Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അരാംകോയിൽ നിരവധി അവസരങ്ങൾ; ശമ്പളം ലക്ഷങ്ങളോ? അറിയാം വിശദാംശങ്ങൾ

റിയാദ്: ലോകത്തിലെ തന്നെ ഏറ്റവും വലിയ പെട്രോളിയം ,പ്രകൃതി വാതക ഉത്പാദന കമ്പനിയാണ് അരാംകോ. ഈ വർഷം ആഗോള തലത്തിൽ ഏറ്റവും കൂടുതൽ ലാഭം ഉണ്ടാക്കിയ കമ്പനികളിൽ രണ്ടാം സ്ഥാനമാണ് കമ്പനിക്ക്. 310 കോടി ഡോളററിന്റെ അറ്റാദായമാണ് കമ്പനി കൈവരിച്ചത്.

മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. തൊഴിൽ സുരക്ഷിതത്വം, ഉയർന്ന ശമ്പളം ഇതെല്ലാമാണ് അരാംകോയിലെ ജോലി നൽകുന്ന ആകർഷണങ്ങൾ. ഇപ്പോഴിതാ കമ്പനിയുടെ ഭാഗമാകാൻ വിദഗ്ദ തൊഴിലാളികളെ ക്ഷണിക്കുകയാണ് അരാംകോ. അനുഭവപരിചയമുളള ഉദ്യോഗാർത്ഥികൾക്കാണ് അവസരം. കൂടുതലായി അറിയാം.

 saudi2

ഒഴിവുകൾ ഏതൊക്കെ മേഖലയിൽ

എഞ്ചിനീയറിംഗ്, ജിയോസയൻസസ്, ഡ്രില്ലിംഗ്, റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് (ആർ&ഡി), കൂടാതെ വിദ്യാഭ്യാസം, ധനകാര്യം, നിയമം തുടങ്ങി വിവിധ മേഖലകളിലേക്കാണ് അവസരങ്ങൾ തുറക്കുന്നത്. കുറഞ്ഞത് അഞ്ച് മുതൽ 10 വർഷം വരെ അനുഭവ സമ്പത്തുള്ളവർക്കാണ് അവസരം.പ്രൊഫഷണൽ അസോസിയേഷനുകളിലെ സജീവ അംഗങ്ങളായ അപേക്ഷകർക്കും മുൻഗണന ലഭിക്കും.

എങ്ങനെയാണ് അപേക്ഷിക്കേണ്ടത്?

അരാംകോയുടെ കരിയർ പോർട്ടലിലൂടെ നിങ്ങൾക്ക് നേരിട്ട് അപേക്ഷിക്കാം. പോർട്ടലിൽ 2 വ്യത്യസ്‌ത വിഭാഗങ്ങളുണ്ട്, ഒന്ന് അമേരിക്കൻ ഉദ്യോഗാർത്ഥികൾക്കും മറ്റൊന്ന് ആഫ്രിക്കൻ, ഏഷ്യ പസഫിക്, യൂറോപ്പ് ഉദ്യോഗാർത്ഥികൾക്കും. ഇത് തിരഞ്ഞെടുത്തതിന് ശേഷം നിങ്ങളുടെ യോഗ്യതകൾക്കനുസരിച്ചുള്ള ഒഴിവുകളിലേക്ക് സിവി സമർപ്പിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവരെ കമ്പനി അഭിമുഖത്തിനായി ക്ഷണിക്കും.

ഉദ്യോഗാർത്ഥികളുടെ ടെക്നിക്കൽ, അനലറ്റിക്കൽ, ബിഹേവിയറൽ കഴിവുകൾ പരിശോധിക്കുന്ന വിധത്തിലുള്ളതായിരിക്കും അഭിമുഖം.
ഫോണിലൂടെയാകും ആദ്യ അഭിമുഖം. ടാലന്റ് അക്വിസിഷൻ ടീം അംഗമായിരിക്കും ഉദ്യോഗാർത്ഥികളെ ബന്ധപ്പെടുക. ഇവർ ഉദ്യോഗാർത്ഥികളുടെ യോഗ്യത, ജോലിയോടുള്ള താത്പര്യം തുടങ്ങിയ കാര്യങ്ങളായിരിക്കും പരിശോധിക്കുക.

ഫോൺ അഭിമുഖത്തിൽ വിജയിച്ചാൽ വ്യക്തിഗത അഭിമുഖത്തിന് ക്ഷണം ലഭിക്കും. വീഡിയോ കോളിലൂടെയും അഭിമുഖം നടത്തും. സാങ്കേതിക പരിജ്ഞാനം, ബിഹേവിയറൽ ഇവാല്യുവേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങളായിരിക്കും രണ്ടാം ഘട്ടത്തിൽ പരിശോധിക്കപ്പെടുക.അഭിമുഖത്തിൽ വിജയിച്ചാൽ ഓഫർ ലെറ്റർ അയക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+