Get Updates
Get notified of breaking news, exclusive insights, and must-see stories!

ആർമി പബ്ലിക്ക് സ്കൂളുകളിലേക്ക് അവസരം; അപേക്ഷിക്കേണ്ടത് ഇങ്ങനെ

ആർമി പബ്ലിക്ക് സ്കൂളുകളിലേക്ക് അവസരം . വിവിധ വിഷയങ്ങളിലെ അധ്യാപക തസ്തികകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍, പ്രൈമറി ടീച്ചര്‍ തസ്തികയിലേക്കാണ്‌ അപേക്ഷ ക്ഷണിച്ചിരിക്കുന്നത് . 136 സ്‌കൂളുകളിലായിട്ടാണ് ഒഴിവ് . കേരളത്തില്‍ തിരുവനന്തപുരം , കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഒഴിവുണ്ട് . യോഗ്യത, പ്രായം തുടങ്ങിയ വിശദവിവരങ്ങള്‍ക്ക് https // www.awesindia.com / സന്ദര്‍ശിക്കാം. 385 രൂപയാണ് പ്രവേശന ഫീസ് .

പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍ : ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം. ബിരുദത്തിലും ബിരുദാനന്തര ബിരുദത്തിലും കുറഞ്ഞത് 50 ശതമാനം മാര്‍ക്കുമുണ്ടായിരിക്കണം.

job

പ്രൈമറി സ്‌കൂള്‍ ടീച്ചര്‍ : ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദം

ഓണ്‍ലൈന്‍ സ്‌ക്രീനിങ് ടെസ്റ്റ് , ഇന്റര്‍വ്യൂ , ടീച്ചിങ് അഭിരുചി , കംപ്യൂട്ടര്‍ പ്രഫിഷ്യന്‍സി അടിസ്ഥാനമാക്കിയുള്ള ടെസ്റ്റ് തുടങ്ങി മൂന്ന് ഘട്ടങ്ങളിലായിട്ടാണ് തെരഞ്ഞെടുപ്പ് .

ഫെബ്രുവരി 19 , 20 തീയതികളിലാണ് പരീക്ഷ. തിരുവനന്തപുരത്തും പരീക്ഷാകേന്ദ്രമുണ്ട് . ജനുവരി 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

ജേണലിസം കോഴ്സ്

പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ടെലിവിഷന്‍ ജേണലിസം കോഴ്സിലേക്ക് കേരളസര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്കോ , അവസാന വര്‍ഷ ബിരുദ ഫലം കാത്തിരിക്കുന്നവര്‍ക്കോ അപേക്ഷിക്കാം . കോഴിക്കോട് കേന്ദ്രത്തില്‍ അപേക്ഷകള്‍ ലഭിക്കുവാനുള്ള അവസാന തിയതി ജനുവരി 31. അപേക്ഷാ ഫോമിനും വിശദവിവരങ്ങള്‍ക്കും ഫോണ്‍: 9544958182, 8137969292 വിലാസം :കെല്‍ട്രോണ്‍ നോളേജ് സെന്റര്‍ , മൂന്നാം നില , അംബേദ്ക്കര്‍ ബില്‍ഡിങ്, റെയില്‍വേസ്റ്റേഷന്‍ ലിങ്ക് റോഡ് , കോഴിക്കോട് . 673 002 .

അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ടീച്ചര്‍ ട്രെയിനിംഗ് ( ഒരു വര്‍ഷം ) , അഡ്വാന്‍സ്ഡ് ഡിപ്ലോമ എന്നീ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ്ടു/ ഏതെങ്കിലും ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സ്/ ഏതെങ്കിലും ഡിപ്ലോമ. അഡ്വാന്‍സ് ഡിപ്ലോമയുടെ രണ്ടാം വര്‍ഷ കോഴ്‌സിലേക്ക് ലാറ്ററല്‍ എന്‍ട്രി സൗകര്യവും ലഭ്യമാണ്. അവസാന തീയതി ജനുവരി 31. വിശദവിവരങ്ങള്‍ക്ക്www.srcc.in , 8111937212, 7356971881.

മെഗാ ജോബ് ഫെയര്‍; തൊഴില്‍ ദാതാക്കള്‍ക്ക് 25 വരെ രജിസ്റ്റര്‍ ചെയ്യാം

കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിന്റെ (കെയ്‌സ്) ആഭിമുഖ്യത്തില്‍ ഫെബ്രുവരി 12 , 13 തീയതികളില്‍ തൃശൂര്‍ വിമല കോളേജില്‍ നടക്കുന്ന മെഗാ ജോബ് ഫെയറില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന തൊഴില്‍ ദാതാക്കള്‍ക്ക് ജനുവരി 25 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം . കേന്ദ്ര സര്‍ക്കാരിന്റെ സങ്കല്‍പ് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന മേളയില്‍ പങ്കെടുക്കുന്ന കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും www.statejobportal.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായോ 8075967726 എന്ന മൊബൈല്‍ നമ്പറിലോ രജിസ്റ്റര്‍ ചെയ്യാമെന്ന് കെയ്‌സ് അധികൃതര്‍ അറിയിച്ചു .

Recommended Video

cmsvideo
    എന്തൊക്കെയാണ് ഇന്നത്തെ നിയന്ത്രണങ്ങളും ഇളവുകളും, അറിയാം |Oneindia Malayalam

    രജിസ്‌ട്രേഷന്‍ തികച്ചും സൗജന്യമാണ്. രജിസ്‌ട്രേഷന്‍ അംഗീകരിക്കപ്പെടുന്ന മുറയ്ക്ക് ഇതേ പോര്‍ട്ടലില്‍ സ്ഥാപനങ്ങളിലെ ഒഴിവു വിവരങ്ങളും തൊഴിലുടമകള്‍ക്ക് അപ്‌ഡേറ്റ് ചെയ്യാനാവും . തൊഴില്‍ മേളയിലേക്ക് രജിസ്റ്റര്‍ ചെയ്യുന്ന ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളില്‍ നിന്ന് അനുയോജ്യരായവരെ നേരിട്ടും ഓണ്‍ലൈനായുമുള്ള അഭിമുഖത്തിലൂടെ കണ്ടെത്താന്‍ കമ്പനികള്‍ക്ക് അവസരം ലഭിക്കും .

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+