Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്ബിഐയിൽ അവസരം; ശമ്പളം 63000 മുതൽ, അപേക്ഷിക്കേണ്ടത് ഇങ്ങനെ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ) സ്‌പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ തസ്തികകളിലേക്ക് റെഗുലര്‍ അടിസ്ഥാനത്തില്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. ജൂണ്‍ 5 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ഈ റിക്രൂട്ട്‌മെന്റിലൂടെ നാല് തസ്തികകളാണ് നികത്തുന്നത്.

ഒഴിവുകളുടെ വിശദാംശങ്ങള്‍
കമ്പനി സെക്രട്ടറി- MMGS - III : 2പോസ്റ്റ്
കമ്പനി സെക്രട്ടറി- NMGS - II- 2 പോസ്റ്റ്

ശമ്പള സ്കെയിൽ

MMGS-III: Rs (63840-1990/5-73790-2220/2-78230)
MMGS-II: Rs (48170-1740/1-49910-1990/10-69810)

sbi

ഗസ്റ്റ് അധ്യാപക അഭിമുഖം

തിരുവനന്തപുരം സർക്കാർ വനിതാ കോളജിൽ 2023-24 അധ്യയന വർഷത്തേക്കുള്ള സംസ്കൃതം വിഭാഗം ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള അഭിമുഖം മെയ് 29 രാവിലെ 10.30നു നടത്തും. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ജനനതീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ, മേഖലാ ഓഫീസിൽ രജിസ്റ്റർ ചെയ്തത് തെളിയിക്കുന്നതിനുള്ള രേഖകൾ എന്നിവ സഹിതം അഭിമുഖത്തിന് നേരിട്ട് ഹാജരാകണം.

ഡെപ്യൂട്ടേഷൻ നിയമനം

കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട് അഡ്വൈസറി ബോർഡ്, എറണാകുളം ഓഫീസിൽ ഒഴിവു വരുന്ന ക്ലാർക്ക് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിൽ അസിസ്റ്റന്റ്/ക്ലാർക്ക് തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് ഡി.ടി.പി പരിജ്ഞാനം ഉണ്ടായിരിക്കണം. അപേക്ഷ 15 ദിവസത്തിനകം ചെയർമാൻ, അഡ്വൈസറി ബോർഡ്, കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട്, പാടം റോഡ്, എളമക്കര കൊച്ചി - 682 026, എറണാകുളം (ഫോൺ 0484 2537411) എന്ന വിലാസത്തിൽ നൽകണം.

അങ്കണവാടി വർക്കർ/ഹെൽപ്പർ

വെള്ളാങ്ങല്ലൂർ ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിലുള്ള അങ്കണവാടി വർക്കർമാരുടെയും, ഹെൽപ്പർമാരുടേയും ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. വേളൂക്കര, പുത്തൻചിറ, വെള്ളാങ്ങല്ലൂർ, പൂമംഗലം, പടിയൂർ പഞ്ചായത്തുകളിലെ ഒഴിവുകളിലേക്കാണ് നിയമനം. അപേക്ഷകർ പഞ്ചായത്ത് പ്രദേശത്ത് സ്ഥിരതാമസക്കാരാവണം. പ്രായം 46 വയസ്സ് കവിയരുത്. അപേക്ഷകൾ 27ന് വൈകീട്ട് 5 മണി വരെ ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയം, വെള്ളാങ്ങല്ലൂർ പി ഒ, പിൻ: 680662 എന്ന വിലാസത്തിൽ സ്വീകരിക്കുന്നതാണ്. ഫോൺ: 0480-2865916.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+