പരീക്ഷയെഴുതാതെ കേന്ദ്രസർക്കാർ ജോലി; അരലക്ഷത്തിന് മുകളിൽ ശമ്പളം..സുവർണാവസരം
ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യയിൽ എക്സിക്യൂട്ടീവ് ട്രെയിനി തസ്തികയിൽ നിയമനം. എൻജിനിയറിങ് ബിരുദത്തിന്റേയും ഗെയിറ്റഅ സ്കോറിന്റേയും അടിസ്ഥാനത്തിലായിരിക്കും നിയമനം. ഏപ്രിൽ 30 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ഒഴിവുകൾ, അപേക്ഷിക്കേണ്ട വിധം എന്നിങ്ങനെയുള്ള വിശദാംശങ്ങൾ അറിയാം
400 ഒഴിവുകളാണ് ഉള്ളത്. മെക്കാനിക്കൽ-150, കെമിക്കൽ -60, ഇലക്ട്രിക്കൽ-60 , ഇലക്ട്രോണിക്സ് -45 , ഇൻസ്ട്രുമെന്റേഷൻ 20, സിവിൽ 45 എന്നിങ്ങനെയാണ് ഒഴിവുകൾ.

യോഗ്യത- ബിഇ/ ബിടെക്, ബി എസ് സി (എഞ്ചിനിയറിങ്) അല്ലേങ്കിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 60% മാർക്കോടെ അഞ്ച് വർഷത്തെ ഇന്റഗ്രേറ്റഡ് എംടെക് ബിരുദം. കൂടെ 2023, 2024, 2025 വർഷങ്ങളിലെ ഗേറ്റ് മാർക്ക്.
അപേക്ഷിക്കാനുള്ള പ്രായപരിധി 26 വയസാണ്. ഒബിസി (നോൺ ക്രീമിലിയർ )-29, എസ് സി/ എസ് ടി -പ്രായപരിധി 31 വയസാണ്.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ട്രെയിനിങ് കാലയളവിൽ 74,000 രൂപ സ്റ്റൈപ്പന്റായി ലഭിക്കും. ഒറ്റത്തവണ ബുക്ക് അലവൻസായി 30,000 രൂപയും ലഭിക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സയന്റിഫിക് ഓഫീസർ (ഗ്രൂപ്പ് സി) ആയാണ് നിയമനം ലഭിക്കുക. പ്രതിമാസം 56,100 രൂപ ശമ്പളമായി ലഭിക്കും.
തിരഞ്ഞെടുപ്പ് പ്രക്രിയ ഇങ്ങനെ
വ്യക്തിഗത അഭിമുഖത്തിന്റേയും ഗേറ്റ് സ്കോറിന്റേയും അടിസ്ഥാനത്തിലായിരിക്കും നിയമനം.
സംവരണം ഇല്ലാത്ത ഉദ്യോഗാർത്ഥികൾ അഭിമുഖങ്ങളിൽ 70 ശതമാനം മാർക്ക് നേടണം.
സംവരണ വിഭാഗത്തിന് 60 ശതമാനം മാർക്കുകൾ ലഭിക്കണം.
അഭിമുഖം നടക്കുന്നത്
അഭിമുഖം-ജൂൺ 9 മുതൽ 21 വരെയാണ് അഭിമുഖം നടക്കുക. അനുഷ്ക നഗർ, മുംബൈ (മഹാരാഷ്ട്ര) ,നരോറ ആറ്റോമിക് പവർ സ്റ്റേഷൻ (എൻഎപിഎസ്) ഉത്തർപ്രദേശ്, മദ്രാസ് ആറ്റോമിക് പവർ സ്റ്റേഷൻ ( എം എ പി എസ്) തമിഴ്നാട്,
കൈഗ ജനറേറ്റിംഗ് സ്റ്റേഷൻ (കെജിഎസ്) കർണാടക എന്നിവിടങ്ങളിൽ വെച്ചാണ് അഭിമുഖം.
ഫീസ്
പരീക്ഷ ഫീസ് 500 രൂപയാണ്. ജനറൽ/ ഇഡബ്ല്യുഎസ് വിഭാഗങ്ങളിൽ പെടുന്ന പുരുഷ ഉദ്യോഗാർത്ഥികൾക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. കൂടുതൽ വിവരങ്ങൾക്ക്- npcil.nic.in.
സംസ്ഥാന സർക്കാരിന് കീഴിൽ കാർ നിയമനം
പ്രിൻസിപ്പൽ തസ്തികയിൽ അവസരം
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ പാലക്കാട് ജില്ലയിൽ പ്രവർത്തിക്കുന്ന പ്രീ-എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ പ്രിൻസിപ്പൽ തസ്തികയിൽ ഒഴിവ്. ഒരു വർഷത്തേക്ക് കരാർ നിയമനമാണ്.
യോഗ്യത- ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്നും പ്രിൻസിപ്പൽ/ സെലക്ഷൻ ഗ്രേഡ് ലക്ചറർ/ സീനിയർ ഗ്രേഡ് ലക്ചറർ തസ്തികകളിൽ വിരമിച്ചവർക്ക് അപേക്ഷിക്കാം.
. ശമ്പളം-പ്രതിമാസം 20,000 രൂപ ഹോണറേറിയം
അപേക്ഷകർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, സ്വയം തയ്യാറാക്കിയ അപേക്ഷ എന്നിവ സഹിതം 23 ന് വൈകിട്ട് 5 ന് മുമ്പായി ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, മ്യൂസിയം - നന്ദാവനം റോഡ്, വികാസ ഭവൻ പി.ഒ, തിരുവനന്തപുരം - 695033 എന്ന വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2737246.
അസിസ്റ്റൻറ് ബോട്ട് കമാണ്ടർ, ബോട്ട് എഞ്ചിൻ ഡ്രൈവർ നിയമനം
യോഗ്യത- വിരമിച്ച നാവികസേന, ഗാർഡ്, ബി എസ് എഫ്, വാട്ടർ വിംഗ് സൈനികർക്ക് അപേക്ഷിക്കാം. കേരള മൈനർ പോർട്ട് ഓഫീസർ നൽകിയിട്ടുള്ള മാസ്റ്റർ ഡ്രൈവർ (ഹാർബർ ക്രാഫ്റ്റ് റൂൾസ്) എം എം ഡി ലൈസൻസ് കൂടാതെ കടലിൽ മൂന്നുവർഷം ബോട്ട് ഓടിച്ചുള്ള പരിചയവുമാണ് അസിസ്റ്റന്റ് ബോട്ട് കമാൻഡർ തസ്തികയിലേക്ക് വേണ്ട യോഗ്യതകൾ.
കെ ഐ വി എൻജിൻ ഡ്രൈവർ ലൈസൻസ്, മൂന്നുവർഷം പ്രവൃത്തിപരിചയം എന്നിവയാണ് ബോട്ട് എൻജിൻ ഡ്രൈവർ തസ്തികയിലേക്കുള്ള യോഗ്യത. നാവികസേന, കോസ്റ്റ്ഗാർഡ്, ബി എസ് എഫ്, വാട്ടർവിംഗ് എന്നിവയിൽ നിന്ന് വിരമിച്ച സൈനികർക്ക് മുൻഗണന. ഏപ്രിൽ 30നകം അപേക്ഷിക്കണം.
വിലാസം- ജില്ലാ പോലീസ് മേധാവി, തൃശ്ശൂർ റൂറൽ, ഇരിങ്ങാലക്കുട. ഫോൺ: 04802823000












Click it and Unblock the Notifications