Get Updates
Get notified of breaking news, exclusive insights, and must-see stories!

നാഷണല്‍ ഹൈവേ അതോറിറ്റിയില്‍ ജോലി; ശമ്പളം രണ്ട് ലക്ഷം വരെ

നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറല്‍ മാനേജര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ തസ്തികകളിലേക്കുള്ള അപേക്ഷകള്‍ ആണ് സ്വീകരിക്കുന്നത്. ആകെ മൂന്ന് ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് www.nhai.gov.in വഴി അപേക്ഷിക്കാം.

അപേക്ഷാ ജാലകം ഡിസംബര്‍ 20 മുതല്‍ തുറന്നു, ഫോമുകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 18-ന് ആണ്. രണ്ട് തസ്തികകളിലേക്കും പ്രായപരിധി 56 വയസ്സാണ്. വിദ്യാഭ്യാസ യോഗ്യതകളില്‍ അംഗീകൃത ബിരുദവും പ്രസക്തമായ അനുഭവവും ഉള്‍പ്പെടുന്നു.

National Highways Authority

ജനറല്‍ മാനേജര്‍

അംഗീകൃത സര്‍വ്വകലാശാല / സ്ഥാപനത്തില്‍ നിന്നുള്ള ബിരുദവും
അഡ്മിനിസ്‌ട്രേഷന്‍/എസ്റ്റാബ്ലിഷ്മെന്റ്/ഹ്യൂമന്‍ റിസോഴ്സ്/പേഴ്സണല്‍ മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ ഗ്രേഡ് പേയ്ക്കൊപ്പം 5400 രൂപ അല്ലെങ്കില്‍ തത്തുല്യമായ പേ ബാന്‍ഡ്-3 (15,600-39,100 രൂപ) പേ സ്‌കെയിലില്‍ പതിനാല് വര്‍ഷത്തെ പരിചയം.

ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (അഡ്മിനിസ്ട്രേഷന്‍)

അംഗീകൃത സര്‍വ്വകലാശാല / സ്ഥാപനത്തില്‍ നിന്നുള്ള ബിരുദം. അഡ്മിനിസ്‌ട്രേഷന്‍/എസ്റ്റാബ്ലിഷ്മെന്റ്/ഹ്യൂമന്‍ റിസോഴ്സ്/പേഴ്സണല്‍ മാനേജ്മെന്റ് എന്നിവയില്‍ നാല് വര്‍ഷത്തെ പ്രവൃത്തിപരിചയവും ഗ്രേഡ് പേ 5,400 അല്ലെങ്കില്‍ തത്തുല്യമായ പേ ബാന്‍ഡ്-3 (1,56,00-39,100 രൂപ) ശമ്പള സ്‌കെയിലില്‍ 9 വര്‍ഷത്തെ പരിചയം. ജനറല്‍ മാനേജര്‍ക്ക് 123100 മുതല്‍ 215900 രൂപ വരേയും ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ക്ക് 78,800 രൂപ മുതല്‍ 2,09,200 വരേയും ശമ്പളം ലഭിക്കും.

അപേക്ഷിക്കാനുള്ള ഘട്ടങ്ങള്‍

www.nhai.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് എബൗട്ട് അസ് എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ഇതില്‍ നിന്ന് വേക്കന്‍സി, കറന്റ് എന്നിവ തിരഞ്ഞെടുക്കാം. പ്രസക്തമായ റിക്രൂട്ട്മെന്റ് പരസ്യത്തില്‍ ക്ലിക്ക് ചെയ്ത് 'ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍' തിരഞ്ഞെടുക്കുക. യൂസര്‍ ഐഡി, പാസ്വേഡ്, പേര്, ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐഡി, ഓപ്ഷണല്‍ ആധാര്‍ കാര്‍ഡ് നമ്പര്‍ എന്നിവ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുക.

അപേക്ഷാ ഫോറം ആക്സസ് ചെയ്യാന്‍ യൂസര്‍ ഐഡിയും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. അപേക്ഷ പൂരിപ്പിച്ച് ആവശ്യമുള്ള സ്ഥാനത്തേക്ക് അപേക്ഷിക്കുക. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒന്നിലധികം തസ്തികകള്‍ക്കായി പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കാം. വിശദമായ അറിയിപ്പ് ഇവിടെ പരിശോധിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+