കൊച്ചിയില്‍ മാനേജർ ജോലി: ശമ്പളം 1.40 ലക്ഷം വരെ, വേറേയും നിരവധി ഒഴിവുകള്‍
കൊച്ചി: എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ മാനേജര്‍ (പേഴ്‌സണല്‍ ആന്റ് അഡ്മിനിസ്‌ട്രേഷന്‍) തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തിന് സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവ് (ശമ്പളം 77200-140500) നിലവിലുണ്ട്.
ഫസ്റ്റ്ക്ലാസ് ബിടെക്/ബിഇ മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് ബിരുദം, എംബിഎ(എച്ച് ആര്‍)/പിജിഡിഎം (റഗുലര്‍ കോഴ്‌സ്) എന്നീ യോഗ്യതകളും ഒരു അംഗീകൃത വ്യവസായ സ്ഥാപനത്തില്‍ 8 വര്‍ഷത്തെ പ്രവൃത്തി പരിചയവും (മാനേജീരിയല്‍ കേഡറില്‍ 5 വര്‍ഷത്തെ പ്രവൃത്തി പരിചയം) ഉള്ള 18-45 പ്രായപരിധിയിലുള്ള (ഇളവുകള്‍ അനുവദനീയം) തല്പരരായ ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 10നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

തൊഴിലവസരങ്ങൾ
തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ 2024 ജൂലൈ 4 രാവിലെ 10 മണിക്ക് അഭിമുഖം നടക്കുന്നു. സെയിൽസ് എക്‌സിക്യൂട്ടീവ്: (പുരുഷന്മാർ), യോഗ്യത : ബിരുദം/പ്ലസ് ടു ഫ്രഷേഴ്‌സ് / പ്രവൃത്തിപരിചയം, സെയിൽസ് മാനേജർ (പുരുഷന്മാർ), യോഗ്യത : ബിരുദം / എംബിഎ, ടെലി കോളർ (സ്ത്രീകൾ), യോഗ്യത : ബിരുദം / പ്ലസ് ടു, ഡിജിറ്റൽ മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ് (സ്ത്രീകൾ), യോഗ്യത: ബിരുദം / പ്ലസ് ടു.
ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് (സ്ത്രീകൾ/പുരുഷന്മാർ), യോഗ്യത : ബിരുദം, അസിസ്റ്റന്റ് ബിസിനസ് മാനേജർ (സ്ത്രീകൾ/പുരുഷന്മാർ), യോഗ്യത : ബിരുദം. തസ്തികകളുടെ പ്രായപരിധി 35 വയസ്. പ്രവൃത്തി പരിചയം ഉള്ളവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ നമ്പർ : 0471-2992609, 8921916220.
അപേക്ഷ ക്ഷണിച്ചു
മെഴുവേലി വനിത ഐ ടി ഐ യില്‍ എന്‍ സി വി റ്റി സ്‌കീം പ്രകാരം ആരംഭിക്കുന്ന ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ (രണ്ട് വര്‍ഷം), ഫാഷന്‍ ഡിസൈന്‍ ടെക്നോളജി (ഒരുവര്‍ഷം) എന്നീ ട്രേഡുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ്സ് വിജയിച്ചവര്‍ക്കും അധിക യോഗ്യതയുളളവര്‍ക്കും അപേക്ഷിക്കാം.https://itiadmissions.kerala.gov.in എന്ന വെബ്സൈറ്റ് വഴി നേരിട്ടും ഏതെങ്കിലും ഗവ: ഐ.ടി.ഐ, അക്ഷയ സെന്റര്‍ എന്നിവയുമായി ബന്ധപ്പെട്ടും രജിസ്റ്റര്‍ ചെയ്യാം.
ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുമായി അപേക്ഷകര്‍ അടുത്തുളള ഏതെങ്കിലും സര്‍ക്കാര്‍ ഐ.ടി.ഐകളില്‍ എത്തി വെരിഫിക്കേഷന്‍ നടപടി പൂര്‍ത്തീകരിക്കണം. ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ അഞ്ച്. ഫോണ്‍ : 9995686848, 8075525879, 9496366325.
ട്രേഡ്സ്മാൻ - താത്ക്കാലിക ഒഴിവ്
ആലപ്പുഴ: കാവാലം ഗവൺമെൻ്റ് ടെക്നിക്കൽ ഹൈസ്‌കൂളിൽ ട്രേഡ്സ്മാൻ (ഫിറ്റിംഗ്) തസ്തികയിലെ താത്ക്കാലിക ഒഴിവിലേയ്ക്ക് ദിവസന വേതന കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥിയെ നിയമിക്കുന്നു. മതിയായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റും അസൽ സർട്ടി ഫിക്കറ്റിൻ്റെ പകർപ്പും സഹിതം ജൂലൈ നാലിത് പറൽ 10.30 മണിക്ക് സ്കൂൾ ഓഫീസിൽ എത്തണം.
അധ്യാപക ഒഴിവ്
പൈനാവ് ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളില്‍ 2024 -25 അധ്യയന വര്‍ഷം ഒഴിവുള്ള എച്ച് എസ് ടി നാച്ചുറല്‍സയന്‍സ് തസ്തികയിലേക്കും( ഒരു ഒഴിവ് ), മ്യൂസിക് ടിച്ചര്‍ തസ്തികയിലേക്കും ( ഒരു ഒഴിവ് ) ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജൂലൈ 3 ബുധനാഴ്ച്ച 1 മണിക്ക് സ്കൂളില്‍ വച്ച് നടക്കും. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ വെള്ളക്കടലാസില്‍ എഴുതിയ അപേക്ഷ,സര്‍ട്ടിഫിക്കറ്റുകൾ, പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖ എന്നിവ സഹിതം എത്തേണ്ടതാണ്.












Click it and Unblock the Notifications