കോവളത്ത് കേന്ദ്രസർക്കാർ സ്ഥാപനത്തിൽ ജോലി; പ്ലസ്ടു യോഗ്യത, അപേക്ഷിക്കാം
കേന്ദ്ര സർക്കാരിന് കീഴിലുള്ള കോവളത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് ടെക്‌നോളജിയിൽ (ഐഎച്ച്എംസിടി) ജോലി ഒഴിവ്. ലോവർ ഡിവിഷൻ ക്ലർക്ക് (എൽഡിസി) തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ച്. ആകെ രണ്ട് ഒഴിവുകളാണുള്ളത്. യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിശദാംശങ്ങൾ നോക്കാം
ലോവർ ഡിവിഷൻ ക്ലക്ക്-
രണ്ട് ഒഴിവുകളിൽ ഒന്ന് പൊതുവിഭാഗത്തിനും മറ്റൊന്ന് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന (ഇ ഡബ്ല്യു എസ്) വിഭാഗത്തിനും വേണ്ടിയുള്ളതാണ്.
ഹയർസെക്കൻ്ററിയാണ് അപേക്ഷിക്കാനുള്ള യോഗ്യത. കമ്പ്യൂട്ടറിൽ പ്രവൃത്തിപരിചയം വേണം. മിനിറ്റിൽ 40 വാക്ക് ടൈപ്പിങ് വേഗവും ആവശ്യമാണ്. കംമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം. 18 നും 28 നും ഇടയിൽ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാനാകുക. ജനറൽ കാറ്റഗറിയിൽ വരുന്നവർക്ക് 500 രൂപയാണ് അപേക്ഷ ഫീസ്. എസ് സി / എസ് ടി വിഭാഗങ്ങൾക്ക് 300 രൂപയും നൽകണം. സംവരണ വിഭാഗത്തിൽ പെടുന്ന വിരമിച്ച സൈനികർക്ക് ഫീസ് ഇളവ് ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 19000 മുതൽ 63200 രൂപ വരെയാണ് ശമ്പളം ലഭിക്കുക. കൂടുതൽ കൂടുതൽ വിവരങ്ങൾക്ക് https://cmd.kerala.gov.in/wp-content/uploads/2026/11/Corrigendum-IHMCT-LDC-Recruitment-Notification.pdf

എംജി യൂനിവേഴ്സിറ്റിൽ ജോലി ഒഴിവ്
ഐടി/കമ്പ്യൂട്ടർ സയൻസിൽ ബിരുദം (ബി.എസ്‌സി) അല്ലെങ്കിൽ ബി.സി.എ, എം.സി.എ, കമ്പ്യൂട്ടർ സയൻസ്/ഐടി/കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് എന്നിവയിലേതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം (എം.എസ്‌സി) അല്ലെങ്കിൽ എൻജിനീയറിങ് ബിരുദം (ബി.ഇ/ബി.ടെക്) അല്ലെങ്കിൽ ഡിപ്ലോമയാണ് യോഗ്യത.
യി , ലാറവെൽ , കോഡ്ഇഗ്നൈറ്റർ എന്നിവയുൾപ്പെടെയുള്ള പിഎച്ച്പി വെബ് ഫ്രെയിംവർക്കുകളിൽ അറിവ് ഉണ്ടായിരിക്കണം.
സിഎസ്എസ്3, ജാവാസ്ക്രിപ്റ്റ്, എച്ച്ടിഎംഎൽ5 എന്നിവയുൾപ്പെടെയുള്ള ഫ്രണ്ട്-എൻഡ് സാങ്കേതികവിദ്യകളിൽ അറിവുണ്ടായിരിക്കമം.
ഒബ്ജക്റ്റ് ഓറിയന്റഡ് പിഎച്ച്പി പ്രോഗ്രാമിങ്ങിലുള്ള ധാരണയും മൈഎസ്ക്യുഎൽ, മരിയ ഡിബി, എംഎസ്എസ്ക്യുഎൽ എന്നിവയിലുള്ള പ്രവൃത്തിപരിചയവും കൂടാതെ കോഡ് ഒപ്റ്റിമൈസേഷനിലുള്ള അറിവും ആവശ്യമാണ്.
ഏതെങ്കിലും സാങ്കേതിക സർട്ടിഫിക്കേഷനുകൾ ഉണ്ടെങ്കിൽ അത് അധിക യോഗ്യതയായി പരിഗണിക്കും.
ഡോക്കർ, വെർച്വലൈസേഷൻ, കണ്ടെയ്നറൈസേഷൻ എന്നിവയിൽ പ്രവർത്തിച്ച പരിചയം അധിക യോഗ്യതയായി കണക്കാക്കും.
കുറഞ്ഞത് ആറ് വർഷത്തെ പ്രവൃത്തിപരിചയം വേണം. ഇതിൽ രണ്ട് വർഷം സീനിയർ തസ്തികയിൽ പ്രവർത്തിച്ചതായിരിക്കണം. 50000 ആണ് ശമ്പളമായി ലഭിക്കുക. അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 28 ആണ്. അപേക്ഷിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും https://www.mgu.ac.in/uploads/2026/11/85177-AD_A4-3-2026-AD_A_4.pdf?x76680


Click it and Unblock the Notifications
