Get Updates
Get notified of breaking news, exclusive insights, and must-see stories!

ശമ്പളം 25000 വരെ: ഇനിയും ജോലി കിട്ടിയില്ലെന്ന് പറയരുത്; ഇതാ നിരവധി അവസരങ്ങള്‍

എറണാകുളം: താല്‍ക്കാലികമെങ്കിലും ഒരു ജോലി അന്വേഷിക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ നിങ്ങള്‍ക്കായി ഇതാ വിവിധ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിലായി താല്‍ക്കാലിക ജോലി ഒഴിവുകള്‍. ഒരു ജോലി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ അപേക്ഷിക്കൂ..

9 താത്കാലിക ഒഴിവ്

എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒരു വര്‍ഷകാലയളവിലേക്ക് ഹെല്‍പ്പര്‍ (ഇലക്ട്രിക്കല്‍) തസ്തികയില്‍ 9 താത്കാലിക ഒഴിവ് നിലവിലുണ്ട്, താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 23നകം യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരാകണം.

job-news-

യോഗ്യത: മൂന്ന് വര്‍ഷത്തെ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങിലുള്ള ഡിപ്ലോമ/ തത്തുല്യം, കുറഞ്ഞത് മൂന്ന് വര്‍ഷത്തെ ഇലക്ട്രിക്കല്‍ എഞ്ചിനീയ തത്തുല്യം, കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ എസ് എസ് എല്‍ സി, ഐടിഐ ഇലക്ട്രീഷ്യന്‍/വയര്‍മാന്‍ (എന്‍സിവിടി) അഞ്ച്, ആറ് വര്‍ഷത്തെ പ്രവൃത്തി പരിചയം, പ്രായം: 18-41 (സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത വയസിളവ് ബാധകം). ശമ്പളം - 17000.

ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം

തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിൽ ക്ലർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ താത്കാലിക തസ്തികയിലേക്ക് ദിവസ വേതനം 755 രൂപ നിരിക്കിൽ ജോലി നോക്കുന്നതിന് താത്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് യോഗ്യത. കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം. ജൂലൈ ഒന്നിന് 50 വയസ് കവിയരുത്.

എഴുത്ത് പരീക്ഷയുടെയും വൈദഗ്ധ്യ പരീക്ഷയുടെയും (എം.എസ് വേഡ്/ ലിബ്രെ ഓഫീസ് റൈറ്റർ, എം.എസ്. എക്സൽ/ ലിബ്രെ ഓഫീസ് കാൽക്ക്, മലയാളം / ഇംഗ്ലീഷ് ടൈപ്പിങ്), അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് ദിവസ വേതനാടിസ്ഥാനത്തിലായിരിക്കും നിയമനം. താത്പര്യമുള്ളവർ അപേക്ഷ ഓൺലൈനായി കോളജ് വെബ്സൈറ്റിൽ നൽകിയിട്ടുള്ള ലിങ്കിലൂടെ 12നകം സമർപ്പിക്കുക.

പ്രോസസിങ് ഫീസായി 100 രൂപ ബാങ്ക് അക്കൗണ്ടിലേക്ക് (അക്കൗണ്ട് നം. 39754844619, ഐ.എഫ്.എസ്.സി: SBIN007026) അടച്ച ശേഷം പണമടച്ച വിവരങ്ങൾ കൂടി അപേക്ഷയിൽ നൽകുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 12.

ക്ലീനിങ് സ്റ്റാഫ് ഒഴിവ്

എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന ക്ലീനിങ് സ്റ്റാഫ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിന് ഏഴാം ക്ലാസ് പാസായിട്ടുള്ള വനിതാ ഉദ്യോഗാർഥികൾക്ക് ജൂലൈ 19ന് രാവിലെ 11 മണിക്ക് വാക്-ഇൻ-ഇന്റർവ്യൂ നടത്തും.

സമീപ പ്രദേശങ്ങളിൽ നിന്നുള്ളവർക്കും പ്രസ്തുത ജോലിയിൽ മുൻപരിചയമുള്ളവർക്കും മുൻഗണന ലഭിക്കും. താത്പര്യമുള്ളവർ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്കും സംശയ നിവാരണത്തിനും 0484-2386000 എന്ന നമ്പറിയിൽ ബന്ധപ്പെടാം.

ജൂനിയര്‍ റസിഡന്റ്‌സ് നിയമനം

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ വിവിധ വിഭാഗങ്ങളിലേക്ക് ജൂനിയര്‍ റസിഡന്റമാരെ 45,000 രൂപ നിരക്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ 6 മാസത്തേക്ക് നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 9 ന് രാവിലെ 11 മുതല്‍ 1 വരെ യോഗ്യത, വയസ്, കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ രേഖകള്‍ സഹിതം അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കില്‍ ഹാജരാകണം. പ്രവര്‍ത്തിപരിചയം അഭികാമ്യം. ഫോണ്‍: 0484 2754000

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+