Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയിൽ ഒഴിവ്, തൊഴിൽ അവസരങ്ങൾ അറിയാം

ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴിൽ ആർബിഎസ്‌കെ കോ ഓർഡിനേറ്റർ (യോഗ്യത: എംഎസ്‌സി നഴ്‌സിങ്, ഒരു വർഷത്തെ പ്രവൃത്തി പരിചയം, കമ്പ്യൂട്ടറിലുള്ള അറിവ്), ഓഡിയോമെട്രിക് അസിസ്റ്റന്റ് (ബിഎസ്എൽപി/ ഡിപ്ലോമ ഇൻ ഹിയറിങ് ലാംഗേ്വജ് ആന്റ് സ്പീച്ച് (ആർസിഐ രജിസ്‌ട്രേഷൻ നിർബന്ധം) എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദേ്യാഗാർഥികൾ ഫെബ്രുവരി 18ന് രാവിലെ 10 മണിക്ക് കണ്ണൂർ നാഷണൽ ഹെൽത്ത് മിഷൻ ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിന് സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും, ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും സഹിതം പങ്കെടുക്കണം. ഫോൺ: 0497 2709920

ഇ-ഹെൽത്ത് കേരള ഓൺ ലൈൻ ഇന്റർവ്യൂ
തൃശ്ശൂർ ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് കേരള പ്രോജക്ടിൽ ഹാൻഡ് ഹോൾഡിങ് സപ്പോർട്ടിങ്ങ് സ്റ്റാഫ് തസ്തികയിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് സമർപ്പിക്കപ്പെട്ട അപേക്ഷകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള ഇൻറർവ്യൂ ഓൺലൈനായി ഫെബ്രുവരി 15, 16 തീയതികളിൽ നടത്തപ്പെടുന്നതാണ്. ഉദ്യോഗാർത്ഥികൾ അവരുടെ ഇമെയിൽ പരിശോധിച്ച് ഇൻറർവ്യൂവിൽ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

job

-

വൺ സ്റ്റോപ്പ് സെന്ററിൽ അവസരം
വനിത ശിശുവികസന വകുപ്പിന് കീഴിൽ തിരുവനന്തപുരം കടകംപള്ളിയിൽ പ്രവർത്തിക്കുന്ന സഖി വൺ സ്റ്റോപ്പ് സെന്ററിലേക്ക് വനിതകളായ ഉദ്യോഗാർഥികളിൽ നിന്ന് സൈക്കോ സോഷ്യൽ കൗൺസിലർ, ഐ.ടി സ്റ്റാഫ്, മൾട്ടി പർപ്പസ് ഹെൽപ്പർ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 21 നകം അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: 0471 2344245.

Recommended Video

cmsvideo
    Kerala minister shares pic of students wearing hijab at CM event, says 'our pride'

    ഇലക്ട്രീഷ്യന്‍മാര്‍ക്ക് സൗരോര്‍ജ്ജ നൈപുണ്യ പരിശീലനം
    കോട്ടയം: മേല്‍ക്കൂരകളില്‍ സൗരോര്‍ജ്ജ പ്ലാന്റ് സ്ഥാപിക്കുന്ന പദ്ധതിയിൽ ഇലക്ട്രീഷ്യന്‍മാര്‍ക്കായി അനെര്‍ട്ട് സംഘടിപ്പിക്കുന്ന ദ്വി ദിന നൈപുണ്യ പ്രത്യേക പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 നും 60 നും ഇടയില്‍ പ്രായമുള്ളവരാകണം . ലൈസൻസുള്ള പത്താം ക്ലാസും
    ഇലക്ട്രിക്കല്‍ വയര്‍മാന്‍ / വയര്‍മാന്‍ അപ്രന്റിസ് / ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഐ.ടി.ഐ. യോഗ്യതയുമുള്ളവർ www.anert.gov.in/node/709 എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷകള് സമര്‍പ്പിക്കണം . അപേക്ഷകള്‍ ലഭിക്കുന്ന ക്രമത്തിലാണ് സീറ്റുകള്‍ അനുവദിക്കുക. അവസാനതീയതി ഫെബ്രുവരി 28. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അനെര്‍ട്ട് പങ്കാളിത്ത സര്‍ട്ടിഫിക്കറ്റ് നല്‍കും. വിശദ വിവരത്തിന് ഫോണ്‍ - 9188119431, 18004251803. ഇ-മെയില്‍ [email protected]

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+