Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏഴാം ക്ലാസ് യോഗ്യത ഉണ്ടോ? ഗുരുവായൂർ ക്ഷേത്രത്തിൽ അവസരം; കെ-റെയിലും ഒഴിവുകൾ

തൃശൂർ: പത്താം ക്ലാസ് യോഗ്യത ഉണ്ടോ? എന്നാൽ ഇതാ ഗുരുവായൂർ ദേവസ്വം ബോർഡിൽ അവസരം. സോപാനം കാവൽ, വനിതാ സെക്യൂരിറ്റി ഗാർഡ് തസ്തികകളിലാണ് നിയമം. 27 ഒഴിവുകളാണ് ഉള്ളത്. ആറു മാസത്തേക്കാണ് നിയമനം. നിർദിഷ്ടയോഗ്യതകളുള്ള ഈശ്വരവിശ്വാസികളായ ഹിന്ദുക്കൾക്ക് അപേക്ഷിക്കാം. ഒഴിവ്, യോഗ്യത, പ്രായം, ശമ്പളം എന്നിവ വിശദമായി അറിയാം

സോപാനം കാവൽ വിഭാഗത്തിൽ 15 ഒഴിവുകളാണ് ഉള്ളത്. ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പുരുഷൻൻമാർക്കാണ് അപേക്ഷിക്കാനുക. നല്ല കാഴ്ചശക്തി വേണം. പ്രായപരിധി-30 നും 50 നും ഇടയിൽ. 18000 രൂപയാണ് ശമ്പളം.

jobsne-

∙വനിതാ സെക്യൂരിറ്റി ഗാർഡ് തസ്തികയിൽ 12 ഒഴിവുകളാണ് ഉള്ളത്: ഏഴാം ക്ലാസ് ജയം. 7ാം ക്ലാസ് പാസായിരിക്കണം. നല്ല കാഴ്ചശക്തി വേണം. 55നും 60നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 18,000 രൂപയാണ് ശമ്പളം.

അസിസ്റ്റന്റ് സർജനിൽ കുറയാത്ത ഗവ. ഡോക്ടറുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റോട് കൂടിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വയസ്സ്, യോഗ്യതകൾ, ജാതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും അപേക്ഷയ്ക്കൊപ്പം നൽകണം. അവസാനതീയതി മേയ് 20 . അഡ്മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ-680 101. ഫോൺ: 0487-2556335.

കെ-റെയിലിൽ ഒഴിവുകൾ-ഇപ്പോൾ അപേക്ഷിക്കാം

കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിൽ സെക്ഷൻ എൻജിനീയർ സിവിൽ, ജെജിഎം സിവിൽ (സ്റ്റേഷൻ ഡെവലപ്മെന്റ്) അവസരം. സെക്ഷൻ എൻജിനിയർ ഇലക്ട്രിക്കൽ, ജെജിഎം സിവിൽ (സ്റ്റേഷൻ ഡെവലപ്മെന്റ്), സെക്ഷൻ എൻജിനിയർ സിവിൽ, ഡെപ്യൂട്ടി ജനറൽ മാനേജർ സിവിൽ എന്നീ തസ്തികകളിലേക്കാണ് നിയമനം. തിരുവനന്തപുരത്താണ് നിയമനം. സിവിൽ എൻജിനീയറിങ്ങിൽ ബിടെക്/ബിഇ/ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. വിജ്ഞാപനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്: www.keralarail.com

ഗസ്റ്റ് അധ്യാപക നിയമനം

കരുനാഗപ്പള്ളി തഴവ സര്‍ക്കാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ സംസ്‌കൃതം, അറബിക്, ഹിന്ദി, പൊളിറ്റിക്കല്‍ സയന്‍സ്, ഹിസ്റ്ററി, മലയാളം, സോഷ്യോളജി, കോമേഴ്സ് വിഷയങ്ങളില്‍ നിയമനം നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഗസ്റ്റ് ലക്ചറര്‍ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. ബയോഡാറ്റയും വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന രേഖകളുടേയും പകര്‍പ്പ് സഹിതമുള്ള അപേക്ഷ മെയ് 21 നു വൈകിട്ട് അഞ്ചിനകം കോളജില്‍ ലഭ്യമാക്കണം. ഫോണ്‍: 0476 2864010, 9188900167

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+