തുർക്കിയിൽ അവസരം; 2 ലക്ഷം വരെ ശമ്പളം നേടാം, നിയമനം സർക്കാർ മുഖേന..അപേക്ഷിക്കാം
തുർക്കിയിലെ പ്രമുഖ കപ്പൽശാലയിലേക്ക് അവസരം. കേരള സർക്കാർ സ്ഥാപനമായ ഒഡപെക് മുഖേനയാണ് നിയമനം നടക്കുന്നത്. എൻജിനിയർമാരുടെ ഒഴിവുകളിലേക്ക് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്. ബന്ധപ്പെട്ട വിഷയത്തിൽ ബാച്ചിലർ ഡിഗ്രിയും കപ്പൽനിർമാണശാലയിൽ അഞ്ചുവർഷത്തെ തൊഴിൽപരിചയവുമാണ് യോഗ്യത. ഇംഗ്ലീഷിൽ നന്നായി ആശയ വിനിമയം നടത്താനുള്ള കഴിവും ആവശ്യമാണ്. യോഗ്യത, അപേക്ഷിക്കാനുള്ള അവസാന തീയതി എന്നിവ വിശദമായി അറിയാം.

മെക്കാനിക്കൽ എൻജിനിയർസപൈപ്പിങ് എൻജിനിയർ, ഇലക്‌ട്രിക്കൽ എൻജിനിയർ തസ്തികകളിലേക്കാണ് നിയമനം. പ്രവൃത്തിപരിചയത്തിന്റെ അടിസ്ഥാനത്തിൽ 2000 മുതൽ 2500 യു എസ് ഡി വരെയാണ് ശമ്പളം. ഭക്ഷണവും താമസവും സൗജന്യമായിരിക്കും. ഇൻഷുറൻസും ലഭിക്കും. കപ്പൽശാലയിലേക്കും തിരിച്ചും യാത്രാസൗകര്യം ഉണ്ടാകും. മാത്രമല്ല പ്രതിവർഷം 30 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിയും (അടിസ്ഥാനശമ്പളം) പ്രതിവർഷം ഒരു റൗണ്ട് ട്രിപ്പ് ഫ്ലൈറ്റ് ടിക്കറ്റും കമ്പനി നൽകും. മെയ് 3 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. വിശദമായ സിവിയോടൊപ്പം പാസ്പോർട്ട് കോപ്പി, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in. ഫോൺ: 0471 2329440/41/42, 7736496574, 9778620460
സംസ്ഥാന സർക്കാരിന് കീഴിലും അവസരം
സെക്യൂരിറ്റി/ നൈറ്റ് ഗാർഡ് തസ്തിക : വനിതകൾക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ സെക്യൂരിറ്റി/ നൈറ്റ് ഗാർഡ് തസ്തികയിൽ ഓപ്പൺ, ഇ/റ്റി/ബി വിഭാഗങ്ങളിലായി രണ്ട് താത്കാലിക ഒഴിവുകളുണ്ട്. വനിതകൾക്ക് മാത്രമാണ് അപേക്ഷിക്കാൻ കഴിയുന്നത്. ഏഴാം ക്ലാസ് വിജയവും രണ്ട് വർഷത്തെ തൊഴിൽ പരിചയവുമാണ് യോഗ്യത. പ്രായപരിധി 2024 ജനുവരി ഒന്നിന് 18നും 41നും ഇടയിൽ. പ്രതിമാസ ശമ്പളം 12,000 രൂപ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചുകളിൽ മെയ് 13ന് മുൻപായി പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. സംവരണ വിഭാഗക്കാരുടെ അഭാവത്തിൽ സംവരണ ഇതര വിഭാഗക്കാരെയും പരിഗണിക്കും.
ഡ്രോയിങ് ടീച്ചര്‍ അഭിമുഖം
വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ഡ്രോയിങ് ടീച്ചര്‍ (കാറ്റഗറി നമ്പര്‍ 709/2022) തസ്തികയിലേക്ക് മെയ് രണ്ട്, മൂന്ന് തീയതികളില്‍ ജില്ലാ പി.എസ്.സി ഓഫീസിലും മെയ് 17 ന് കോഴിക്കോട് പി.എസ്.സി ഓഫീസിലും അഭിമുഖം നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ ഇന്റര്‍വ്യൂ കാര്‍ഡ്, ഒ.ടി.വി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റ്, അസല്‍ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുമായി എത്തണം.












Click it and Unblock the Notifications