Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഎസ്എഫ് വിളിക്കുന്നു; 2788 ഒഴിവുകൾ, തൊഴിൽ അവസരങ്ങൾ അറിയാം

ബിഎസ്എഫില്‍ അസവരം. കോണ്‍സ്റ്റബിള്‍ ട്രേഡ്‌സ്‌മെന്‍ തസ്തികയില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. 2788 ഒഴിവുകളാണുള്ളത്. ഓണ്‍ലൈനിലൂടെ മാര്‍ച്ച് ഒന്നിനുള്ളില്‍ അപേക്ഷിക്കണം. ഒഴിവുകളുടെ എണ്ണത്തില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട്. താല്‍ക്കാലിക ഒഴിവുകളാണ്. പിന്നീട് സ്ഥിരപ്പെട്ടേക്കാം. വിശദവിവരങ്ങൾക്ക്: https://rectt.bsf.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

പത്താം ക്ലാസ് ജയം/തത്തുല്യം. കൂടാതെ ബന്ധപ്പെട്ട ട്രേഡില്‍ രണ്ടു വര്‍ഷ പരിചയം അല്ലെങ്കില്‍ ഐടിഐ വൊക്കേഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സും ബന്ധപ്പെട്ട ട്രേഡില്‍ ഒരു വര്‍ഷം പരിചയവും. അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡിലോ സമാന ട്രേഡിലോ 2 വര്‍ഷ ഐ ടി ഐ ഡിപ്ലോമ എന്നിവയാണ് യോഗ്യത.

bsf

ഒഴിവുള്ള തസ്തികകള്‍

പെയിന്റര്‍, ഇലക്ട്രിഷ്യന്‍, ഡ്രാഫ്റ്റ്‌സ്മാന്‍, വെയ്റ്റര്‍, മാലി , കോബ്ലര്‍ ടെയ്ലര്‍, കുക്ക് w/c, w/m, ബാര്‍ബര്‍, സ്വീപ്പര്‍, കാര്‍പെന്റര്‍,

ശാരീരിക യോഗ്യത:

പുരുഷൻ
ഉയരം:167.5 സെമീ, നെഞ്ചളവ്: 78-83 സെമീ. എസ്‌ടി വിഭാഗത്തിന് ഉയരം: 162.5 സെമീ, നെഞ്ചളവ്: 76-81 സെമീ.

സ്ത്രീ
ഉയരം: 157 സെമീ, എസ്‌ടി വിഭാഗത്തിന് ഉയരം: 150 സെമീ. തൂക്കം ഉയരത്തിനും പ്രായത്തിനും ആനുപാതികം.

സീറ്റൊഴിവ്
ഡിപ്ലോമ ഇൻ എലിമെന്ററി എജുക്കേഷൻ അധ്യാപക കോഴ്‌സിന് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. പി എസ് സി അംഗീകരിച്ച കോഴ്‌സിന് 50 ശതമാനം മാർക്കോടെ രണ്ടാംഭാഷ ഹിന്ദിയോടെ പ്ലസ്ടു ഉള്ളവർക്ക് അപേക്ഷിക്കാം. ഹിന്ദി ബി എ, എം എ എന്നിവയും പരിഗണിക്കും. പ്രായം 17നും 35നും ഇടയിൽ. പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ച് വർഷവും മറ്റു പിന്നോക്കക്കാർക്ക് മൂന്ന് വർഷവും ഇളവ് ലഭിക്കും.
ഇ ഗ്രാന്റ് വഴി പട്ടികജാതി പട്ടികവർഗക്കാർക്ക് ഫീസ് സൗജന്യം ലഭിക്കും. അപേക്ഷ ജനുവരി 28നകം പ്രിൻസിപ്പൽ, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂർ, പത്തനംതിട്ട എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0473 4296496, 8547126028

