Get Updates
Get notified of breaking news, exclusive insights, and must-see stories!

യുകെയിലേക്ക് വന്‍ തൊഴില്‍ അവസരം: സൗജന്യ റിക്രൂട്ട്മെന്റ്; അതും സർക്കാറിന് കീഴില്‍, ഉടന്‍ അപേക്ഷിക്കാം

യുകെയിലേക്ക് വീണ്ടും തൊഴില്‍ അവസരവുമായി കേരള സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്‌സ്. യുകെയിലേക്ക് നഴ്‌സുമാരുടെ (സൈക്യാട്രി-മെൻ്റൽ ഹെൽത്ത് സ്‌പെഷ്യാലിറ്റി) റിക്രൂട്ട്‌മെന്റ് സംബന്ധിച്ച വിജ്ഞാപനമാണ് നോർക്ക പുറപ്പെടുവിച്ചിരിക്കുന്നത്. നഴ്‌സിംഗിൽ ബി എസ്‌ സി അല്ലെങ്കിൽ ജി എൻ എം, ഐ ഇ എൽ ടി എസ് / ഒ ഇ ടി യുകെ സ്‌കോറുകൾ എന്നിവയ്ക്ക് പുറമെ മാനസികാരോഗ്യത്തിൽ സി ബി ടി യോഗ്യതയുള്ള ഉദ്യോഗാർത്ഥികള്‍ക്കും ഈ ഒഴിവിലേക്ക് അപേക്ഷിക്കാൻ സാധിക്കും.

അപേക്ഷകർക്ക് സൈക്യാട്രി സ്പെഷ്യാലിറ്റിയിൽ കുറഞ്ഞത് 18 മാസത്തെ പ്രവൃത്തി പരിചയവും ആവശ്യമാണ്. അപേക്ഷകർ അവരുടെ ബയോഡാറ്റ, ഒ ഇ ടി / ഐ ഇ എല്‍ ടി എശ് സ്‌കോർകാർഡ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, പാസ്‌പോർട്ടിൻ്റെ ഒരു പകർപ്പ് എന്നിവ 2024 ഡിസംബർ 27-നകം സമർപ്പിക്കണം.

london-

നോർക്ക റൂട്ട്‌സ് വഴിയുള്ള റിക്രൂട്ട്‌മെൻ്റ് അപേക്ഷകർക്ക് തികച്ചും സൗജന്യമാണ്. അതുകൊണ്ട് തന്നെ വിദേശ റിക്രൂട്ട്മെന്റിന്റെ പേരില്‍ മറ്റേതെങ്കിലും ഏജന്‍സികള്‍ തട്ടിപ്പ് നടത്തുകയാണെങ്കില്‍ അത് പ്രത്യേകം ശ്രദ്ധിക്കുക. കൂടുതൽ വിവരങ്ങൾക്ക്, നിങ്ങൾക്ക് ഇനിപ്പറയുന്ന നമ്പറുകളിൽ (പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയങ്ങളിൽ) ബന്ധപ്പെടാവുന്നതാണ്: 0471-2770536, 539, 540, 577, അല്ലെങ്കിൽ നോർക്ക ഗ്ലോബൽ കോൺടാക്റ്റ് സെൻ്റർ 24/7 എന്ന ടോൾ ഫ്രീ നമ്പറുകൾ വഴി ബന്ധപ്പെടുക: 1800 425 3939 ( ഇന്ത്യയിൽ നിന്ന്) 91-8802 012 345 (വിദേശത്ത് നിന്ന്, മിസ്ഡ് കോൾ സേവനം). കൂടുതൽ വിവരങ്ങൾ വെബ്സൈറ്റുകളിൽ ലഭ്യമാണ്: www.norkaroots.org, www.nifl.norkaroots.org.

എന്താണ് നോർക്ക റൂട്ട്സ്

നോർക്ക വകുപ്പിന് കീഴിലുള്ള കേരള സർക്കാരിൻ്റെ ഫീൽഡ് ഏജൻസിയാണ് തിരുവനന്തപുരം ആസ്ഥാനമായുള്ള നോർക്ക റൂട്ട്സ്. 1983-ലെ എമിഗ്രേഷൻ നിയമം അനുസരിച്ച്, ഇന്ത്യാ ഗവൺമെൻ്റിൻ്റെ വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഒരു ലൈസൻസുള്ള റിക്രൂട്ട്‌മെൻ്റ് ഏജൻസിയാണ് (REC.LICENCE നമ്പർ: B-549/KER/COM/1000/05/8760/2011).

സൗജന്യ ബിസിനസ്സ് ക്ലിനിക്ക്

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക ബിസ്സിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍.ബി.എഫ്.സി) ആഭിമുഖ്യത്തില്‍ തൃശ്ശൂര്‍ എറണാകുളം ജില്ലകളിലെ പ്രവാസിസംരംഭകര്‍ക്കായി സൗജന്യ ബിസിനസ്സ് ക്ലിനിക്ക് സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവര്‍ 2024 ഡിസംബർ 21 ന് മുൻപായി NBFC യിൽ ഇമെയിൽ/ ഫോൺ മുഖാന്തിരം പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 0471-2770534/8592958677 നമ്പറിലോ [email protected] വിലാസത്തിലോ പ്രവർത്തി ദിവസങ്ങളിൽ ബന്ധപ്പെടേണ്ടതാണ്.

പ്രവാസികള്‍ക്കും, നാട്ടില്‍ തിരിച്ചെത്തിയവര്‍ക്കും ബിസ്സിനസ്സ് സംരംഭങ്ങളോ സ്വയംതൊഴിലോ ആരംഭിക്കുന്നതിനും നിലവിലുളളവ വിപൂലീകരിക്കുന്നതിനും ഇത് സഹായകരമാകും. ഉചിതമായ സംരംഭകപദ്ധതികള്‍ തെരഞ്ഞെടുക്കുന്നതിനും ബാങ്ക് വായ്പകളുടെ സാധ്യതകള്‍, നോര്‍ക്ക റൂട്ട്സ് വഴി നല്‍കിവരുന്ന സേവനങ്ങള്‍ എന്നിവ സംബന്ധിച്ചും അവബോധം നല്‍കുന്നതിന് ലക്ഷ്യമിട്ടാണ് ബിസിനസ്സ് ക്ലിനിക്ക് സംഘടിപ്പിക്കുന്നത്.

പ്രവാസി സംരംഭങ്ങള്‍ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഏകജാലകസംവിധാനമാണ് എന്‍.ബി.എഫ്.സി. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+