കൊച്ചിൻ ഷിപ്പ്യാർഡിൽ ജോലി അവസരം; ഡിഗ്രിയുണ്ടോ? ഇപ്പോൾ തന്നെ അപേക്ഷിക്കൂ
കൊച്ചിൻ ഷിപ്പ്യാഡിന് കീഴിൽ ജോലി ഒഴവുകൾ. ഉഡുപ്പിയിലെ കൊച്ചിൻ ഷിപ്പ്യാഡിലേക്കാണ് അവസരം. കരാർ നിയമനമാണ്. അപേക്ഷിക്കേണ്ട യോഗ്യത, പ്രായപരിധി , ശമ്പളം തുടങ്ങിയ വിവരങ്ങൾ അറിയാം
ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്കാണ് നിയമനം. ആകെ അഞ്ച് അഴിവുകളാണ് ഉള്ളത്. അപേക്ഷിക്കാനുള്ള പ്രായപരിധി 30 വയസാണ്. 60 ശതമാനം മാർക്കോടെ ഡിഗ്രി പാസായിരിക്കണം. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, എസ്എപി, എംഎസ് പ്രൊജക്ട്, എംഎസ് ഓഫീസ് എന്നിവ അഭികാമ്യം. ഷിപ്പ്യാഡ് അല്ലെങ്കിൽ എൻജിനിയറിങ് കമ്പനികൾ അല്ലെങ്കിൽ കൊമേഴ്സ് സ്ഥാപനങ്ങൾ അതുമല്ലെങ്കിൽ സർക്കാർ അർധസർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ 2 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.

പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 25,000-27,150 വരെ ശമ്പളം ലഭിക്കും. ഓൺലൈൻ ആയി അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 17 ആണ്. കൂടുതൽ വിവരങ്ങൾക്ക് https://cochinshipyard.in/uploads/career/4aa0359b19e5608aca29c4e0c8fcada6.pdf
അങ്കണവാടി കം ക്രഷ് വർക്കർ, ഹെൽപർ നിയമനം
തിരൂർ അഡീഷണൽ ഐ.സി.ഡി.എസ് പ്രൊജക്ടിലെ തൃപ്രങ്ങോട് ഗ്രാമപഞ്ചായത്തിലെ 15-ാം വാർഡിൽ പ്രവർത്തിക്കുന്ന ആലിങ്ങൽ അങ്കണവാടിയിലേക്ക് അങ്കണവാടി കം ക്രഷ് വർക്കർ, ഹെൽപർ നിയമനം നടത്തുന്നു. അപേക്ഷകർ തൃപ്രങ്ങോട് പഞ്ചായത്തിലെ 15-ാം വാർഡിലെ സ്ഥിരതാമസക്കാരായിരിക്കണം. യോഗ്യത : ക്രഷ് വർക്കർ-പ്ലസ് ടു, ഹെൽപ്പർ-എസ് എസ് എൽ സി. അപേക്ഷകർ 2025 ജനുവരി ഒന്നിന് 18 നും 35 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. മാർച്ച് 17ന് വൈകിട്ട് അഞ്ചിന് മുമ്പായി അപേക്ഷിക്കണം. അപേക്ഷ ഫോമിന്റെ മാതൃകയും കൂടുതൽ വിവരങ്ങളും തിരൂർ അഡീഷണൽ ഐസിഡിഎസ് പ്രോജക്ട് ഓഫീസ്, തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും. ഫോൺ: 04942567600.
ഓവർസീയർ നിയമനം അഭിമുഖം 20ന്
തൊണ്ടർനാട് ഗ്രാമപഞ്ചായത്തിൽ എൽ.ഐ.ഡി ആൻഡ് ഇ.ഡബ്ല്യൂ വിഭാഗത്തിൽ ഓവർസീയർ ഗ്രേഡ് തസ്തികയിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുമായി മാർച്ച് 20 ന് രാവിലെ 11ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ 04935235235.
സർവേയർ നിയമനം
സർവ്വേയും ഭൂരേഖയും വകുപ്പ് ഡിജിറ്റൽ സർവ്വെയുടെ ഭാഗമായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന കോൺട്രാക്ട് സർവേയർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നിന്നും കത്തുകൾ ലഭിച്ച ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുമായി മാർച്ച് 14 ന് രാവിലെ 10 ന് സർവേ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ 04936 202251.
മിനി ജോബ് ഡ്രൈവ്
കാസര്‍കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴില്‍ നേടാന്‍ അവസരമൊരുക്കികൊണ്ട് കാസര്‍കോട് വിദ്യാനഗറിലെ ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ വെച്ച് മാര്‍ച്ച് 13ന് രാവിലെ 10:30 മുതല്‍ മിനി ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നു. ലീവ് ടു സ്‌മൈല്‍ പ്രൈവറ്റ് ലിമിറ്റഡ്, ലൈഫ് മിത്രാ എന്നീ സ്ഥാപനങ്ങളിലേക്കായി അക്കാഡമിക് കോര്‍ഡിനേറ്റര്‍, ഗ്രാഫിക് ഡിസൈനര്‍, ലൈഫ് മിത്ര (പാര്‍ട്ട് ടൈം/ഫുള്‍ ടൈം) തുടങ്ങിയ തസ്തികകളിലേക്കായി 25ല്‍ അധികം ഒഴിവുകളിലേക്കാണ് കൂടിക്കാഴ്ച്ച നടത്തുന്നത്. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് അവസരം. രജിസ്റ്റര്‍ ചെയ്യാത്ത ഉദ്യോഗാര്‍ത്ഥികള്‍ അന്നേ ദിവസം രാവിലെ 10 മുതല്‍ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍- 9207155700.












Click it and Unblock the Notifications