യുഎഎയില്‍ ജോലി വേണോ? റാസൽഖൈമയിലെ ആഡംബര ഹോട്ടലില്‍ നിരവധി ഒഴിവുകള്‍
2027 ന്റെ തുടക്കത്തിൽ റാസൽഖൈമയിൽ തുറക്കാൻ പോകുന്ന വിൻ അൽ മർജൻ റിസോർട്ടിലേക്കുള്ള നിയമനങ്ങൾ വേഗത്തിലാക്കുന്നു. അടുത്തവർഷം വിവിധ വിഭാഗങ്ങളിലായുള്ള തൊഴിലാളി നിയമനങ്ങള്‍ വളരെ വേഗത്തില്‍ പൂർത്തീകരിക്കുമെന്നാണ് വിന്‍ റിസോർട്ട്സ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരിക്കുന്നത്. 2025 ലെ മൂന്നാം പാദത്തിൽ റാസൽഖൈമയിലെ ഇന്റഗ്രേറ്റഡ് റിസോർട്ടുകൾ 98 പുതിയ ടീം അംഗങ്ങളെ നിയമിച്ചുവെന്നും ഇതുവരെയുള്ള മൊത്തം ജീവനക്കാരുടെ എണ്ണം 195 ആയി ഉയർന്നതായും യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കാസിനോ ഓപ്പറേറ്റർ വ്യക്തമാക്കി.
ഇതുവരെ നടന്ന നിയമനങ്ങളില്‍ ഭൂരിഭാഗവും സീനിയർ ലെവൽ എക്സിക്യൂട്ടീവുകൾ, സീനിയർ മാനേജ്‌മെന്റ്, ജനറൽ, അഡ്മിനിസ്ട്രേറ്റീവ് പ്രവർത്തനങ്ങൾ എന്നീ വിഭാഗങ്ങളിലായിരുന്നു. ഈ വർഷം നാലാം പാദത്തിൽ 100-ലധികം ജീവനക്കാരെ കൂടി ഉൾപ്പെടുത്തി 2025 ഡിസംബർ 31 ആകുമ്പോഴേക്കും ജീവനക്കാരുടെ എണ്ണം 300-ൽ എത്തിക്കുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്.

"എല്ലാ ഗെയിമിംഗ്, ഗെയിമിംഗ് ഇതര മേഖലകളിലും പ്രധാന ഡിവിഷൻ മേധാവികളും സീനിയറായിട്ടുള്ള ആളുകളാണ്. 2026 മുതൽ ലൈൻ സ്റ്റാഫുകളുടെ നിയമനങ്ങള്‍ വർദ്ധിക്കും," കമ്പനി പുറത്തിറക്കിയ ത്രൈമാസ റിപ്പോർട്ടില്‍ പറയുന്നു. 3.9 ബില്യൺ ഡോളറിന്റെ സംയോജിത ഗെയിമിംഗ് റിസോർട്ട് ഐക്കണിക് ഹോട്ടലിന്റെ വിവിധ വിഭാഗങ്ങളിലായി കുറഞ്ഞത് 7,500 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് വിൻ റിസോർട്ടിലെ ചീഫ് കമ്മ്യൂണിക്കേഷൻ ഓഫീസർ മൈക്കൽ വീവറും വ്യക്തമാക്കി.
"യുഎഇയിൽ മുഴുവൻ സീനിയർ മാനേജ്‌മെന്റ് ടീമും ഇതിനകം തന്നെ ബോർഡിലുണ്ട്, അതിൽ പ്രധാന മാർക്കറ്റിംഗ് ലീഡേഴ്സും ഉൾപ്പെടുന്നു. അതിനാൽ, ഇതുപോലുള്ള ഒരു പുതിയ മേഖലയിൽ നിങ്ങൾ ഒരു പ്രോപ്പർട്ടി തുറക്കുമ്പോൾ, വൺ-ടു-വൺ മാർക്കറ്റിംഗ്, പ്ലെയർ ഇടപെടൽ വളരെക്കാലമായി നടക്കുന്നുണ്ടെന്ന് നിങ്ങൾ അനുമാനിക്കണം" എന്നും അദ്ദേഹം പറഞ്ഞു.
