നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ അവസരം; 81100 രൂപ വരെ ശമ്പളം, ആര്‍ക്കൊക്കെ അപേക്ഷിക്കാം
നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ വിവിധ തസ്തികകളില്‍ ഒഴിവുകള്‍. ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്, സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് II, ഡ്രാഫ്റ്റ്സ്മാന്‍, സിനിമാ പ്രൊജക്ഷനിസ്റ്റ് - II, കുക്ക്, കമ്പോസിറ്റര്‍-കം-പ്രിന്റര്‍, സിവിലിയന്‍ മോട്ടോര്‍ ഡ്രൈവര്‍ (OG), കാര്‍പെന്റര്‍, ഫയര്‍മാന്‍, ടി എ-ബേക്കര്‍ ആന്‍ഡ് കണ്‍ഫെക്ഷനര്‍, ടി എ-സൈക്കിള്‍ റിപ്പയര്‍, ടി എ-പ്രിന്റിംഗ് മെഷീന്‍ ഓപ്പറേറ്റര്‍, ടി എ-ബൂട്ട് റിപ്പയര്‍, മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ്-ഓഫീസ് & ട്രെയിനിംഗ് (എം ടി എസ്-ഒ&ടി) എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.
പ്രസ്തുത യോഗ്യരും ഉത്സാഹമുള്ളവരുമായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷകള്‍ തേടുന്നു. ആകെ 198 ഒഴിവുകള്‍ ലഭ്യമാണ്. ഉദ്യോഗാര്‍ത്ഥികളുടെ കുറഞ്ഞതും കൂടിയതുമായ പ്രായ പരിധി യഥാക്രമം 18 വയസും 27 വയസുമാണ്. തിരഞ്ഞെടുത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിമാസ ശമ്പളം 81100 രൂപ വരെ ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസാന തീയതിയിലോ അതിന് മുമ്പോ എന്‍ ഡി എയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് എസ് എസ് എല്‍ സി / മെട്രിക്കുലേഷനോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. എല്‍ ഡി ക്ലര്‍ക്കിന് 19900 മുതല്‍ 63200 വരെയാണ് ശമ്പളം. സ്റ്റെനോഗ്രാഫര്‍-II, ഡ്രാഫ്റ്റ്‌സ്മാന്‍ എന്നിവര്‍ക്ക് 25500 രൂപ മുതല്‍ 81100 രൂപ വരെ ശമ്പളം ലഭിക്കും. ടി എ-ബേക്കര്‍ ആന്‍ഡ് കണ്‍ഫെക്ഷനര്‍, ടി എ-സൈക്കിള്‍ റിപ്പയര്‍, ടി എ-പ്രിന്റിംഗ് മെഷീന്‍ ഓപ്പറേറ്റര്‍, ടി എ-ബൂട്ട് റിപ്പയര്‍ എന്നിവര്‍ക്ക് 18000 രൂപ മുതല്‍ 56900 രൂപ വരെയായിരിക്കും ശമ്പളം.












Click it and Unblock the Notifications