സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈനിങ് ആൻഡ് ഫ്യൂവൽ റിസർച്ചിൽ അവസരം
ജാർഖണ്ഡിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മൈനിങ് ആൻഡ് ഫ്യൂവൽ റിസർച്ചിൽ അവസരം. 60 പ്രോജക്ട് സ്റ്റാഫ് ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താൽക്കാലിക നിയമനമാണ്. ഇന്റർവ്യൂ മാർച്ച് 8മുതൽ 15 വരെയുള്ള തീയതികളിൽ.
തസ്തിക, ഒഴിവ്, യോഗ്യത, പ്രായം, സ്റ്റൈപൻഡ്
∙പ്രോജക്ട് അസിസ്റ്റന്റ് (40):
65% മാർക്കോടെ ബി എസ് സി / ബി എസ് സി ( H ) ഇൻ ജിയോളജി / കെമിസ്ട്രി / കംപ്യൂട്ടർ സയൻസ് എൻജിനീയറിങ് ഡിപ്ലോമ, 21-50, 20,000.
∙പ്രോജക്ട് അസോഷ്യേറ്റ്-I (20):
65% മാർക്കോടെ പിജി (ജിയോളജി, അപ്ലൈഡ് ജിയോളജി, കെമിസ്ട്രി, അപ്ലൈഡ് കെമിസ്ട്രി) /ബിഇ/ബിടെക് (കംപ്യൂട്ടർ സയൻസ്, സിവിൽ എൻജിനീയറിങ്), 21-35, 25,000. www.cimfr.nic.in

അഭിമുഖം രണ്ടിന്
പാലക്കാട് ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ലോക്കിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട മോസ്റ്റ് പ്രിമിറ്റീവ് ഗ്രൂപ്പിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കായുള്ള പ്രത്യേക നിയമനം)(കാറ്റഗറി നമ്പര്‍: 189/2020) തസ്തികയിലേക്കുള്ള തെരെഞ്ഞെടുപ്പിനായി 2021 ഒക്ടോബര്‍ 28 ന് നടത്തിയ ശാരീരിക അളവെടുപ്പിലും കായികക്ഷമതാ പരീക്ഷയിലും വിജയിച്ചവരെ ഉള്‍പ്പെടുത്തി 2021 നവംബര്‍ 13 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖം മാര്‍ച്ച് രണ്ടിന് പി.എസ്.സി ജില്ലാ ഓഫീസില്‍ നടക്കും. അര്‍ഹരായ എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും രജിസ്‌റ്റേര്‍ഡ് കത്ത് മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത സമയത്ത് ആവശ്യമായ രേഖകള്‍ സഹിതം നേരിട്ട് ഹാജരാകണം. അഭിമുഖത്തിന് ഹാജരാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും മാസ്‌കും ഫെയ്‌സ് ഷീല്‍ഡും ധരിച്ചിരിക്കണമെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
ജോലി ഒഴിവ്
ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ ഓഫീസ് അറ്റന്‍ഡ് തസ്തികയില്‍ ജോലി ഒഴിവ്. അപേക്ഷകര്‍ ഏഴാം തരം പാസായവരും ബിരുദം നേടാത്ത വരും ആയിരിക്കണം. അഭിമുഖം 22ന് 11 ന് ഗ്രാമ പഞ്ചായത്ത്കാര്യാലയത്തില്‍ നടക്കും. ഫോണ്‍ 0466 223 3242.
ഫാര്‍മസിസ്റ്റ്
കോഴിക്കോട് ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലെ വിവിധ സ്ഥാപനങ്ങളില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലേക്കുള്ള താത്കാലിക ഒഴിവിലേക്ക് ഫെബ്രുവരി 25 രാവിലെ 10.30ന് ഇന്റര്‍വ്യൂ നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി സിവില്‍ സ്റ്റേഷനിലെ ജില്ലാ ആയൂര്‍വേദ ഓഫീസില്‍ ഹാജരാകേണ്ടതാണ്. ഫോണ്‍: 0495 2371486
വെറ്ററിനറി ഡോക്ടർ
സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ഈ സാമ്പത്തിക വര്‍ഷം നടപ്പാക്കിവരുന്ന 'അടിയന്തര രാത്രികാല വെറ്ററിനറി സേവനം' പദ്ധതിയില്‍ പാമ്പാക്കുട, മൂവാറ്റുപുഴ, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ പൂര്‍ണ്ണമായും താല്‍ക്കാലികമായി, എംപ്ലോയ്‌മെന്റില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികളുടെ നിയമനം പൂര്‍ത്തീകരിക്കുവാനെടുക്കുന്ന കാലഘട്ടത്തിലേക്ക് പരമാവധി 90 ദിവസത്തേക്ക് രാത്രിസമയങ്ങളില്‍ വെറ്ററിനറി ഡോക്ടര്‍മാരായി ജോലി ചെയ്യുവാന്‍ താല്‍പര്യമുള്ള തൊഴില്‍രഹിതരായ യുവ വെറ്ററിനറി ബിരുദധാരികളെ തെരഞ്ഞെടുക്കുന്നു. താല്‍പര്യമുള്ള കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്‌ട്രേഷന്‍ നേടിയിട്ടുള്ള വെറ്ററിനറി ബിരുദധാരികള്‍ ഫെബ്രുവരി 24ന് ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം രാവിലെ 11 ന് എറണാകുളം സൗത്ത്, ക്ലബ്ബ് റോഡിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം. വെറ്ററിനറി ബിരുദധാരികളുടെ അഭാവത്തില്‍ വെറ്ററിനറി ഡോക്ടര്‍ തസ്തികയിലേക്ക് റിട്ട. വെറ്ററിനറി ഡോക്ടര്‍മാരേയും പരിഗണിക്കും. ഇന്റര്‍വ്യുവില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളുടെ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതും റാങ്ക് ലിസ്റ്റ് പ്രകാരം കരസ്ഥമാക്കുന്ന റാങ്കിന്റെ ക്രമത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പദ്ധതി നടപ്പാക്കുന്ന പ്രദേശങ്ങളില്‍ എംപ്ലോയ്‌മെന്റില്‍ നിന്നുള്ള നിയമനം ലഭ്യമല്ലാത്ത കാലയളവിലേക്ക് മാത്രം ഈ സാമ്പത്തിക വര്‍ഷത്തില്‍ ഒരു ഉദ്യോഗാര്‍ത്ഥിക്ക് ഒരു പ്രാവശ്യം പരമാവധി 90 ദിവസത്തേക്കു മാത്രം എന്ന നിബന്ധന പ്രകാരം നിയമനം നല്‍കും. പ്രതിമാസ മാനവേതനം 43,155/ രൂപ. ആഴ്ചയില്‍ ആറ് ദിവസം വൈകുന്നേരം 6 മുതല്‍ അടുത്ത ദിവസം രാവിലെ 6 വരെയാണ് ജോലി സമയം. Clinical Obstetrics & Gynaecology, Clinical Medicine, Surgery എന്നിവയില്‍ ബിരുദാനന്തര ബിരുദം എന്നീ യോഗ്യതകള്‍ അഭിലഷണീയം. വിശദ വിവരങ്ങള്‍ 0484-2360648 ഫോണ്‍ നമ്പറില്‍ ഓഫീസ് പ്രവര്‍ത്തന സമയങ്ങളില്‍ ലഭ്യമാണ്.












Click it and Unblock the Notifications