Get Updates
Get notified of breaking news, exclusive insights, and must-see stories!

കാവല്‍ പദ്ധതിയില്‍ കേസ് വര്‍ക്കര്‍, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ നിയമനം: വേറേയും നിരവധി അവസരങ്ങള്‍

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന കാവല്‍ പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയില്‍ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍, കേസ് വര്‍ക്കര്‍ എന്നിവരെ നിയമിക്കുന്നു. സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദവും (എച്ച്.ആര്‍ സ്പെഷ്യലൈസേഷൻ ഒഴികെ) കാവൽ പദ്ധതിയിൽ രണ്ടു വർഷം കേസ് വർക്കർ ആയി ജോലി ചെയ്തിട്ടുള്ള പരിചയം/ കുട്ടികളുടെ മേഖലയിൽ നേരിട്ട് ഇടപെട്ട മൂന്ന് വർഷത്തെ പരിചയവുമുള്ളവര്‍ക്ക് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം.

സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദവും (എച്ച്.ആര്‍ സ്പെഷ്യലൈസേഷൻ ഒഴികെ) കുട്ടികളുടെ മേഖലയിൽ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് കേസ് വർക്കര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. അപേക്ഷകർ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന രേഖകൾ പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖയുടെ പകർപ്പ് എന്നിവ സഹിതം സെപ്റ്റംബർ 28നകം [email protected] എന്ന ഇ മെയിൽ മുഖേന അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : കേരള സംസ്ഥാന ശിശുക്ഷേമ സമിതി, തൈക്കാട്, തിരുവനന്തപുരം 14. ഫോൺ: 7736 841 162.

salary

മഞ്ചേരി മെഡിക്കൽ കോളേജിൽ ന്യൂറോ ടെക്നീഷ്യന്‍ നിയമനം

മഞ്ചേരി സർക്കാർ മെഡിക്കൽകോളേജ് ആശുപത്രിയിൽ എച്ച്.ഡി.എസിനു കീഴിൽ ദിവസവേതനാടിസ്ഥാനത്തില്‍ ന്യൂറോ ടെക്‌നീഷ്യനെ നിയമിക്കുന്നു. ന്യൂറോ ടെക്‌നോളജിയിൽ സർക്കാർ അംഗീകൃത ഡിപ്ലോമ, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത. പ്രായം 45 വയസ്സ് കവിയരുത്. ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഒരു കോപ്പി പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും ആധാര്‍ കാര്‍ഡും സഹിതം അഭിമുഖത്തിനായി സെപ്റ്റംബര്‍ 25 രാവിലെ 10 മണിക്ക് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ ഹാജരാവണം. കൂടുതൽ വിവരങ്ങള്‍ക്ക് ഫോൺ: 0483 2762 037.

സൈക്കോളജിസ്റ്റ് ഒഴിവ്

വനിതാ ശിശു വികസന വകുപ്പിന്റെയും ഹിന്ദുസ്ഥാ൯ ലാറ്റക്സ് ഫാമിലി പ്ലാനിംഗ് പ്രൊമോഷ൯ ട്രസ്റ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ എറണാകുളം ജില്ലയിലെ എടയ്ക്കാട്ടുവയലിൽ പ്രവ൪ത്തിക്കുന്ന തേജോമയ ആഫ്റ്റ൪ കെയ൪ ഹോമിലേക്ക് സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് വനിതാ ഉദ്യോഗ൪ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത- സൈക്കോളജിയിൽ അംഗീകൃത സ൪വകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദം. ബയോഡേറ്റ് അയക്കേണ്ട വിലാസം[email protected]. അവസാന തീയതി- സെപ്തംബ൪ 27. കൂടുതൽ വിവരങ്ങൾക്ക്- 9567913985

വെറ്ററിനറി ഡോക്ടർ ഒഴിവ്

കോട്ടയം ജില്ലയിലെ ബ്ലോക്കുകളിൽ രാത്രികാല അടിയന്തര മൃഗചികിത്സ സേവനത്തിനായി വെറ്ററിനറി ഡോക്ടർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്ത വെറ്ററിനറി സയൻസ് ബിരുദധാരികൾക്കാണ് അവസരം. ഇവരുടെ അഭാവത്തിൽ സർവീസിൽനിന്നു വിരമിച്ച വെറ്ററിനറി ഡോക്ടർമാരെയും പരിഗണിക്കും. അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവരെ 90 ദിവസത്തേക്കാണു നിയമിക്കുന്നത്. താൽപര്യമുള്ളവർ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവ സഹിതം സെപ്റ്റംബർ 20ന് രാവിലെ 11ന് കളക്ട്രേറ്റിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ എത്തണം. ഫോൺ: 0481 2563726

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+