Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിടെക്, ഡിപ്ലോമക്കാർക്ക് അവസരം ,രണ്ടായിരത്തിൽപ്പരം ഒഴിവുകൾ; വിശദമായി അറിയാം

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സർക്കാർ/ പൊതുമേഖലാ/സ്വകാര്യ സ്ഥാപനങ്ങളിലെ രണ്ടായിരത്തിൽപ്പരം ഒഴിവുകളിലേക്ക് ബിടെക്, ഡിപ്ലോമ അപ്രന്റീസുകളെ തെരഞ്ഞെടുക്കുന്നു . സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കിഴിലുള്ള കളമശ്ശേരി സൂപ്പർവൈസറി ഡെവലപ്പ്‌മെന്റ് സെന്ററും കേന്ദ്ര സർക്കാരിന്റെ കിഴിലുള്ള ചെന്നൈയിലെ ദക്ഷിണ മേഖലാ ബോർഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗും ചേർന്നാണ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നത് .

വി എസ് എസ് സി, എൽ പി എസ് സി, കെ എസ് ഇ ബി, എഫ് എ സി ടി, കൊച്ചി മെട്രോ, എൻ പി ഒ എൽ, എച്ച് എം ടി, ടി സി സി, ഇൻഫോപാർക്ക്, ടെക്നോപാർക്ക് തുടങ്ങി നിരവധി കമ്പനികൾ പങ്കെടുക്കുന്നു. ബിടെക്, ത്രിവത്സര പോളിടെക്‌നിക്ക് ഡിപ്ലോമ പാസായി അഞ്ച് വർഷം കഴിയാത്തവർക്കും അപ്രന്റീസ് ആക്ട് പ്രകാരം പരിശീലനം ലഭിക്കാത്തവർക്കുമാണ് അവസരം.

appran2-

ബിടെക് കുറഞ്ഞത് 9000 രൂപ, ഡിപ്ലോമ കുറഞ്ഞത് 8000 രൂപ വീതം സ്റ്റൈപ്പന്റ് ലഭിക്കും. ട്രെയിനിങ്ങിനു ശേഷം കേന്ദ്ര ഗവൺമെന്റ് നൽകുന്ന പ്രൊഫിഷ്യൻസി സർട്ടിഫിക്കറ്റ് അഖിലേന്ത്യ തലത്തിൽ തൊഴിൽ പരിചയമായി പരിഗണിച്ചിട്ടുള്ളതാണ്.

താത്പര്യമുള്ളവർ എസ് ഡി സെന്ററിൽ രജിസ്റ്റർ ചെയ്ത ശേഷം ഇമെയിൽ മുഖേന ലഭിച്ച രജിസ്ട്രേഷൻ കാർഡും സർട്ടിഫിക്കറ്റുകളുടെയും മാർക്ക് ലിസ്റ്റുകളുടെയും അസലും, പകർപ്പുകളും, വിശദമായ ബയോഡാറ്റയുടെ പകർപ്പുകളും സഹിതം ഒക്ടോബർ ഏഴിന് രാവിലെ 8ന് കളമശ്ശേരി ഗവ. പോളിടെക്‌നിക് കോളജിൽ ഹാജരാകണം.
‌‌
അപേക്ഷകന്റെ ഇഷ്ടാനുസരണം ഒന്നിൽ കൂടുതൽ സ്ഥാപനങ്ങളിൽ ഇന്റർവ്യൂന് പങ്കെടുക്കാം. പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ എണ്ണത്തിന് അനുസൃതമായി മാർക് ലിസ്റ്റുകൾ, സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റ എന്നിവയുടെ പകർപ്പുകൾ കരുതണം. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ ഉദ്യോഗാർഥികൾ സൂപ്പർവൈസറി ഡെവലപ്പ്‌മെന്റ് സെന്ററിൽ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷാ ഫോം എസ് ഡി സെന്റർ വെബ്‌സൈറ്റിൽ നിന്നും ലഭിക്കും. അപേക്ഷാഫോമിനും പങ്കെടുക്കുന്ന കമ്പനികളുടെ വിശദാശംങ്ങൾക്കും www.sdcentre.org സന്ദർശിക്കുക. മുൻപ് എസ് ഡി സെന്ററിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല.

VSSC യിൽ Hotel Management/Catering Tech/B.com/B.sc/BA ഉദ്യോഗാർഥികൾക്കും 100-ലധികം അവസരങ്ങൾ ഉണ്ടെന്ന് VSSC അധികൃതർ അറിയിച്ചിട്ടുണ്ട. ഇവർ ഇന്റർവ്യുവിൽ പങ്കെടുക്കാൻ എസ് ഡി സെന്ററിൽ രജിസ്റ്റർ ചെയ്യേണ്ടതില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+