യുഎഇയില്‍ ജോലി വേണോ? ഇതാ കൈനിറയെ അവസരങ്ങള്‍: മികച്ച ശമ്പളവും ആനുകൂല്യങ്ങളും
യുഎഇയിലെ സ്വകാര്യ മേഖലയിൽ വീണ്ടും നിരവധി ജോലി അവസരങ്ങള്‍. പർച്ചേസർ ഓഫീസർ, മെഡിക്കൽ കോഡേഴ്സ് / ഓഡിറ്റേഴ്സ്, സൈക്കോളജിസ്റ്റ്, ഹെവി വെഹിക്കിൾ ഡ്രൈവർ, നഴ്സിംഗ് ഷെഡ്യൂളർ കോർഡിനേറ്റർ, ഡിജിറ്റൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, ചാർട്ടേഡ് അക്കൗണ്ടന്റ്സ് - ഓഡിറ്റർ തുടങ്ങിയ വിവധി മേഖലകളില്‍ ഒഴിവുകള്‍ ലഭ്യമാണ്. ഒരോ മേഖലയ്ക്കും വേണ്ട യോഗ്യതകളും എങ്ങനെ അപേക്ഷിക്കണമെന്നും താഴെ വിശദമായി നല്‍കുന്നു.
1. പർച്ചേസർ ഓഫീസർ / പ്രൊക്യുർമെന്റ് ഓഫീസർ
സ്ഥലം: ദുബായ് - അൽ ബർഷ
ശമ്പളം: 8,000 മുതൽ 10,000 വരെ + ആനുകൂല്യങ്ങൾ
യോഗ്യത
- ഏതെങ്കിലും വിഷയത്തിൽ ബിരുദം
- 1-2 വർഷത്തെ പ്രവൃത്തി പരിചയം
- യുഎഇ പൗരന്മാർക്ക് മുന്‍ഗണന
ജോലിയുടെ ഉത്തരവാദിത്തങ്ങൾ
- വിതരണക്കാരെ കണ്ടെത്തുക
- വിതരണക്കാരുടെ ഓഫറുകൾ താരതമ്യം ചെയ്യുകയും മൂല്യനിർണയം നടത്തുകയും ചെയ്യുക
- ഓർഡറുകൾ ട്രാക്ക് ചെയ്യുകയും കൃത്യസമയത്ത് ഡെലിവറി ഉറപ്പാക്കുകയും ചെയ്യുക
- വാങ്ങിയ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കുക
- ഓർഡർ വിശദാംശങ്ങൾ (വിതരണക്കാർ, അളവ്, വില) ആന്തരിക ഡാറ്റാബേസിൽ രേഖപ്പെടുത്തുക
അപേക്ഷിക്കേണ്ട വിധം: CV (PDF ഫോർമാറ്റിൽ) ജോലിയുടെ തലക്കെട്ടോടെ അയക്കുക
ഇമെയിൽ: [email protected]
ഫോൺ: +971 50 428 9008

2. അൽ ദന്ന ഹോസ്പിറ്റലില്‍ നിരവധി ഒഴിവുകള്‍
ഒഴിവുകൾ
- എമർജൻസി സ്പെഷ്യലിസ്റ്റ് / കൺസൽട്ടന്റ്
- ജനറൽ പ്രാക്ടീഷണർ (ER പരിചയം)
- റേഡിയോളജിസ്റ്റ് (വനിത)
- OBGYN സ്പെഷ്യലിസ്റ്റ് / കൺസൽട്ടന്റ് (വനിത)
- കാർഡിയോളജിസ്റ്റ്
- ചീഫ് മെഡിക്കൽ ഓഫീസർ
- നഴ്സുമാർ (ER, LTCU, ഹെഡ് നഴ്സ്, എഡ്യൂക്കേറ്റർ)
- അനസ്തീഷ്യ ടെക്നീഷ്യൻ
- ലേസർ ടെക്നീഷ്യൻ നഴ്സ്
- മെഡിക്കൽ കോഡേഴ്സ് / ഓഡിറ്റേഴ്സ്
- സൈക്കോളജിസ്റ്റ്
- ഹെവി വെഹിക്കിൾ ഡ്രൈവർ
അപേക്ഷിക്കേണ്ട വിധം: [email protected] എന്ന മെയിലിലേക്ക് സിവി അയക്കുക.