വിൻ അൽ മർജാൻ അവരുടെ വെബ്‌സൈറ്റിൽ ഇതിനോടകം തന്നെ 70-ലധികം ഒഴിവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ ഡയറക്ടർ ഓഫ് ഫുഡ് ആൻഡ് ബെവറേജ്, വിവിധ വിഭാഗങ്ങളിലെ എക്സിക്യൂട്ടീവ് ഷെഫ്മാർ, ഓപ്പറേഷൻസ് കൺട്രോളർ, ഐ.ടി. ആപ്ലിക്കേഷൻ സപ്പോർട്ട് അനലിസ്റ്റ്, സ്റ്റാഫ് അക്കോമഡേഷൻ ഡൈനിങ്ങിനായുള്ള സൂപ്പർവൈസർ, ഗസ്റ്റ് റൂം അറ്റൻഡന്റ് (ഹൗസ്‌കീപിംഗ്), റിക്രിയേഷൻ കോഓർഡിനേറ്റർ, പേറോൾ മാനേജർ, കാസിനോ കൺട്രോളർ (കാസിനോ അക്കൗണ്ടിംഗ്), യുഎഇയും മിഡിൽ ഈസ്റ്റും ഉൾപ്പെടെയുള്ള മേഖലകളിലെ കാസിനോ മാർക്കറ്റിംഗ് വൈസ് പ്രസിഡന്റുമാർ, സ്പെഷ്യൽ ഇവന്റ്സ് മാനേജർ, ഹൗസ്‌കീപിംഗ് മാനേജർ, ടാലന്റ് അക്വിസിഷൻ റിക്രൂട്ടർ തുടങ്ങിയ നിരവധി പദവികൾ ഉൾപ്പെടുന്നു.
യുഎസ് ആസ്ഥാനമായുള്ള കാസിനോ, ഹോട്ടൽ ഓപ്പറേറ്ററായ വിൻ റിസോർട്ട്‌സും ആർഎകെ ഹോസ്പിറ്റാലിറ്റി ഹോൾഡിംഗും ചേർന്നുള്ള സംയുക്ത സംരംഭമാണ് വിൻ അൽ മർജൻ. ആഴ്ചയിൽ ഒരു നില എന്ന നിലയിൽ പദ്ധതിയുടെ നിർമ്മാണം അതിവേഗത്തിലാണ് പുരോഗമിക്കുന്നത്. ഹോട്ടലിന്റെ 70-ാം നിലയിലൂടെ നിർമ്മാണം പുരോഗമിക്കുകയാണെന്നും ഡിസംബറിൽ ഇത് പൂർത്തിയാകുമെന്നും റിപ്പോർട്ടില്‍ പറയുന്നു.
ജി.സി.സി രാജ്യങ്ങളിലേയ്ക്കും മലേഷ്യയിലേയ്ക്കും കണ്‍സള്‍ട്ടന്റുമാരെ ക്ഷണിക്കുന്നു
വിദേശരാജ്യങ്ങളിലെ കേരളീയര്‍ക്ക് സൗജന്യ നിയമോപദേശം ലഭ്യമാക്കുന്ന നോര്‍ക്ക റൂട്ട്സിന്റെ പ്രവാസി ലീഗല്‍ എയ്ഡ് സെല്ലില്‍ (PLAC) സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ,ഇ), ഒമാൻ, ബഹ്റൈൻ, ഖത്തർ, മലേഷ്യ എന്നീ രാജ്യങ്ങളിലേയ്ക്കുളള ലീഗല്‍ കണ്‍സള്‍ട്ടന്റുമാരുടെ ഒഴിവുകളിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. അഭിഭാഷകനായി വിദേശ രാജ്യത്ത് രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം.
താല്‍പര്യമുളളവര്‍ നോർക്ക റൂട്ട്സിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് 2025 നവംബർ 25 നകം അപേക്ഷ നല്‍കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770540 0471-2770529 (പ്രവൃത്തി ദിനങ്ങളില്‍ ഓഫീസ് സമയത്ത്) എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്












Click it and Unblock the Notifications