള പരിചയും. അതും അല്ലെങ്കില്‍ അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബി.എസ്‌സി (കോ-ഓപ്പറേഷൻ & ബാങ്കിംഗ്), അക്കൗണ്ടന്റായി അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ സഹകരണ ബാങ്കിൽ അതിനു മുകളിലുള്ള തസ്തികത. ബി.കോം (സഹകരണം) സഹകരണ ബാങ്കിൽ അക്കൗണ്ടന്റ് അല്ലെങ്കിൽ അതിനു മുകളിലുള്ള തസ്തികയിൽ ഏഴ് വർഷത്തെ പരിചയമുള്ളവർക്കും അപേക്ഷിക്കാം.

ജൂനിയർ ക്ലാർക്ക്/ കാഷ്യർ
എസ് എസ് എൽ സി, തത്തുല്യ യോഗ്യത. സബോർഡിനേറ്റ് പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സും (ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ) അടിസ്ഥാന യോഗ്യതയായിരിക്കും. കാസർകോട് ജില്ലയിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് പ്രസ്തുത ജില്ലയിലെ സഹകരണ സംഘം/ബാങ്കുകളിലെ നിയമനത്തിന് കർണാടക സംസ്ഥാന സഹകരണ ഫെഡറേഷൻ നടത്തുന്ന സഹകരണ ഡിപ്ലോമ കോഴ്സ് (ജി ഡി സി.), കേരള സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓ പ്പറേഷൻ (ജെ ഡി സി) തുല്യമായ അടിസ്ഥാന യോഗ്യതയായിരിക്കും.
കൂടാതെ സഹകരണം ഐച്ഛികവിഷയമായി എടുത്ത ബികോം. ബിരുദം, അല്ലെങ്കിൽ ഏതെങ്കിലും ഒരു അംഗീകൃത സർവ്വകലാശാലയിൽനിന്നുള്ള ബിരുദവും സഹകരണ ഹയർ ഡിപ്ലോമ (കേരള സംസ്ഥാന സഹകരണ യൂണിയൻ എച്ച് ഡി സി അല്ലെങ്കിൽ എച്ച് ഡി സി ആൻഡ് ബി എ , അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോ-ഓപ്പറേറ്റീവ് ട്രെയിനിങ്ങിൻറ എച്ച് ഡി സി. അല്ലെങ്കിൽ വിജയകരമായി പൂർത്തീകരിച്ച സബോർഡിനേറ്റ് പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ). അതും അല്ലെങ്കില്‍ കേരള കാർഷിക സർവകലാശാലയുടെ ബി എസ് സി (സഹകരണം ബാങ്കിങ് ) ഉള്ളവർക്കും അപേക്ഷിക്കാം.
അസിസ്റ്റൻറ് സെക്രട്ടറി
എല്ലാ വിഷയങ്ങൾക്കും 50% മാർക്കിൽ കുറയാതെ ലഭിച്ച അംഗീകൃത സർവകലാശാലാബിരുദവും സഹകരണ ഹയർ ഡിപ്ലോമയും അല്ലെങ്കിൽ എച്ച് ഡി & സി ബി എ അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോ-ഓപ്പറേറ്റീവ് ട്രെയിനിങ്ങിന്റെ എച്ച് ഡി സി. അല്ലെങ്കിൽ സബോർഡിനേറ്റ് പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ) വിജയിച്ചിരിക്കണം. കേരള കാർഷിക സർവകലാശാലയിൽനിന്നും ബി എസ് സി/ എം എസ് സി (സഹകരണം ബാങ്കിങ്) യിലേ കേരളത്തിലെ ഏതെങ്കിലും സർവകലാശാല അംഗീകരിച്ചതും സഹകരണം ഐച്ഛികമായിട്ടുള്ളതുമായ എല്ലാ വിഷയങ്ങളും ചേർത്ത് 50% മാർക്കിൽ കുറയാത്ത ബി കോം ബിരുദം പാസായവർക്കും ഈ ഒഴിവിലേക്ക് അപേക്ഷിക്കാം.
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, ഇൻഫർമേഷൻ ടെക്നോളജി, കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ ഏതെങ്കിലും വിഷയത്തിന് ഡിഗ്രി/ MCA/MSc. 3 വർഷത്തെ പ്രവൃത്തിപരിചയം അനിവാര്യമാണ്.
ഡേറ്റ എൻട്രി ഓപ്പറേറ്റർ
ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽനിന്നുള്ള ബിരുദം. കേരള/കേന്ദ്രസർക്കാർ അംഗീകരിച്ച സ്ഥാപനത്തിലെ ഡേറ്റാ എൻട്രി കോഴ്സ് പാസ്സായ സർട്ടിഫിക്കറ്റ്. ഒരു അംഗീകൃത സ്ഥാപനത്തിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ജോലി ചെയ്ത ഒരു വർഷത്തെ പ്രവർത്തി പരിചയം.
പ്രായ പരിധി
01.01.2025 - ന് 18-40 വയസ്സ്.ഉയർന്ന പ്രായപരിധിയിൽ പട്ടികജാതി / പട്ടികവർഗ വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും മറ്റ് പിന്നാക്ക വിഭാഗക്കാർക്കും വിമുക്തഭടന്മാർക്കും മൂന്നുവർഷത്തേയും വികലാംഗർക്ക് പത്തുവർഷത്തെയും വിധവകൾക്ക് അഞ്ചുവർഷത്തെയും ഇളവ് ലഭിക്കും. അർഹരായ ഉദ്യോഗാർത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റായ www.csebkerala.org സന്ദർശിച്ച് ഒഴിവുകളിലേക്ക് അപേക്ഷിക്കാം.












Click it and Unblock the Notifications