Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെൽജിയത്തിൽ ജോലി വേണോ?2 ലക്ഷം വരെ ശമ്പളം..വിസയും വിമാനടിക്കറ്റും സൗജന്യം

കേരളത്തിൽ നിന്നുള്ള നഴ്സുമാർക്ക് ബെൽജിയത്തിലേക്ക് അവസരം. സംസ്ഥാന സർക്കാർ സ്ഥാപമായ ഒഡപെക് വഴിയാണ് നിയമനം. "ഓറോറ-2026" പദ്ധതിക്ക് കീഴിലാണ് നിയമനം നടത്തുന്നത്. ആറാം ബാച്ചിനായാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നഴ്സിംഗ് തസ്തികകളിലേക്കും ജിഎൻഎം യോഗ്യതയുള്ളവർക്ക് ഹെൽത്ത് കെയർ അസിസ്റ്റൻ്റ് തസ്തികകളിലേക്കുമായി ആകെ 60 ഒഴിവുകളാണുള്ളത്. യോഗ്യത, പ്രായപരിധി, ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിശദാംശങ്ങൾ നേകാകം.

ബിഎസ്‌സി നഴ്‌സിംഗ് അല്ലെങ്കിൽ ജിഎൻഎം യോഗ്യതയുള്ളവർക്ക് കുറഞ്ഞത് ഒരു വർഷത്തെ ക്ലിനിക്കൽ പരിചയമുണ്ടെങ്കിൽ അപേക്ഷിക്കാം. പ്രായം 35 വയസ്സിൽ കൂടരുത്. കൂടാതെ, ഐഇഎൽടിഎസിൽ മൊത്തത്തിൽ 6.0 സ്കോറോ, അല്ലെങ്കിൽ ഒഇടിയിൽ സി ഗ്രേഡോ ഉണ്ടായിരിക്കണം. കുട്ടികളുള്ള അപേക്ഷകരുടെ ഇളയ കുട്ടിക്ക് ഡച്ച് ഭാഷാ പരിശീലനം തുടങ്ങുമ്പോൾ മൂന്ന് വയസ്സ് തികഞ്ഞിരിക്കണം എന്നത് ഒരു നിബന്ധനയാണ്.

job-1768273

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒഡപെക് ആറ് മാസത്തെ സൗജന്യ ഡച്ച് ഭാഷാ പരിശീലനം (ജൂലൈ-ഡിസംബർ) നൽകും. ഈ കാലയളവിൽ പ്രതിമാസം 15,000 സ്റ്റൈപ്പൻഡ് ലഭിക്കും. താമസസൗകര്യം സൗജന്യമാണെങ്കിലും, ഭക്ഷണത്തിനുള്ള ചെലവ് ഉദ്യോഗാർത്ഥികൾ സ്വയം വഹിക്കണം. ഡച്ച് പരിശീലനം ആരംഭിക്കുന്നതിന് മുൻപായി 30,000 സെക്യൂരിറ്റി ഡെപ്പോസിറ്റ് ഈടാക്കും, ഇത് ബെൽജിയത്തിലേക്കുള്ള യാത്രയ്ക്ക് മുൻപ് തിരികെ ലഭിക്കുന്നതാണ്.

