തിരുവനന്തപുരത്ത് കൈനിറയെ ജോലി അവസരങ്ങള്‍: അസിസ്റ്റന്റ് മാനേജർ മുതല്‍ ഷോറൂം അഡ്വൈസർ വരെ ഒഴിവുകള്‍
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ ജൂലൈ 19 രാവിലെ 10 മണിക്ക് സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിനായി അഭിമുഖം നടക്കും. അസിസ്റ്റന്റ് ജനറൽ മാനേജർ, സെയിൽസ് മാനേജർ, ടീം ലീഡർ, ഷോറൂം അഡ്വൈസർ, ടെലി കോളർ, സർവീസ് അഡ്വൈസർ, ടെക്നിഷ്യൻ, കസ്റ്റമർ റിലേഷൻഷിപ്പ് അഡ്വൈസർ, ഡിജിറ്റൽ മാർക്കറ്റിങ് മാനേജർ, മഹിളാ കരിയർ ഏജന്റ്സ്, എച്ച് ആർ റിക്രൂട്ടർ, ഡെലിവറി എക്സിക്യൂട്ടീവ്സ് തസ്തികകളിലാണ് നിയമനം.
പ്രായപരിധി 40 വയസ്. പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ: 8921916220, 0471 2992609.

ഓപ്പറേഷൻ തിയറ്റർ ടെക്നീഷ്യൻ
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ ഓപ്പറേഷൻ തിയറ്റർ ടെക്നിഷ്യനെ നിയമിക്കുന്നതിന് ആഗസ്റ്റ് 7 ന് രാവിലെ 11 മണിക്ക് ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.
യങ് പ്രൊഫഷണൽ
ഐ സി എ ആർ - സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിൽ യങ് പ്രൊഫഷണൽ-I വിഭാഗത്തിൽ ഒഴിവുകളിലേക്ക് (കരാർ അടിസ്ഥാനത്തിൽ) വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തപ്പെടുന്നു. "ഓൾ ഇന്ത്യ നെറ്റ്‌വർക്ക് പ്രൊജക്റ്റ് ഓൺ ഫിഷ് ഹെൽത്ത് ഇൻ QAM ഡിവിഷൻ" എന്ന പ്രോജെക്ടിലെ ഒരു ഒഴിവിലേക്കാണ് ഇന്റർവ്യൂ . ഈ തസ്തിക പൂർണ്ണമായും കരാർ അടിസ്ഥാനത്തിലുള്ളതാണ്. വാക്ക്-ഇൻ-ഇന്റർവ്യൂ 24 ജൂലൈ 2025ന് രാവിലെ 10.30-ന് നടത്തപ്പെടും. പ്രൊജക്റ്റ് വിശദാംശങ്ങൾ, ഇന്റർവ്യൂ തീയതി, യോഗ്യത, പരിചയം, പ്രായം, വേതനം തുടങ്ങിയവ സംബന്ധിച്ച വിശദാംശങ്ങൾക്ക് www.cift.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഡയറ്റീഷ്യന്‍ നിയമനം
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം കെഎഎസ്പിക്ക് കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡയറ്റീഷ്യനെ നിയമിക്കും. യോഗ്യത: ന്യൂട്രീഷന്‍ ആന്‍ഡ് ഡയറ്റെറ്റിക്സില്‍ ഡിപ്ലോമ. പ്രായപരിധി: 18-45. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 22ന് രാവിലെ 11ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം.
കുക്ക് നിയമനം
വളയം പഞ്ചായത്തിലെ കല്ലുനിരയിലെ കെഎപി ആറാം ബറ്റാലിയനില്‍ കുക്ക് തസ്തികയില്‍ രണ്ട് ക്യാമ്പ് ഫോളോവര്‍മാരെ ദിവസവേതനത്തില്‍ നിയമിക്കുന്നതിന് ജൂലൈ 26ന് രാവിലെ 11ന് ബറ്റാലിയന്‍ ഓഫീസില്‍ പ്രായോഗിക പരീക്ഷയും അഭിമുഖവും നടത്തും. ദിവസം 710 രൂപ നിരക്കില്‍ 59 ദിവസത്തേക്കാണ് നിയമനം. അപേക്ഷ, ആധാര്‍കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, പാസ്ബുക്ക് എന്നിവ സഹിതം എത്തണം.
