Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിയോ, വൊഡാഫോൺ-ഐഡിയ, എയർടെൽ കമ്പനികളിൽ കൂടുതൽ അവസരങ്ങൾ; ലക്ഷങ്ങൾ കിട്ടുമോ ശമ്പളം? കൂടുതൽ അറിയാം

ഡൽഹി: 5 ജിയുടെ വരവ് ടെലികോം കമ്പനികളിൽ നിരവധി തൊഴിൽ സാധ്യതകളാണ് തുറന്നിട്ടിരിക്കുന്നത്. ഇതിനോടകം തന്നെ മുൻനിര കമ്പനികളായ റിലയൻസ് ജിയോ, വോഡാഫോൺ- ഐഡിയ, ഭാരതി എയർടെൽ എന്നീ കമ്പനികൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 35 ശതമാനം അധിക നിയമനങ്ങളാണ് നടത്തിയിരിക്കുന്നത്. 5 കവറേജ് വിപുലമാക്കാനുള്ള നീക്കങ്ങൾ ശക്തമാക്കിയിരിക്കുകയാണ് നിലവിൽ കമ്പനികൾ. ഈ സാഹചര്യത്തിൽ ഈ വർഷം അവസാനത്തോടെ ഇനിയും കൂടുതൽ നിയമനങ്ങൾ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കൊവിഡ് പ്രതിസന്ധി അവസാനിച്ചതോടെ തന്നെ ടെലികോം കമ്പനികൾ കൂടുതൽ നിയമനങ്ങൾ നടത്തിയതായി മേഖലയിലെ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. 2022 നെക്കാൾ കൂടുതൽ ഒഴിവുകൾ സൃഷ്ടിക്കപ്പെട്ടതായും നിയമനങ്ങൾ നടന്നതായും ഇവർ ചൂണ്ടിക്കാട്ടുന്നു. 'കൂടുതൽ തൊഴിലുകൾ സൃഷ്ടിക്കപ്പെടാൻ 5 ജി ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് സ്റ്റാഫിംഗ് സ്ഥാപനമായ FoundIt (മുമ്പ് മോൺസ്റ്റർ) ചീഫ് എക്സിക്യൂട്ടീവ് ശേഖർ ഗരിസ ദി ഇക്കണോമിക് ടൈംസിനോട് പറഞ്ഞു. ഡിജിറ്റലൈസേഷൻ നടപടികൾ കൂടി വിപുലമാക്കിയതോടെ ടെലികോം മേഖലയിലെ ആവശ്യങ്ങൾ വർധിക്കാൻ കാരണമായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

 telecomjobs

2023 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ ജിയോ, എയർടെൽ, വോഡഫോൺ -ഐഡിയ എന്നിവയുടെ മൊത്തം ജീവനക്കാരുടെ എണ്ണം യഥാക്രമം 95,326, 64,407, 15,604 എന്നിങ്ങനെയാണ്. നെറ്റ്‌വർക്ക് എഞ്ചിനീയർമാർ, നെറ്റ്‌വർക്ക് ആർക്കിടെക്റ്റുകൾ, ക്ലൗഡ് കമ്പ്യൂട്ടിംഗ് വിദഗ്ധർ, ഡാറ്റാ സയന്റിസ്റ്റുകൾ, ഡാറ്റാ അനലിസ്റ്റുകൾ, സൈബർ സെക്യൂരിറ്റി സ്‌പെഷ്യലിസ്റ്റുകൾ എന്നീ തസ്തികകളിലാണ് കൂടുതലായി നിയമനങ്ങൾ നടന്നത്.

ഒഒടി/ഐഐഒടി, നെറ്റ്‌വർക്ക് ഇൻഫ്രാസ്ട്രക്ചർ, നെറ്റ്‌വർക്ക് അപ്ഗ്രഡേഷൻ, നെറ്റ്‌വർക്ക് മൈഗ്രേഷൻ, നെറ്റ്‌വർക്ക് സുരക്ഷ എന്നിവയാണ് കൂടുതൽ നിയമനം നടന്ന പ്രധാന മേഖലകൾ. അതുമാത്രമോ 12 ശതമാനം ഉയർന്ന വേതന പാക്കേജുകളാണ് ഇവർക്ക് ലഭിച്ചത്', സ്റ്റാഫിംഗ് സ്ഥാപനമായ എൻഎൽബി സർവീസസ് സ്ഥാപകൻ സച്ചിൻ ആലുഗ് പറഞ്ഞു.

വോഡഫോൺ ഐഡിയ, എയർടെൽ തുടങ്ങിയ കമ്പനികളിൽ കരാർ നിയമനങ്ങളും വർധിച്ചിട്ടണ്ട്. എയർടെൽ 50,699 ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ നിയമിച്ചപ്പോൾ വോഡഫോൺ 6,234 ജീവനക്കാരെയാണ് നിയമിച്ചത്. അതേസമയം കരാർ തൊഴിലാളികൾക്ക് കുറഞ്ഞ ശമ്പളം മാത്രമാണ് കമ്പനികൾ നൽകിയത്. എന്നിരുന്നാലും ഈ വർഷം അവസാനത്തോടെ 25 ശതമാനം വരെ കൂടുതൽ ജീവനക്കാരെ നിയമിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+