Get Updates
Get notified of breaking news, exclusive insights, and must-see stories!

റിയാദിലെ ഇന്ത്യൻ എംബസിയിൽ ജോലി നേടാം; സുവർണാവസരം, ലക്ഷങ്ങൾ ശമ്പളം

വിദേശ രാജ്യത്ത് മികച്ച ശമ്പളത്തിലൊരു ജോലിയൊക്കെ എല്ലാവരുടേയും ആഗ്രഹമായിരിക്കും. ഇപ്പോഴിതാ അത്തരത്തിൽ ജോലി ആഗ്രഹിക്കുന്നവർക്ക് മികച്ചൊരു അവസരം ഒരുങ്ങിയിരിക്കുകയാണ്. സൗദി അറേബ്യയിലെ ഇന്ത്യൻ എംബസിയിലാണ് ഒഴിവുകൾ. ക്ലർക്ക്, ജൂനിയർ ഇന്റർപ്രട്ടർ തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് വേണ്ട യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ട അവസാന തീയതി തുടങ്ങിയ വിവരങ്ങൾ അറിയാം

യോഗ്യത ജൂനിയർ ഇൻർപ്രട്ടർ

അറബിയിൽ ഡിഗ്രി, ഇംഗ്ലീഷ് സബ്ജക്റ്റായി പഠിച്ചിരിക്കണം. അറബിയിൽ നിന്നും ഇംഗ്ലീഷിലേക്കും തിരിച്ചും വിവർത്തനം ചെയ്യാനുള്ള കഴിവ് ഉണ്ടായിരിക്കണം .കമ്പ്യൂട്ടർ നന്നായി ഉപയോഗിക്കാൻ അറിയണം .ഇംഗ്ലീഷ് എഴുതാനും സംസാരിക്കാനും നന്നായി അറിഞ്ഞിരിക്കണം. ഇംഗ്ലീഷ്-അറബിക് വിവർത്തകൻ/വ്യാഖ്യാതാവ് എന്നീ നിലകളിലുള്ള പ്രവർത്തി പരിചയം അഭികാമ്യം. ഉയർന്ന പ്രായപരിധി 45 വയസ് (ഒക്ടോബർ 1).

jobhiring

ശബളം -7200 സൗദി റിയാൽ

അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 10

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇവിടെ അപേക്ഷിക്കാം-https://www.eoiriyadh.gov.in/regrec2.php

ക്ലർക്ക്

അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത. കമ്പ്യൂട്ടർ നന്നായി ഉപയോഗിക്കാൻ അറിയണം. ഇംഗ്ലീഷ് അനായാസം എഴുതാനും കൈകാര്യം ചെയ്യാനും ഉള്ള കഴിവ്. ഉയർന്ന പ്രായപരിധി 35 വയസാണ് (2024 ഒക്ടോബർ 10)

ശമ്പളം-4000 സൗദി റിയാൽ

നവംബർ 12 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി

ഇവിടെ അപേക്ഷിക്കാം-https://www.eoiriyadh.gov.in/regrec.php

തിരഞ്ഞെടുപ്പ് ഇങ്ങനെ

എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഒബ്ജക്റ്റീവ്, സബ്ജക്റ്റീവ് ചോദ്യങ്ങൾ ഉണ്ടാകും. എഴുത്തുപരീക്ഷയിൽ വിജയിക്കുന്നവരെ ടൈപ്പിംഗ് ടെസ്റ്റിനും അഭിമുഖത്തിനും വിളിക്കും.

മറ്റ് തൊഴിൽ അവസരങ്ങൾ അറിയാം

പ്രവാസി കേരളീയ ക്ഷേമ ബോർഡിൽ പിആർഒ ഒഴിവ്

സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്കയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡിൽ (തിരുവനന്തപുരം-നോര്‍ക്ക സെന്റര്‍) പബ്ളിക് റിലേഷന്‍സ് ഓഫീസറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കരർ നിയമനമാണ്. ഒരു വർഷത്തേക്കായിരിക്കും നിയമനം.

യോഗ്യത അറിയാം- പബ്ളിക് റിലേഷൻസ്/ മാസ് കമ്മ്യൂണിക്കേഷൻസ്/ ജേർണലിസം ഇവയിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം / ബിരുദം / പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ യോഗ്യത ഉണ്ടായിരിക്കണം. മാധ്യമപ്രവര്‍ത്തനത്തിലും പബ്ളിക് റിലേഷന്‍സിലും 03 വർഷത്തെ പ്രവൃത്തി പരിചയവും ആവശ്യമാണ്.

ശമ്പളം

പ്രായ പരിധി 45 വയസാണ്. പ്രതിമാസം 35,000 രൂപയാണ് ശമ്പളമായി ലഭിക്കുക.

താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡാറ്റാ (മേല്‍വിലാസം, ഫോണ്‍ നമ്പര്‍ ഇ-മെയില്‍ വിലാസം ഉള്‍പ്പെടുത്തണം) വിദ്യാഭ്യാസ, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം നവംബർ 8 ന് വൈകീട്ട് 5 നകം [email protected] എന്ന ഇ-മെയിലില്‍ അപക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.pravasikerala.org

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+