നഴ്സിങ് അസിസ്റ്റന്റ്, ഡ്രൈവര്‍ നിയമനം
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് ഐസിയുവിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ നഴ്സിങ് അസിസ്റ്റന്റിനെയും ആശുപത്രി വികസന സമിതിക്ക് കീഴിലുള്ള ആംബുലന്‍സിലേക്ക് ദിവസവേതനത്തില്‍ ഡ്രൈവറെയും നിയമിക്കും.
നഴ്സിങ് അസിസ്റ്റന്റിന് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം. ബ്രോങ്കോസ്‌കോപ്പി തിയേറ്ററില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. നഴ്സിങ് അസിസ്റ്റന്റ് കൂടിക്കാഴ്ച ജൂലൈ 21ന് രാവിലെ 11നും ഡ്രൈവര്‍ കൂടിക്കാഴ്ച 12നും കാര്യാലയത്തില്‍ നടക്കും. ഫോണ്‍: 0495 2359645
കരാര്‍ നിയമനം
റാന്നി-പെരുനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസര്‍, റേഡിയോഗ്രാഫര്‍, സെക്യൂരിറ്റി എന്നിവരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റും സഹിതം ജൂലൈ 21 പകല്‍ മൂന്നിന് മുമ്പ് അപേക്ഷിക്കണം. രാത്രികാല സേവനത്തിന് സെക്യൂരിറ്റി തസ്തികയിലേക്ക് വിമുക്തഭടന്‍മാരെയാണ് നിയമിക്കുന്നത്. റാന്നി-പെരുനാട് ഗ്രാമപഞ്ചായത്തില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന.
ഫോണ്‍: 04735 240478.
സീ റെസ്ക്യൂ ഗാർഡ് നിയമനം
എറണാകുളം ജില്ലയിലെ കടൽ രക്ഷാപ്രവർത്തനങ്ങൾക്കായി താല്ക്കാലികമായി സീ റെസ്ക്യൂ ഗാർഡമാരെ നിയമിക്കുന്നതിന് കേരള ഷറീസ് വകുപ്പ് വാക്ക്-ഇൻ-ഇൻറർവ്യു നടത്തുന്നു. ഒരു വർഷ ത്തേയ്ക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം ഉദ്യോഗാർത്ഥികൾ രജിസ്ട്രിട്രേഡ് മത്സ്യത്തൊഴിലാളികൾ ആയിരിക്കണം. നോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിൽ പരിശീലനം പൂർത്തിയായവരും 20 വയസിനും 45 വയസിനും മദ്ധ്യേ പ്രായമുളളവർ ആയിരിക്കണം. പ്രതികൂല കാലവസ്ഥയിലും കടലിൽ നീന്താൻ ക്ഷമത ഉണ്ടാവണം.
സീ റെസ്ക്യൂ ഗാർഡായി ജോലി ചെയിതുള്ള പ്രവൃത്തി പരിചയമുളളവർക്കും അതത് ജില്ലയിൽ താമസിക്കുന്നവർക്കും 2018-ലെ പ്രളയരക്ഷാ പ്രവർത്തനങ്ങളിൽ പങ്കെടുത്തവർക്കും മുൻഗണന ഉണ്ടായിരിക്കുന്നതാണ്. താല്പ്‌പര്യമുള്ളവർ പ്രായം, യോഗ്യത, മേൽവിലാസം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം 2025 ജൂലൈ 23-ന് രാവിലെ 11 ന് എറണാകുളം മേഖലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടറുടെ കാര്യാലയത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. ഫോൺ -0484-2502768.
ജോബ് ഫെയർ
കുന്നംകുളം അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ജൂലൈ 19ന് ജോബ് ഫെയർ സംഘടിപ്പിക്കുന്നു. യോഗ്യത : എസ് എസ് എൽ സി/പ്ലസ് ടു/ഐടിഐ/ഡിപ്ലോമ/ഡിഗ്രി/എംബിഎ/പിജി/ബി ടെക്ക്/ബി എഡ്. ഫോൺ : 9495999675
രെജിസ്ട്രേഷൻ ലിങ്ക്












Click it and Unblock the Notifications