ജോലി തിരയുകയാണോ? പത്താംക്ലാസ് യോഗ്യത ആയാലും മതി; ഇതാ നിരവധി അവസരങ്ങള്‍
എത്ര അന്വേഷിച്ചിട്ടും ഒരു തൊഴില്‍ കണ്ടെത്താന്‍ സാധിക്കാത്തവരാണോ നിങ്ങള്‍? അല്ലെങ്കില്‍ നിലവിലെ ജോലി വിട്ട് താല്‍ക്കാലികമായി മറ്റൊരു ജോലി തേടാന്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ക്കായി ഇതാ രണ്ട് തൊഴില്‍ മേളകള്‍ ഒരുങ്ങുകയാണ്. എസ് എസ് എല്‍ സി യോഗ്യതയുള്ളവർക്ക് മുതല്‍ ഈ തൊഴില്‍ മേളയില്‍ പങ്കെടുക്കാം. ആലുപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളിലയാണ് തൊഴില്‍മേള.
പ്രയുക്തി മെഗാ തൊഴില്‍മേള
ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററും നാഷണല്‍ കരിയര്‍ സര്‍വ്വീസും സംയുക്തമായി നടത്തുന്ന തൊഴില്‍ മേള ''പ്രയുക്തി'' 2025 പുന്നപ്ര മാര്‍ ഗ്രിഗോറിയസ് കോളേജില്‍ ജനുവരി 4 ന് എച്ച് സലാം എം എല്‍ എ ഉദ്ഘാടനം ചെയ്യും. 50 ല്‍ പരം സ്വകാര്യ സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന മേളയില്‍ 2500 ഓളം ഒഴിവുകള്‍ ഉണ്ട്.

പ്രവൃത്തിപരിചയം ഉളളവരെയും ഇല്ലാത്തവരെയും മേള ലക്ഷ്യമിടുന്നു. എസ് എസ് എല്‍ സി , പ്ലസ് ടു, ഡിപ്ലോമ, ഐ ടി ഐ, ബിരുദം, ബിരുദാനന്തര ബിരുദം, പാരാമെഡിക്കല്‍ വിദ്യാഭ്യാസ യോഗ്യതയുളള 18-40 നും ഇടയില്‍ പ്രായമുളളവര്‍ക്ക് മേളയില്‍ പങ്കെടുക്കാം. മേളയില്‍ പങ്കെടുക്കുന്നവര്‍ എന്‍ സി എസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത ഐ.ഡി. കാര്‍ഡ്, 5 സെറ്റ് ബയോഡേറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുമായി അന്നേ ദിവസം 8.30 ന് ഹാജരാകേണ്ടതാണ്. എന്‍ സി എസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുവാനുള്ള ലിങ്ക്: ncs.gov.in, കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0477-2230624, 8304057735.
നിയുക്തി മിനി തൊഴിൽ മേള
തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റർ എന്നിവരുടെ ആഭിമുഖ്യത്തിൽ ഡിസംബർ 28 ന് നിയുക്തി 2024 മിനി തൊഴിൽ മേള സംഘടിപ്പിക്കുന്നു. ജില്ലയിലെ തൊഴിൽദായകരെയും ഉദ്യോഗാർഥികളെയും പങ്കെടുപ്പിക്കുന്ന തൊഴിൽ മേള കഴക്കൂട്ടം വിമെൻസ് ഐ ടി ഐയിലാണ് നടക്കുന്നത്. 10, +2, ഐടിഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, ബിടെക് ട്രാവൽ ആൻഡ് ടൂറിസം, യോഗ്യതയുള്ളവർക്കായി മേളയിൽ ഒഴിവുകളുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 8921916220, 0471 - 2992609.
ടെക്‌നിക്കൽ ട്രെയിനർ എംപാനൽമെന്റ്
അസാപ് കേരളയിൽ ടെക്‌നിക്കൽ ട്രെയിനർ എംപാനൽമെന്റിനായി അപേക്ഷ ക്ഷണിച്ചു. ഐടി, ഇലക്ട്രോണിക്‌സ്, ലോജിസ്റ്റിക്‌സ്, ഓട്ടോമോട്ടീവ് മേഖലകളിലേക്കാണ് ടെക്‌നിക്കൽ ട്രെയിനർമാരെ ആവശ്യമുള്ളത്. മണിക്കൂറിന് 500 രൂപമുതൽ 1500 രൂപവരെയാണ് വേതനം. ഒഴിവുകൾ, യോഗ്യത എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.asapkerala.gov.in/careers/ സന്ദർശിക്കുക. ഡിസംബർ 31 ന് വൈകിട്ട് 5 മണിക്ക് മുൻപായി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്
ചങ്ങനാശ്ശേരി ഗവൺമെന്റ് വനിത ഐ.ടി.ഐ.യിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡിൽ ഇൻസ്ട്രക്ടറുടെ താൽക്കാലിക ഒഴിവുണ്ട്. കമ്പ്യൂട്ടർ സയൻസിൽ ബി.വോക്/ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിൽ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ കോപ്പാ ട്രേഡിൽ എൻടിസി/എൻഎ സിയും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും. യോഗ്യരായവർ ഡിസംബർ 31ന് രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകളുമായി ചങ്ങനാശ്ശേരി ഗവൺമെന്റ് വനിത ഐ.ടി.ഐ.യിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 6238872127, 0481-2400500.












Click it and Unblock the Notifications