Get Updates
Get notified of breaking news, exclusive insights, and must-see stories!

200 ഓളം പേർക്ക് തൊഴിൽ അവസരം; ടെക്നോപാർക്കിൽ പ്രവർത്തനം തുടങ്ങി അമേരിക്കൻ കമ്പനി

കൊച്ചി: പ്രശസ്തമായ അമേരിക്കൻ ക്ലിനിക്കൽ ഡാറ്റ അനലിസ്റ്റ് കമ്പനിയായ കാറ്റലിസ്റ്റ് കേരളത്തിൽ പ്രവർത്തനമാരംഭിച്ചു. കൊച്ചി ഇൻഫോപാർക്കിൽ ആരംഭിച്ച കമ്പനിയുടെ പ്രവർത്തനോദ്ഘാടനം മന്ത്രി പി രാജീവ് നിർവ്വഹിച്ചു. കൊച്ചിക്ക് പുറമെ തിരുവനന്തപുരത്തും കമ്പനിയുടെ പ്രവർത്തനം ആരംഭിക്കാൻ കമ്പനി ഉദ്ദേശിക്കുന്നുണ്ടെന്നും ഫാർമസ്യൂട്ടിക്കൽ, സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിലെ 200 പേർക്കെങ്കിലും തൊഴിൽ നൽകാൻ സാധിക്കുമെന്ന് കാറ്റലിസ്റ്റ് അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചുവെന്നും മന്ത്രി അറിയിച്ചു.

ഫാർമസ്യൂട്ടിക്കൽ കമ്പനികൾ. ക്ലിനിക്കൽ റിസർച്ച് ചെയ്യുന്ന സ്ഥാപനങ്ങൾ, ആശുപത്രികൾ തുടങ്ങിയവയ്ക്ക് ഗവേഷണങ്ങളുടെ ക്ലിനിക്കൽ റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിന് കാറ്റലിസ്റ്റ് സഹായിക്കും. സംസ്ഥാന സർക്കാർ പ്രധാനമേഖലയായി കണ്ടുവരുന്ന നിർമ്മിത ബുദ്ധിയും മെഷീൻ ലേണിങ്ങുമുൾപ്പെടെയുള്ള സാങ്കേതിക വിദ്യകളുടെ സമന്വയം സാധ്യമാക്കാനുള്ള ശ്രമങ്ങളും കാറ്റലിസ്റ്റിൻ്റെ ഭാഗത്തുനിന്നുണ്ടാകും. ലോകത്താകെ 170ലധികം ഉപഭോക്താക്കളുള്ള മറ്റൊരു പ്രധാന കമ്പനി കൂടി കേരളത്തിൽ പ്രവർത്തനം ആരംഭിക്കുമ്പോൾ ഈ മേഖലയിൽ വരാനിരിക്കുന്ന വലിയ നിക്ഷേപങ്ങളുടെ തുടക്കമായി നമുക്ക് ഈ ചുവടുവെയ്പ്പിനെ പ്രതീക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു.

job opportunities in Kochi

വെറും അഞ്ച് വർഷം;90000 കോടി നിക്ഷേപം, 5 ലക്ഷം തൊഴിൽ

കേരളം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 91,575 കോടി രൂപയുടെ നിക്ഷേപ പദ്ധതികൾ പുതുതായി ആകർഷിച്ചുവെന്ന എം എസ് എം ഇ എക്സ്പോർട്ട് പ്രമോഷൻ കൗൺസിലിൻ്റെ റിപ്പോർട്ട് ഈ നാടിൻ്റെ കുതിപ്പ് വ്യക്തമാക്കുകയാണെന്ന് മന്ത്രി പി രാജീവ്. 2018 മുതൽ 2023 വരെയുള്ള കാലയളവിൽ മാത്രം 33815 കോടി രൂപയുടെ പദ്ധതികൾ പൂർത്തിയാക്കിയതായും അഞ്ച് ലക്ഷം പേർക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ ലഭ്യമാക്കിയെന്നും കോൺഫഡറേഷൻ ഓഫ് ഓർഗാനിക് ഫുഡ് പ്രൊഡ്യൂസേഴ്സ് ആൻ്റ് മാർക്കറ്റിങ്ങ് ഏജൻസിയുമായി ചേർന്ന് നടത്തിയ പഠനം വ്യക്തമാക്കുന്നുവെന്നും മന്ത്രി അറിയിച്ചു.

സംരംഭക വർഷം പദ്ധതിയും സ്വകാര്യമേഖലയിൽ നിക്ഷേപങ്ങളാകർഷിക്കാൻ സംസ്ഥാന സർക്കാർ നടത്തിയ പരിശ്രമങ്ങളും വരും വർഷങ്ങളിലും കേരളത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് പഠനം വ്യക്തമാക്കുന്നു. ഇതാണ് ഞങ്ങൾ കൊണ്ടുവരുന്ന മാറ്റം. ഈ നാട് വളരുകയാണ്. വ്യവസായമേഖലയിലും കുതിച്ചുകൊണ്ട് കേരളം മുന്നോട്ടുപോകുകയാണന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+