Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയില്‍ മാത്രമല്ല, കേരള സർക്കാർ വഴി ഒമാനിലും ജോലി നേടാം; വിസയും ടിക്കറ്റും താമസവുമെല്ലാം ഫ്രീ

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ഒമാനിലെ പ്രമുഖ ഇൻഡസ്ട്രിയൽ ഇൻവെസ്റ്റ്‌മെന്റ് കമ്പനിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. മെയിന്റനൻസ് എൻജിനീയർ, ക്വാളിറ്റി കൺട്രോളർ ഇൻ-ചാർജ്, പ്രൊഡക്ഷൻ സൂപ്പർവൈസർ, ഓപ്പറേറ്റേഴ്‌സ്, സെയിൽസ് എക്‌സിക്യൂട്ടീവ് തുടങ്ങിയ ഒഴിവുകളിലാണ് നിയമനം. ബി.ടെക്/ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയും കുറഞ്ഞത് ഏഴ് മുതൽ എട്ട് വർഷത്തെ പ്രവൃത്തിപരിചയവുമുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം. പ്രായപരിധി 45 വയസ്.

ശമ്പളത്തിനു പുറമേ താമസം, വിസ, ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ, പാസ്‌പോർട്ട്, യോഗ്യത സർട്ടിഫിക്കറ്റ്, എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം ഏപ്രിൽ 15 ന് മുൻപ് [email protected] എന്ന ഇ -മെയിലിലേക്ക് അയയ്‌ക്കേണ്ടതാണ്. (ഒ.ഡി.ഇ.പി.സി രജിസ്‌ട്രേഷൻ നിർബന്ധം) വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471-2329440/41/42, 7736496574.

 oman

യുഎഇയിലും ജോലി ഒഴിവുകള്‍

നേരത്തെ യു എ ഇ യിലെ വിവിധ സ്ഥാപനങ്ങളിലേക്ക് ഹൗസ് കീപ്പിംഗിനായി തൊഴിലാളികളെ തെരഞ്ഞെടുക്കുന്നതായി ഒഡെപെക് അറിയിച്ചിരുന്നു. എസ് എസ് എൽ സി പാസായതും 35 വയസിന് താഴെ പ്രായപരിധിയുമുള്ള വനിതകൾക്കാണ് അവസരം. ഇംഗ്ലീഷിലുള്ള പരിജ്ഞാനം അഭികാമ്യം. ശമ്പളം 1000 ദിർഹം. താമസം, വിസ, എയർടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും.

താത്പര്യമുള്ള ഉദ്യോഗാർഥികൾ ഫോട്ടോ അടങ്ങിയ ബയോഡേറ്റ, ആധാർ കാർഡ്, പാസ്പോർട്ട്, എസ്.എസ്.എൽ.സി എന്നിവയുടെ പകർപ്പുകൾ ഏപ്രിൽ 10നു മുമ്പ് [email protected] എന്ന ഇ-മെയിലിലേക്ക് അയയ്ക്കണം. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471 2329440/41/42/7736496574.

jobs

ഹയർ സെക്കൻഡറി ടീച്ചർ ഒഴിവ്

കൊല്ലം ജില്ലയിലെ എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി ടീച്ചറുടെ ഒഴിവുണ്ട്. മാത്തമാറ്റിക്സ്, ബോട്ടണി ടീച്ചർമാരുടെ ഒഴിവാണുള്ളത്. ഭിന്നശേഷി - കാഴ്ച പരിമിതർക്കായി മാത്തമാറ്റിക്സ് ഒഴിവും ശ്രവണപരിമിതർക്കായി ബോട്ടണി ടീച്ചർ ഒഴിവും സംവരണം ചെയ്തിരിക്കുന്നു. എം എസ്സി മാത്തമാറ്റിക്സ്, എം എസ്സി ബോട്ടണി ആണ് അതത് തസ്തികകളിലേക്കുള്ള യോഗ്യത. ബി എഡ്, സെറ്റ് അല്ലെങ്കിൽ സമാന യോഗ്യത ഉണ്ടാവണം.

Vastu Tips: വാതിലിന് കറുപ്പ് നിറമാണെങ്കില്‍ ദോഷമോ? ഏറ്റവും അനുയോജ്യമായ നിറം ഏത്, വാസ്തു പറയുന്നത്

45600 - 95600 ആണ് ശമ്പള സ്‌കെയിൽ. 01/01/2023ന് 40 വയസ് കവിയരുത് (നിയമാനുസൃത വയസിളവ് സഹിതം). പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഏപ്രിൽ 13നകം ബന്ധപ്പെട്ട എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്യുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ ഒ സി ഹാജരാക്കണം.

അങ്കണവാടി വർക്കർ/ഹെൽപ്പർ

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ വാമനപുരം അഡീഷണൽ ശിശുവികസന പദ്ധതി ഓഫിസിന്റെ പരിധിയിലുള്ള പെരിങ്ങമ്മല പഞ്ചായത്ത് അങ്കണവാടികളിൽ നിലവിലുള്ള സ്ഥിരം വർക്കർ/ ഹെൽപ്പർ ഒഴിവുകളിലേക്കും ഭാവിയിൽ ഉണ്ടാകാനിടയുള്ള ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചു. പ്രായം 2023 ജനുവരി ഒന്നിന് 18നും 46നും ഇടയിൽ. വർക്കർ തസ്തികയിൽ എസ് എസ് എല്‍ സിയാണ് യോഗ്യത.

പ്രീപ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിംഗ് വിജയിച്ചവർക്കും മുൻപരിചയമുള്ളവർക്കും മുൻഗണനയുണ്ട്. ഹെൽപ്പർ തസ്തികയിൽ മലയാളം എഴുതുവാനും വായിക്കാനും അറിഞ്ഞിരിക്കണം. എസ്.എസ്.എൽ.സി വിജയിച്ചവർ ഹെൽപ്പർ തസ്തികയിൽ അപേക്ഷിക്കേണ്ടതില്ല. അപേക്ഷ ഫോമിന്റെ മാതൃക ഐ.സി.ഡി.എസ് ഓഫീസ്, ബ്ലോക്ക് ഓഫീസ്, ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും. അവസാന തീയതി ഏപ്രിൽ 17ന് വൈകിട്ട് അഞ്ചുവരെ. 2016ൽ അപേക്ഷിച്ചവർ വീണ്ടും അപക്ഷിക്കേണ്ടതില്ല. ഫോൺ: 0472 2841471.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+