സൗജന്യ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 2027 ജനുവരിയിൽ ബെൽജിയത്തിലേക്ക് യാത്ര ചെയ്യാം. വിസയുടെയും വിമാന ടിക്കറ്റിൻ്റെയും ചെലവുകൾ തൊഴിലുടമ വഹിക്കും. ബെൽജിയത്തിൽ ഒരു വർഷത്തെ കോഴ്സ് പൂർത്തിയാക്കുമ്പോൾ അവർക്ക് നഴ്സിംഗ് അസിസ്റ്റൻ്റായി പ്രവർത്തിക്കാം. GNM യോഗ്യതയുള്ളവർക്ക് റെസിഡൻഷ്യൽ കെയർ സെൻ്ററുകളിൽ ഹെൽത്ത് കെയർ അസിസ്റ്റൻ്റുകളായും നിയമനം ലഭിക്കും; ഈ തസ്തിക നഴ്സുമാരുമായി ചേർന്ന് പ്രവർത്തിക്കാനുള്ളതാണ്.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ CV, IELTS/OET സ്കോർഷീറ്റ്, പാസ്പോർട്ട് കോപ്പി എന്നിവ സഹിതം 2026 ജനുവരി 26-നോ അതിനു മുൻപോ [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് അപേക്ഷിക്കുക. അപേക്ഷയുടെ വിഷയം "Aurora-2026" എന്ന് രേഖപ്പെടുത്തണം.പദ്ധതിയെക്കുറിച്ചും ശമ്പള ഘടനയെക്കുറിച്ചുമുള്ള വിശദാംശങ്ങൾ https://odepc.kerala.gov.in/recruitments-aurora-nurses-recruitment-to-belgium എന്ന ലിങ്കിൽ ലഭ്യമാണ്.

സംസ്ഥന സർക്കാരിന് കീഴിൽ താത്കാലിക ഒഴിവുകൾ

കരാറടിസ്ഥാനത്തിൽ ലക്‌ചർ നിയമനം

തൃശ്ശൂർ ഗവ. നഴ്സിംഗ് കോളേജിൽ ബോണ്ടഡ് ലക്‌ചർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ ലക്‌ചർമാരെ നിയമിക്കുന്നു. പ്രതിമാസം 32,000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. പത്ത് ഒഴിവ് ആണുള്ളത്. ഉദ്യോഗാർത്ഥികൾ ഏതെങ്കിലും അംഗീകൃത സർക്കാർ, സ്വാശ്രയ നഴ്സിംഗ് കോളേജിൽ നിന്ന് എം.എസ്.സി നഴ്‌സിംഗ്‌ പൂർത്തീകരിച്ചിരിക്കണം. കെ.എൻ.എം.സി രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. താത്പര്യമുളള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റയും തിരിച്ചറിയൽ രേഖ, യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം, പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡ് എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുമായി ജനുവരി 13ന് രാവിലെ 11 മണിക്ക് തൃശൂർ മുളങ്കുന്നത്തുകാവിലെ നഴ്‌സിംഗ് കോളേജ് പ്രിൻസിപ്പാളുടെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം. നിയമനം ഒരു വർഷത്തേക്കോ, യോഗ്യരായ ബോണ്ടഡ് അധ്യാപകർ ജോലിയിൽ പ്രവേശിക്കുന്നതുവരേയോ ഏതാണോ ആദ്യം അതുവരെ ആയിരിക്കും. ഫോൺ: 0487 2208205, 0487 2201366

കരാര്‍ നിയമനം

പത്തനംതിട്ട: പ്രോഗ്രാം മാനേജ്‌മെന്റ് ആന്‍ഡ് സപ്പോര്‍ട്ടിംഗ് യൂണിറ്റ് കരാര്‍ അടിസ്ഥാനത്തില്‍ തെറാപ്പിസ്റ്റ് (സ്ത്രീ) തസ്തികയിലേക്ക് നിയമനത്തിന് നാഷണല്‍ ആയുഷ് മിഷന്‍ അപേക്ഷ ക്ഷണിച്ചു. യോഗ്യത : കേരള സര്‍ക്കാരിന്റെ ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ് / നാഷണല്‍ ആയുര്‍വേദ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പഞ്ചകര്‍മ്മ ചെറുതുരുത്തിയുടെ ഒരു വര്‍ഷ ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ്. പ്രായം 2026 ജനുവരി ഒമ്പതിന് 40 വയസ് കവിയരുത്. 60 വയസില്‍ താഴെയുളള വിരമിച്ച ആയുര്‍വേദ തെറാപ്പിസ്റ്റുകള്‍ക്കും അപേക്ഷിക്കാം. ശമ്പളം : 14700 രൂപ / മാസം. അവസാന തീയതി ജനുവരി 20 വൈകിട്ട് അഞ്ച്. വെബ് സൈറ്റ് : www.nam.kerala.gov.in/careers , ഫോണ്‍ : 0468 2995008.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+