Get Updates
Get notified of breaking news, exclusive insights, and must-see stories!

ബഹ്റൈനിലേക്കും മലേഷ്യയിലേക്കും ജോലി അവസരങ്ങളുമായി നോർക്ക: വേണ്ടത് ഈ യോഗ്യത മാത്രം

വിദേശ ജോലി ആഗ്രഹിക്കുന്നവർക്ക് മുന്നില്‍ എന്നും ഒരു വിശ്വസ്ത കേന്ദ്രമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് കേരള സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന നോർക്ക റൂട്സ്. ആയിരക്കണക്കിന് ആളുകളാണ് ഇതിനോടകം തന്നെ നോർക്ക വഴി വിദേശത്തേക്ക് തൊഴില്‍ നേടി പോയിരിക്കുന്നത്. യുകെ, ജർമ്മനി, കാനഡ തുടങ്ങിയ പശ്ചാത്യരാജ്യങ്ങള്‍, ഗള്‍ഫ്, ആഫ്രിക്കന്‍ മേഖലകളിലെ വിവിധ രാജ്യങ്ങള്‍ എന്നിവയിലേക്കും വിജയകരമായ നിരവധി റിക്രൂട്ട്മെന്റ് നോർക്ക ഇതിനോടകം നടത്തി. ഇപ്പോഴിതാ പുതിയൊരു റിക്രൂട്ട്മെന്റുമായി നോർക്ക രംഗത്ത് വന്നിരിക്കുകയാണ്.

മലേഷ്യയിലേക്കും ബഹ്റൈനിലേക്കും നോർക്ക ലീഗൽ കൺസൾട്ടന്റുരെ ക്ഷണിക്കുകയാണ്. നോർക്ക റൂട്ട്സിന്റെ പ്രവാസി നിയമസഹായ പദ്ധതിയിലേയ്ക്ക് കേരളീയരായ ലീഗൽ കൺസൾട്ടന്റുമാരെയാണ് നിയമിക്കുന്നത്. മലേഷ്യ (ക്വലാലംപൂർ), ബഹ്‌റൈൻ (മനാമ) എന്നിവിടങ്ങളിലാണ് നിലവില്‍ ഒഴിവുകള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

job-vaccancy

യോഗ്യത

അഭിഭാഷകനായി കേരളത്തിലും അപേക്ഷ നല്‍കുന്ന രാജ്യത്തും (നിയമമേഖലയില്‍) കുറഞ്ഞത് 2 വർഷം പ്രവൃത്തി പരിചയം ഉള്ള വ്യക്തിയായിരിക്കണം. താല്‍പര്യമുള്ള ഉദ്യോഗാർത്ഥികള്‍ നോർക്കയുടെ ഔദ്യോഗിക വെബ്സൈറ്റ് (‍ www.norkaroots.org) സന്ദർശിച്ച് അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്.

എങ്ങനെ അപേക്ഷിക്കാം

പൂരിപ്പിച്ച അപേക്ഷയുടെ സ്കാന്‍ ചെയ്ത കോപ്പിയും മറ്റ് അനുബന്ധ രേഖകളുടെ പകര്‍പ്പുകളുമായി [email protected] എന്ന ഇ-മെയില്‍ വിലാസത്തിലേയ്ക്ക് 2024 ഒക്ടോബര്‍ 25 നകം അപേക്ഷ നല്‍കേണ്ടതാണ്.

ലീഗൽ കൺസൾട്ടന്റ് ജോലിയുടെ ഉത്തരവാദിത്തങ്ങള്‍

വിദേശ രാജ്യങ്ങളിലെ നിയമത്തെക്കുറിച്ചുള്ള അജ്ഞത, ചെറിയ കുറ്റകൃത്യങ്ങള്‍ എന്നിവ മൂലവും, തന്റെതല്ലാത്ത കാരണങ്ങളാലും നിയമക്കുരുക്കില്‍ അകപ്പെടുന്ന പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണിത്. കേസുകളിൻ മേൽ നിയമോപദേശം, നഷ്ടപരിഹാരം/ദയാഹർജികൾ എന്നിവയിൽ സഹായിക്കുക, മലയാളി സാംസ്ക്കാരിക സംഘടനകളുമായി ചേർന്ന് നിയമ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുക എന്നിവ ഈ ജോലിയുടെ ഉത്തരവാദിത്തമായിരിക്കും.

വിവിധ ഭാഷകളിൽ തർജ്ജമ നടത്തുന്നതിന് വിദഗ്ദ്ധരുടെ സഹായം ലഭ്യമാക്കുക, എന്നിവയ്ക്ക് അതാത് രാജ്യത്തെ മലയാളി അഭിഭാഷകരുടെ സേവനം ലഭ്യമാക്കുന്നതിന് പദ്ധതി ലക്ഷ്യമിടുന്നു. മതിയ യോഗ്യതയുള്ള ഉദ്യോഗാർത്ഥികള്‍ കൃത്യമായ സിവി അടക്കം അപേക്ഷിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്

കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+