ബിരുദം കൈയ്യിലുണ്ടോ? 36000 രൂപ ശമ്പളത്തിൽ ജോലി വേണോ അതും തിരുവനന്തപുരത്ത്; കൈ നിറയെ അവസരങ്ങൾ വേറേയും
തിരുവനന്തപുരം മെഡിക്കൽ കോളജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ 36,000 രൂപ മാസ വേതനാടിസ്ഥാനത്തിൽ സൈറ്റോജനറ്റിസിസ്റ്റിന്റെ ഒരു താത്കാലിക ഒഴിവുണ്ട്. എം.എസ്‌സി ലൈഫ് സയൻസ് ബിരുദവും സൈറ്റോജനറ്റിക് ടെക്‌നിക്കിൽ മൂന്നു വർഷത്തെ ക്ലിനിക്കൽ പരിചയവുമാണ് യോഗ്യത. താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റയും, അസൽ സർട്ടിഫിക്കറ്റുകൾ, അപേക്ഷ എന്നിവയുമായി ജൂലൈ 31ന് രാവിലെ 11 ന് സി.ഡി.സിയിൽ വാക്-ഇൻ-ഇന്റർവ്യൂന് നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.cdckerala.org, 0471-2553540.

ടെക്നിക്കൽ എക്സ്പർട്ട് നിയമനം
തിരുവനന്തപുരം ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിൽ (Watershed Cell cum Data Centre) പ്രധാനമന്ത്രി കൃഷി സിഞ്ചായീ യോജന 2.0 (നീർത്തട ഘടകം) (PMKSY 2.0) പദ്ധതിയിൽ ഒഴിവുള്ള ഒരു ടെക്നിക്കൽ എക്സ്പർട്ട് തസ്തികയിൽ കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അഗ്രിക്കൾച്ചർ / ഹോർട്ടികൾച്ചർ / ഹൈഡ്രോളജിക്കൽ എൻജിനിയറിങ്, സോയിൽ എൻജിനിയറിങ് / അനിമൽ ഹസ്ബൻഡ്രി എൻജിനിയറിങ് എന്നിവയിലുള്ള ബിരുദം അല്ലെങ്കിൽ ഉയർന്ന ബിരുദം, പ്രസ്തുത മേഖലയിലോ ഗവേഷണത്തിലോ ഉള്ള അഞ്ച് വർഷം പരിചയം എന്നിവയാണ് യോഗ്യത. പ്രതിമാസ വേതനം 34,300 രൂപ. യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ് ഉൾപ്പടെ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 24 വൈകുന്നേരം 3 മണി. വിശദവിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ : 8606204203.
ആർ.സി.സി യിൽ വാക്-ഇൻ ഇന്റർവ്യൂ
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാടിസ്ഥാനത്തിൽ അസിസ്റ്റന്റ് എൻജിനിയർ (ഇലക്ട്രിക്കൽ) ഇന്റർവ്യൂ ജൂലൈ 30 നും സി.എസ്.എസ്.ഡി ടെക്നീഷ്യൻ നിയമനത്തിനുള്ള ഇന്റർവ്യൂ ജൂലൈ 31 നും ബയോമെഡിക്കൽ എൻജിനിയർ നിയമനത്തിനുള്ള ഇന്റർവ്യൂ ആഗസ്റ്റ് 2 നും നടക്കും. വിശദവിവരങ്ങൾ www.rcctvm.gov.in ൽ ലഭ്യമാണ്.
താത്കാലിക നിയമനം
തൃപ്പൂണിത്തുറ ഗവ. ആയൂര്‍വേദ കോളേജ് ആശുപത്രിയില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ഒഴിവുള്ള ആയൂര്‍വ്വേദ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് 580 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. പ്രായം അമ്പത് വയസില്‍ താഴെ ആയിരിക്കണം, ഡിഎഎംഇ നല്കുന്ന ആയൂര്‍വ്വേദ തെറാപ്പിസ്റ്റ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം, പ്രവൃത്തി പരിചയം അഭിലഷണീയം. 2024 ജനുവരി ഒന്നിന് 50 വയസ്സ് പൂര്‍ത്തിയായവര്‍ അപേക്ഷിക്കേണ്ടതില്ല. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് ഒന്നിന് രാവിലെ 11 ന് തൃപ്പൂണിത്തുറ ആയൂര്‍വേദ കോളേജ് ആശുപത്രി ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി സമയങ്ങളില്‍ 0484 2777489, 0484 2776043 നമ്പറിലോ ആശുപത്രി ഓഫീസില്‍ നേരിട്ടോ അറിയാം.
താത്കാലിക ഒഴിവ്
സംസ്ഥാന അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ പ്രൊഡക്ഷന്‍ പ്ലാനിംഗ് അസിസ്റ്റന്റ് തസ്തികയിലെ താത്കാലിക ഒഴിവ് നിലവിലുണ്ട്. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ ഓഗസ്റ്റ് ഏഴിന് യോഗ്യത/പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം അടുത്തുളള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരാകണം. യോഗ്യത: എസ് എസ് എല്‍ സി, ഫസ്റ്റ് ക്ലാസോടു കൂടിയ മൂന്നു വര്‍ഷ ഡിപ്ലോമ, പ്രിന്റിംഗ് എസ്റ്റാബ്ലിഷ്‌മെന്റില്‍ മൂന്നു വര്‍ഷത്തെ പരിചയം, പ്രൊഡക്ഷന്‍ പ്ലാനിംഗ്/കമ്പ്യൂട്ടിംഗ് പരിചയമുളളവര്‍ക്ക് മു9ഗണന. പ്രായം 18-41, ശമ്പളം മാസം 15000 രൂപ.












Click it and Unblock the Notifications