അപേക്ഷ ക്ഷണിച്ചു
കടലോര മത്സ്യ ഗ്രാമങ്ങളിൽ സാഗർമിത്രകളെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമിക്കുന്നത്. ഇവരുടെ പ്രവർത്തന മികവ് വിലയിരുത്തി വർഷവും കരാർ പുതുക്കി പ്രവർത്തനകാലം ദീർഘിപ്പിക്കും. കരാർ കാലത്ത് 15,000/- രൂപ പ്രതിമാസം ഇൻസെന്റീവ് ആയി നൽകാം. ഫിഷറീസ് സയൻസ്, മറൈൻ ബയോളജി, സുവോളജി എന്നിവയിലേതെങ്കിലും ബിരുദം നേടിയിട്ടുള്ള ഫിഷറീസ് പ്രൊഫഷണലുകളും പ്രാദേശിക ഭാഷയിൽ ഫലപ്രദമായി ആശയ വിനിമയം നടത്താൻ പ്രാഗൽഭ്യമുള്ളവരും വിവര സാങ്കേതിക വിദ്യയിൽ പരിജ്ഞാനമുള്ളവരും 35 വയസിൽ കൂടാത്ത പ്രായമുള്ളവരും ആയിരിക്കണം. അപേക്ഷകർ അതാത് മത്സ്യ ഗ്രാമത്തിലുള്ളവരാണെങ്കിൽ അവർക്ക് മുൻഗണനയുണ്ട്. യോഗ്യരായ അപേക്ഷകരിൽ നിന്നും ഇന്റർവ്യൂ നടത്തിയാണ് തെരഞ്ഞെടുക്കുന്നത്. ജില്ലയിൽ മണത്തല, ബ്ലാങ്ങാട്, എടക്കഴിയൂർ എന്നീ 3 മത്സ്യഗ്രാമങ്ങളിലാണ് നിലവിൽ ഒഴിവുകൾ. അപേക്ഷയും കൂടുതൽ വിവരങ്ങളും കേരള ഫിഷറീസ് വകുപ്പിന്റെ തൃശൂർ ജില്ലാ ഓഫീസിലും തീരദേശ മത്സ്യഭവനുകളിലും ലഭ്യമാകും. പൂരിപ്പിച്ച അപേക്ഷകൾ ജനുവരി 26 നകം അതാത് തീരദേശ മത്സ്യഭവനുകളിലോ ജില്ലാ ഓഫീസിലോ സമർപ്പിക്കണം.

എലിമെന്ററി എജ്യുക്കേഷൻ ഡിപ്ലോമ

Recommended Video

cmsvideo
    ഞായറാഴ്ച സമ്പൂര്‍ണ്ണ അടച്ചിടല്‍, സംസ്ഥാനത്ത് കര്‍ശന നിയന്ത്രണം | Oneindia Malayalam

    ആലപ്പുഴ: ഭാരത് ഹിന്ദി പ്രചാര കേന്ദ്രത്തിന്റെ ലാംഗ്വേജ് ടീച്ചർ എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് പി.എസ്.സി അംഗീകാരമുള്ള ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എജ്യുക്കേഷൻ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.
    അന്‍പതു ശതമാനം മാർക്കോടെ ഹിന്ദി രണ്ടാം ഭാഷയായി പഠിച്ച് പ്ലസ് ടു യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ, എം.എ യോഗ്യതകളുള്ളവരെയും പരിഗണിക്കും. പ്രായപരിധി 17 നും 35നും ഇടയിൽ.
    ഉയർന്ന പ്രായപരിധിയിൽ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽ പെട്ടവർക്ക് അഞ്ചു വർഷവും മറ്റു പിന്നാക്ക വിഭാഗക്കാർക്ക് മൂന്നു വർഷവും ഇളവ് അനുവദിക്കും. ഇ-ഗ്രാന്റ്സ് മുഖേന പട്ടികജാതി, മറ്റ് അർഹവിഭാഗങ്ങൾക്ക് ഫീസ് സൗജന്യം ലഭിക്കും. അപേക്ഷ നൽകേണ്ട അവസാന തീയതി- ജനുവരി 28. ഫോൺ: 04734 296496, 8547126028.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+