പത്താം ക്ലാസ് യോഗ്യതയുണ്ടോ,ഇതാ അവസരം; സർക്കാർ വകുപ്പിൽ നിരവധി താത്കാലിക ഒഴിവുകൾ
ആലപ്പുഴ: ഭരണികാവ് ഐ.സി.ഡി.എസ്. പ്രൊജക്ട് പരിധിയിലുള്ള താമരക്കുളം പഞ്ചായത്തില്‍ അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയില്‍ നിലവിലുള്ള എന്‍.സി.എ. ഒഴിവിലേക്ക് താമരക്കുളം പഞ്ചായത്തില്‍ സ്ഥിരതാമസമുള്ള ലാറ്റിന്‍ കാത്തലിക്/ ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിലെ യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ 18 നും 46 നും ഇടയിൽ പ്രായമുള്ളവരും പത്താം ക്ലാസ് പാസാകത്തവരും എഴുത്തും വായനയും അറിയാവുന്നവരുമായിരിക്കണം. അപേക്ഷയും യോഗ്യത, ജാതി, പ്രായം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകളും വിധവ ആണെങ്കില്‍ വിധവ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും സഹിതം ഭരണികാവ് ഐ.സി.ഡി.എസ്. ഓഫീസില്‍ നൽകണം. അവസാന തീയതി ഓഗസ്റ്റ് 17. ഫോണ്‍ 0479 2382583.
തെറാപ്പിസ്റ്റ്, വാച്ചർ കം ഗാർഡനർ
കോട്ടയം: ജില്ലാ ആയുർവേദ ആശുപത്രിയിലേക്ക് തെറാപ്പിസ്റ്റ് - (പുരുഷൻ ). വാച്ചർ കം ഗാർഡനർ (പുരുഷൻ ) എന്നീ തസ്തികകളിൽ ദിവസവേതന അടിസ്ഥാനത്തിൽ ഇരുപതിനും അൻപതിനും മധ്യേ പ്രായമുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ആധാറിന്റെ പകർപ്പ്ം, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ്(ജനപ്രതിനിധി/ഗസറ്റഡ് ഓഫീസർ എന്നിവർ നൽകിയത്) എന്നിവ സഹിതം വെള്ളപ്പേപ്പറിൽ എഴുതിയ അപേക്ഷകളുമായി ഓഗസ്റ്റ് രണ്ടിന് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. തെറാപ്പിസ്റ്റിന്റെ അഭിമുഖം രാവിലെ പത്തുമണിക്കും വാച്ചർ കം ഗാർഗനർ അഭിമുഖം ഉച്ചകഴിഞ്ഞു രണ്ടുമണിക്കും നടക്കും. ഫോൺ: 0481-2951398.

അധ്യാപക നിയമനം
കരിന്തളം ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌ക്കൂളില്‍ (സി ബി എസ് ഇ സിലബസ്,) 2024-25 അധ്യായന വര്‍ഷത്തില്‍ 6 മുതല്‍ 8 വരെയുള്ള (ടി ജി ടി) ക്ലാസിലെ കുട്ടികളെ ഹിന്ദി പഠിപ്പിക്കാന്‍ യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ ഹിന്ദി എം എ, ബി എഡ് (പി എസ് സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യത) ഉള്ളവരും സ്‌ക്കൂളില്‍ താമസിച്ചു പഠിപ്പിക്കാന്‍ തയ്യാറുള്ളവരുമായിരിക്കണം. നിശ്ചിത യോഗ്യതയുള്ളവര്‍ ഇല്ലാത്തപക്ഷം ഹിന്ദി ബി എ, ബി എഡ് ഉള്ളവരെയും പരിഗണിക്കും. കൂടിക്കാഴ്ച്ച ആഗസ്റ്റ് 5 ന് രാവിലെ 10 മണിക്ക് സ്‌ക്കൂള്‍ ഓഫീസില്‍ നടക്കും. ഫോണ്‍ 8301006295 8304932165
തിരുവനന്തപുരം വികസന അതോറിറ്റിയിൽ ടൗൺ പ്ലാനർ ഒഴിവ്
തിരുവനന്തപുരം വികസന അതോറിറ്റിയിൽ ഒരു ടൗൺ പ്ലാനർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് താൽപര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ ആഗസ്റ്റ് രണ്ടിന് വൈകുന്നേരം 5 മണിക്കു മുമ്പായി വിശദമായ ബയോഡാറ്റയും തപാൽ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേൽവിലാസം എഴുതിയ കവറും സഹിതം സെക്രട്ടറി, തിരുവനന്തപുരം - 10 എന്ന മേൽവിലാസത്തിൽ ലഭിക്കത്തക്ക വിധത്തിൽ അപേക്ഷിക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് ട്രിഡ വെബ്സൈറ്റ് www.trida.kerala.gov.in സന്ദർശിക്കുക.
കാഞ്ഞിരംകുളം ഗവ. കോളജിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്
കാഞ്ഞിരംകുളം ഗവ. കോളജിൽ 2024-25 അധ്യയന വർഷത്തിൽ ഇക്കണോമിക്സ് വിഷയത്തിൽ ഗസ്റ്റ് ലക്ചററെ 2025 മാർച്ച് 31 വരെ താത്കാലികമായി നിയമിക്കുന്നതിന് അഭിമുഖം നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അർഹരായ ഉദ്യോഗാർഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ഒരു സെറ്റ് പകർപ്പുകളുമായി ആഗസ്റ്റ് അഞ്ചിന് രാവിലെ 10ന് അഭിമുഖത്തിന് ഹാജരാകണം.












Click it and Unblock the Notifications