പുതുവത്സരമായിട്ട് ഒരു ജോലിയൊക്കെ വേണ്ടേ? ഇതാ നിരവധി അവസരങ്ങള്‍, അതും സർക്കാറിന് കീഴില്‍
പുത്തന്‍പ്രതീക്ഷകളുമായി പുതുവത്സരത്തെ വരവേല്‍ക്കാന്‍ പോകുകയാണ് ലോകം. സന്തോഷത്തിന്റെ ഈ വേളയിലും ഒരു ജോലി ഇല്ലെന്ന് അലട്ടുന്നവരും നമുക്ക് ഇടയിലുണ്ടാകും. അത്തരക്കാർക്ക് താല്‍ക്കാലകമെങ്കിലും ആശ്വാസമാവാന്‍ നിരവധി സർക്കാർ വകുപ്പുകളില്‍ ജോലി ഒഴിവുകളുണ്ട്. താല്‍ക്കാലിക നിയമനമാണെങ്കിലും കുറച്ച് കാലത്തേക്കെങ്കിലും ഒരു സ്ഥിര വരുമാനം ലഭിക്കാന്‍ ഈ ജോലികള്‍ ഉപയോഗപ്പെടുത്താവുന്നതാണ്. വിവിധ സർക്കാർ വകുപ്പുകളില്‍ വന്നിട്ടുള്ള ജോലികളെക്കുറിച്ച് താഴെ വിശദമായി വായിക്കാം.
കരാർ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു
സി ഡിറ്റ് എന്റെ കേരളം പദ്ധതിയിൽ വിവിധ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. ക്രിയേറ്റീവ് ടീം ഹെഡ്, റിസർച്ച് അസോസിയേറ്റ്, മാനേജർ (കമ്മ്യൂണിക്കേഷൻ), ഡിസൈനർ (ക്രിയേറ്റീവ്), വീഡിയോ എഡിറ്റർ. കണ്ടന്റ് ക്രിയേറ്റർ, ഫോട്ടോഗ്രോഫർ, വീഡിയോഗ്രാഫർ തസ്തികകളിലാണ് നിയമനം.

വിജ്ഞാപനത്തിന്റെ കൂടുതൽ വിവരങ്ങൾക്ക്: www.careers.cdit.org സന്ദർശിക്കുക. ഓൺലൈൻ ആപ്ലിക്കേഷൻ 2025 ജനുവരി 1 മുതൽ www.careers.cdit.org എന്ന പോർട്ടലിലൂടെ സമർപ്പിക്കാവുന്നതാണ്. ജി എസ് ടി ഉൾപ്പെടെ 500 രൂപ ഓൺലൈനായി അടക്കണം. ചുരുക്കപ്പട്ടികയിലുൾപ്പെടുന്നവർക്ക് എഴുത്തുപരീക്ഷയും അഭിമുഖം നടത്തിയാകും നിയമനം. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 15 വൈകിട്ട് 5 മണി.
ലൈഫ് ഗാര്‍ഡ് കം ട്രെയിനര്‍
ആലപ്പുഴ രാജാകേശവദാസ് നീന്തല്‍കുളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ലൈഫ് ഗാര്‍ഡ് കം ട്രെയിനര്‍ തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നു. 2025 ജനുവരി എട്ടിന് രാവിലെ 11 ന് ആലപ്പുഴ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ വച്ച് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്.
ഉദ്യോഗാര്‍ഥികള്‍ 18 നും 45 നുമിടയില്‍ പ്രായമുള്ള പുരുഷന്മാര്‍ ആയിരിക്കണം. യോഗ്യത എസ്എസ്എല്‍സി വിജയം, അംഗീകൃത അസോസിയേഷനുകളില്‍ നിന്നോ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നോ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്നോ ലഭിച്ച ലൈഫ് ഗാര്‍ഡ് കോഴ്സ് സര്‍ട്ടിഫിക്കറ്റ്, ഏതെങ്കിലും നീന്തല്‍കുളത്തില്‍ ലൈഫ് ഗാര്‍ഡായി രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം. സംസ്ഥാന നീന്തല്‍ മത്സരത്തില്‍ മെഡല്‍ നേടിയ കായികതാരങ്ങള്‍ക്ക് മുന്‍ഗണന ലഭിക്കും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0477-2253090.
വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ മെഡിക്കല്‍ ഓഫീസര്‍, സ്റ്റാഫ് നഴ്സ്, ജെപിഎച്ച്എന്‍, മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍, ഇ സഞ്ജീവനി സ്പെഷ്യലിസ്റ്റ്, ഇ സഞ്ജീവിനി ഡോക്ടര്‍, പിയര്‍ എഡ്യൂക്കേറ്റര്‍/ സപ്പോര്‍ട്ടര്‍ തസ്തികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. യോഗ്യതയടക്കമുള്ള വിശദവിവരങ്ങള്‍ക്ക് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ www.arogyakeralam.gov.in വെബ്സൈറ്റ് സന്ദര്‍ശിക്കുക.
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി ആറിനു വൈകീട്ട് അഞ്ചിനകം ബന്ധപ്പെട്ട ലിങ്ക് വഴി അപേക്ഷ സമര്‍പ്പിക്കണം.
തസ്തിക, ലിങ്ക് എന്നീ ക്രമത്തില്‍ -
മെഡിക്കല്‍ ഓഫീസര്‍ -
https://docs.google.com/forms/d/1iArfjXtwvVpBFx0bz8VChRYHRG6f6L9jvSWsAU-ITBs/edit
സ്റ്റാഫ് നഴ്സ്, -
https://docs.google.com/forms/d/15uoHp7kr0_cxsw_n9PZPyr3_W












Click it and Unblock the Notifications