വിദേശ രാജ്യങ്ങളിൽ വൻ തൊഴിലവസരങ്ങൾ; ജർമ്മനിയിൽ മാത്രം വേണ്ടത് ഒന്നരലക്ഷത്തോളം പേരെ, അറിയാം
കൊച്ചി: നഴ്സിങ് കഴിഞ്ഞ് വിദേശത്തേക്ക് പറക്കുകയാണോ സ്വപ്നം? എന്നാൽ അതിന് ഒട്ടും വൈകേണ്ടി വരില്ല, നിങ്ങളെ കാത്തിരിക്കുന്നത് വൻ അവസരങ്ങളാണ്.
യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലുമായി 2025-ഓടെ ലക്ഷക്കണക്കിന് അവസരങ്ങളാണ് വഴി തുറക്കുകയെന്നാണ് റിപ്പോർട്ട്.
യൂറോപ്യൻ യൂണിയനിലെ 13 രാജ്യങ്ങളിൽ 40 ശതമാനത്തിലേറെ നഴ്‌സുമാരും 55 വയസ്സ് കഴിഞ്ഞവരാണ്. അടുത്ത വർഷത്തോടെ ഇവർ ജോലിയിൽ നിന്നും വിരമിക്കും. അതുകൊണ്ട് തന്നെ അത്രയും നഴ്സുമാരെ ഈ രാജ്യങ്ങളിലേക്ക് ആവശ്യമായി വരും. നോർക്ക റൂട്ട്സിന്റെ കണക്ക് പ്രകാരം ജർമിനിയിൽ മാത്രം ഒന്നരലക്ഷം പേർക്കാണ് അവസരം ലഭിച്ചേക്കുക. ജർമ്മിനി കൂടാതെ ഇറ്റലി, യുകെ, അയർലൻഡ്, ലക്‌സംബർഗ്, ഫ്രാൻസ്, ഡെൻമാർക്ക്, നെതർലൻഡ്‌സ്, സ്വിറ്റ്‌സർലൻഡ്, നോർവേ എന്നീ യൂറോപ്യൻ രാജ്യങ്ങളിലും അവസരങ്ങളുടെ പെരുമഴയാണ്.

വിദേശ രാജ്യങ്ങളിലെ ജനസംഖ്യയിൽ നല്ലൊരു പങ്കും വാർധക്യത്തിലേക്ക് കടുക്കുകയാണ്. ഈ സാഹചര്യത്തിലാണ് നഴ്സുമാരുടെ സേവനം ഈ രാജ്യങ്ങളിൽ കൂടുതലായി ആവശ്യമായി വരുന്നത്. ഇവിടെ നിന്നുള്ള നഴ്സുമാരുടെ തൊഴില്‍നൈപുണ്യം മികച്ചതാണെന്നാണ് വിദേശ രാജ്യങ്ങളിലെ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.അതുകൊണ്ട് തന്നെ വലിയ ജോലി സാധ്യതയാണ് നാട്ടിൽ നിന്നുള്ളവർക്ക് ഉള്ളത്.
അതേസമയം നഴ്സിങ് ജോലിക്ക് വിദേശ രാജ്യങ്ങളിലെ ഭാഷ അറിയുക എന്നത് പ്രധാനമാണ്. ജര്ഡമനി പോലുള്ള രാജ്യങ്ങൾ ഭാഷ അവബോധം കൃത്യമായി നിഷ്കർഷിക്കുന്നുണ്ട്. ജർമ്മിനിയിൽ പോകുന്നവർക്കായി പ്രത്യേക ജർമൻ ഭാഷ കോഴ്സുകൾ നോർക്ക റൂട്ട്സ് നൽകുന്നുണ്ട്. ഇതുകൂടാതെ ഐ ഇ എൽ ടി എസ് പോലുള്ള കോഴ്സുകളും നോർക്ക നൽകുന്നുണ്ട്.












Click it and Unblock the Notifications