ഹോട്ടല്‍ മേഖലയില്‍ എക്സ്പീരിയന്‍സ് ഉണ്ടോ? എങ്കില്‍ തുർക്കിയില്‍ ജോലി നേടാം, മികച്ച ശമ്പളം
കേരള സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡെപെക്കിന് കീഴില്‍ വീണ്ടും വിദേശത്ത് ജോലി നേടാന്‍ അവസരം. തുർക്കിയിലെ പ്രശസ്തമായ ഒരു കപ്പല്‍ശാലയിലേക്കാണ് ഇത്തവണത്തെ റിക്രൂട്ട്മെന്റ് നടക്കുന്നത്. പൂർണ്ണമായും ഫ്രീയായി നടക്കുന്ന ഈ റിക്രൂട്ട്മെന്റിലൂടെ ഉയർന്ന ശമ്പളത്തിലുള്ള ജോലി നേടാന്‍ അർഹരായ വിദ്യാർത്ഥികള്‍ക്ക് സുവർണ്ണാവസരം ലഭിക്കും.
ചീഫ് കുക്ക്, അസിസ്റ്റന്റ് കുക്ക്, കിച്ചന്‍ ഹെല്‍പ്പർ എന്നിങ്ങനെയാണ് ഒഴിവുകള്‍. പത്താംക്ലാസ് വിദ്യാഭ്യാസമാണ് ഈ ഒഴുവുകളിലേക്ക് അപേക്ഷിക്കാന്‍ വേണ്ട അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ചീഫ് കുക്ക് വിഭാഗത്തിലേക്ക് അപേക്ഷിക്കാന്‍ 3 സ്റ്റാറും അതിനുമുകളിലുമുള്ള ഹോട്ടലുകളിൽ കുറഞ്ഞത് 4 വർഷത്തെ പാചക പരിചയം വേണം. ഒരു വലിയ ഗ്രൂപ്പിന് ദക്ഷിണേന്ത്യൻ, ഉത്തരേന്ത്യൻ ഭക്ഷണം ഉണ്ടാക്കാനും ഇംഗ്ലീഷ് സംസാരിക്കാൻ കഴിയണം. വിദേശ പരിചയം അഭികാമ്യം. മാസം 800 മുതല്‍ 850 ഡോളർ വരെയാണ് ശമ്പളം. അതായത് 66000 മുതല്‍ 70000 വരെ ഇന്ത്യന്‍ രൂപ.

3 സ്റ്റാറും അതിനുമുകളിലും ഹോട്ടലുകളിൽ കുറഞ്ഞത് 2 വർഷത്തെ പാചക പരിചയമാണ് അസിസ്റ്റന്റ് കുക്കായി അപേക്ഷിക്കുന്നവർക്ക് വേണ്ട യോഗ്യത. ഒരു വലിയ ഗ്രൂപ്പിന് ദക്ഷിണേന്ത്യൻ, ഉത്തരേന്ത്യൻ ഭക്ഷണം ഉണ്ടാക്കാൻ കഴിയണം. ശമ്പളം 650 മുതല്‍ 750 ഡോളർ വരെയാണ്. ഏതെങ്കിലും റെസ്റ്റോറൻ്റിലോ ഹോട്ടലിലോ സഹായിയായി കുറഞ്ഞത് 1 വർഷത്തെ പരിചയമുള്ളവർക്ക് കിച്ചണ്‍ ഹെല്‍പ്പറായും അപേക്ഷിക്കാം. ശമ്പളം 450 മുതല്‍ 550 വരെ ഡോളർ.
എല്ലാ തൊഴിലാളികൾക്കും കപ്പൽശാല നേരിട്ട് ജോലി നൽകുകയും അവർക്ക് സ്റ്റാൻഡേർഡ് താമസം, ഭക്ഷണം, കപ്പൽശാലയിലേക്കും തിരിച്ചും യാത്രാസൗകര്യം എന്നിവ സൗജന്യമായി നൽകുകയും ചെയ്യും. പ്രതിവർഷം 30 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിയും (അടിസ്ഥാന ശമ്പളം) പ്രതിവർഷം ഒരു (1) റൗണ്ട് ട്രിപ്പ് ഫ്ലൈറ്റ് ടിക്കറ്റും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ലഭിക്കും. എല്ലാ തൊഴിലാളികൾക്കും ഇൻഷുറൻസും കമ്പനി നല്‍കും.
വർക്ക് പെർമിറ്റ് നല്‍കുക കപ്പൽശാലയായിരിക്കും. ഓരോ തൊഴിലാളിയിൽ നിന്നും, ആദ്യത്തെ രണ്ട് (2) മാസത്തേക്കുള്ള അടിസ്ഥാന ശമ്പളത്തിൻ്റെ പകുതി കപ്പൽശാല പിടിച്ച് വെക്കും. എന്നാല്‍ വിജയകരമായി 1 വർഷം പൂർത്തിയാക്കുമ്പോൾ തൊഴിലാളിക്ക് നൽകേണ്ട മൊത്തം തുകയും നല്‍കും.
അപേക്ഷിക്കാന്‍ താൽപ്പര്യമുള്ളവർ, വിശദമായ CV, പാസ്‌പോർട്ടിൻ്റെ പകർപ്പ്, അനുഭവ സാക്ഷ്യപത്രങ്ങൾ എന്നിവ [email protected] എന്ന വിലാസത്തിൽ 2024 മെയ് 17-നോ അതിനുമുമ്പോ അയക്കുക.
-
യുവതീ യുവാക്കൾക്ക് സുവർണ്ണാവസരം! കേന്ദ്ര സേനയിൽ ഹെഡ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ












Click it and Unblock the Notifications