യുഎഇയില്‍ 74 ബില്യണ്‍ ഡോളർ നിക്ഷേപവുമായി മൈക്രോസോഫ്റ്റ്: ഫലമോ 150000 തൊഴില്‍ അവസരം
'ഗള്‍ഫ് പണ്ടത്തെപ്പേലെയല്ല, അവസരങ്ങളൊക്ക കുറഞ്ഞ് വരികയാണ്' 1980 ല്‍ പുറത്തിറങ്ങിയ വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ എന്ന ചിത്രത്തില്‍ നായകനായ സുകുമാരന്‍ പറയുന്ന ഡയലോഗാണ് ഇത്. കാലം അവിടുന്നു കുറേ മുന്നേണ്ടും പോകുകയും പലരും ഈ ഡയലോഗ് ആവർത്തിക്കുകയും ചെയ്തു. എന്നാല്‍ അവസരങ്ങള്‍ തേടി ഗള്‍ഫിലേക്ക് വിമാനം കയറുന്നത് കേരളത്തില്‍ നിന്നുള്‍പ്പെടെ ഇപ്പോഴും തുടരുകയാണ്.
അവസരങ്ങള്‍ ഉണ്ടെങ്കിലും യു എ ഇയിലെ തൊഴില്‍ മേഖലയില്‍ മേഖലയില്‍ യാതൊരു വിധ പ്രതിസന്ധികളും ഇല്ലെന്നല്ല പറഞ്ഞുവരുന്നത്. പ്രതിസന്ധികളും പ്രശ്നങ്ങളുമുണ്ടെങ്കിലും മതിയായ യോഗ്യതയുള്ളവർക്ക് ഇപ്പോഴും അറബിനാട് അവസരുടെ വാതിലുകള്‍ തുറന്നിടുന്നു. തൊഴില്‍ അവസരങ്ങള്‍ വർധിപ്പിക്കുന്നതില്‍ യു എ ഇ ഭരണകൂടത്തിന്റെ വികസനോത്മുഖമായ നിലപാടുകളും സഹായകരമായി മാറുന്നു.

ലോകത്തെ പ്രമുഖ ഐടി കമ്പനികളെ രാജ്യത്തേക്ക് ആകർഷിക്കുന്നതിനായി വലിയ ചർച്ചകള്‍ നേരത്തെ യു എ ഇ ഭരണാധികാരികള്‍ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി മൈക്രോസോഫ്റ്റും അവരുടെ പങ്കാളികളും യു എ ഇയുടെ സമ്പദ്‌വ്യവസ്ഥയിലേക്ക് 74.4 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്നാണ് മൈക്രോസോഫ്റ്റ് യുഎയുടെ ഡാറ്റ ആന്‍ഡ് എഐ മേധാവിയായ റിമ സെമാനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
ഇത്തരമൊരു നിക്ഷേപത്തിലൂടെ യു എ ഇയില്‍ 152500 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. അബുദാബിയിൽ മൈക്രോസോഫ്റ്റിൻ്റെ എഞ്ചിനീയറിംഗ് ഡെവലപ്‌മെൻ്റ് സെൻ്റർ ആരംഭിച്ചതാണ് ഏറ്റവും പ്രധാനപ്പെട്ട വികസനങ്ങളിലൊന്നു. എഐ, സൈബർ സുരക്ഷ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഈ കേന്ദ്രം, ആഗോള എഐ രംഗത്ത് യു എ ഇയെ അടയാളപ്പെടുത്തുന്ന സ്ഥാപനമായി മാറുന്നു.
യു എ ഇയിലെ മൈക്രോസോഫ്റ്റിൻ്റെ എഐ അധിഷ്ഠിത പദ്ധതികള്‍ സംരംഭം ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ പരിശീലനമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.
സർക്കാർ രംഗത്തും സ്വകാര്യ മേഖലയിലുമായി 100000 ജീവനക്കാരെ പരിശീലിപ്പിക്കാനാണ് നീക്കം. ദുബായ്, അബുദാബി, ഷാർജ സർക്കാരുകളുടെ സഹകരണത്തോടെ ആരംഭിച്ച ഈ സംരംഭം എഐ വൈദഗ്ധ്യം ഉപയോഗിച്ച് വ്യക്തികളെയും ബിസിനസുകളെയും ശക്തിപ്പെടുത്തുന്നതിനുള്ള ഒരു കേന്ദ്രമായി മാറുമെന്നും പ്രതീക്ഷിക്കുന്നു.
മൈക്രോ സോഫ്റ്റിന്റെ ഈ പദ്ധതി വിദ്യാർത്ഥികൾ മുതൽ പ്രൊഫഷണലുകൾ വരേയുള്ള നിരവധി ആളുകളില്‍ എഐ സാങ്കേതികവിദ്യകളെക്കുറിച്ച് ബോധവൽക്കരിക്കുന്നതിലും പരിശീലിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും കമ്പനി പ്രതിനിധി വ്യക്തമാക്കി.
ചുരുക്കത്തില്‍ എ ഐ രംഗത്ത് അടക്കം മതിയായ യോഗ്യതയുള്ളവർക്ക് യു എ ഇയില്‍ വലിയ അവസരങ്ങളുടെ വാതില്‍ തന്നെയാണ് മൈക്രോസോഫ്റ്റ് തുറക്കുന്നത്. എ ഐ ജോലി നഷ്ടപ്പെടുത്തുന്നുവെന്ന ആശങ്ക ഒരു വശത്ത് നിലനില്‍ക്കുമ്പോള്‍ തന്നെ മറുവശത്ത് പുത്തന്‍ സാങ്കേതിക വിദ്യ വലിയ തൊഴില്‍ അവസരങ്ങള്‍ തുറക്കുകയും ചെയ്യുന്നു.












Click it and Unblock the Notifications