3. നഴ്സിംഗ് ഷെഡ്യൂളർ കോർഡിനേറ്റർ
യോഗ്യത
- നഴ്സിംഗ് ഷെഡ്യൂളിംഗ് അല്ലെങ്കിൽ ഹോസ്പിറ്റൽ ഓപ്പറേഷൻസിൽ പരിചയം
- DOH & യുഎഇ തൊഴിൽ നിയമങ്ങളെക്കുറിച്ചുള്ള അറിവ്
- MS Office, ഷെഡ്യൂളിംഗ് ടൂളുകളിൽ പ്രാവീണ്യം
- മികച്ച ആശയവിനിമയ, പ്രശ്നപരിഹാര കഴിവുകൾ
- യുഎഇയിൽ താമസിക്കുന്നവരായിരിക്കണം അപേക്ഷകർ
- അപേക്ഷിക്കേണ്ട വിധം: CV [email protected] എന്ന ഇ-മെയിലില്‍ അയക്കുക
4. ഡിജിറ്റൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
സ്ഥലം: ദുബായ്
ശമ്പളം: 5000 ദിർഹം വരെ
പ്രധാന ഉത്തരവാദിത്തങ്ങൾ
- ഡിജിറ്റൽ മാർക്കറ്റിംഗ് കാമ്പെയ്‌നുകളെ പിന്തുണയ്ക്കുക
- വെബ്സൈറ്റ് മാനേജ്മെന്റ്
- ഉള്ളടക്ക നിർമ്മാണവും സഹകരണവും
- വിപണി ഗവേഷണവും ട്രെൻഡുകൾ നിരീക്ഷിക്കലും
യോഗ്യത
- മാർക്കറ്റിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ്, കമ്മ്യൂണിക്കേഷൻസ്, വെബ് ഡിസൈൻ അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം
- ഡിജിറ്റൽ മാർക്കറ്റിംഗ് അല്ലെങ്കിൽ വെബ്സൈറ്റ് മാനേജ്മെന്റിൽ 2 വർഷത്തെ പരിചയം (ഇന്റേൺഷിപ്പുകളും ബന്ധപ്പെട്ട പ്രോജക്ടുകളും പരിഗണിക്കും)
- വെബ്സൈറ്റ് കണ്ടന്റ് മാനേജ്മെന്റ് സിസ്റ്റംസ് (CMS), പ്രത്യേകിച്ച് വേർഡ്പ്രസ്സ്, ഉപയോഗിക്കുന്നതിൽ പ്രാവീണ്യം
- എസ് ഇ ഒ / എസ് ഇ എം തത്വങ്ങളെക്കുറിച്ചും മികച്ച രീതികളെക്കുറിച്ചും അടിസ്ഥാന അറിവ്
- ഗൂഗിൾ അനലിറ്റിക്സ് ഉൾപ്പെടെയുള്ള ഡിജിറ്റൽ മാർക്കറ്റിംഗ് അനലിറ്റിക്സ് ടൂളുകളിൽ പരിചയം
- സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പരിചയം
അപേക്ഷിക്കേണ്ട വിധം: CV ഇമെയിൽ ചെയ്യുക. ഇമെയിൽ: [email protected]
5. ജാക്സ ചാർട്ടേഡ് അക്കൗണ്ടന്റ്സ് - ഓഡിറ്റർ/അക്കൗണ്ടിംഗ് പ്രൊഫഷണൽ
യോഗ്യത
- CA ഇന്റർ / CA അംഗീകൃത ഓഡിറ്റ് ഫേമിൽ ആർട്ടിക്കിൾഷിപ്പ് പൂർത്തിയാക്കിയവർ
- 4 വർഷത്തെ മൊത്തം പരിചയം (3 വർഷം ആർട്ടിക്കിൾഷിപ്പ് ഉൾപ്പെടെ)
- CA / CIMA / ACCA / CMA ഭാഗിക യോഗ്യത
- IFRS, ഓഡിറ്റ് നടപടിക്രമങ്ങളിൽ ശക്തമായ ധാരണ
- QuickBooks, Tally, ERP സിസ്റ്റങ്ങളിൽ പ്രാവീണ്യം
- അപേക്ഷിക്കേണ്ട വിധം: CV [email protected] എന്ന ഇ-മെയിലില്‍ അയക്കുക
6. മാനുഫാക്ചറിംഗ് ഓഫീസ് - അസിസി ഡെവലപ്മെന്റ്സ്
ഒഴിവുകൾ
- പ്ലാനിംഗ് എഞ്ചിനീയർ (5-10 വർഷം പരിചയം)
- അഡ്മിനിസ്ട്രേറ്റർ - ഫാക്ടറി ഓഫീസ് (4-8 വർഷം പരിചയം)
- അപേക്ഷിക്കേണ്ട വിധം: CV അയക്കുക, ജോലിയുടെ പേര് സബ്ജക്ടിൽ രേഖപ്പെടുത്തുക
- ഇമെയിൽ: [email protected]












Click it and Unblock the Notifications