സൗദിയില്‍ നഴ്‌സുമാര്‍ക്ക് അവസരം; നോര്‍ക്ക റൂട്ട്‌സ് എക്‌സ്പ്രസ് റിക്രൂട്ട്‌മെന്റ് ജൂണ്‍ മുതല്‍
സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് സ്റ്റാഫ് നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നതിനുള്ള നോര്‍ക്ക റൂട്ട്‌സ് എക്‌സ്പ്രസ് റിക്രൂട്ട്‌മെന്റ് ജൂണ്‍ ആദ്യവാരം നടക്കുന്നു. നഴ്‌സിംഗില്‍ ബിരുദമുള്ള (ബിഎസ്‌സി നഴ്‌സിംഗ്) വനിതള്‍ക്ക് അപേക്ഷിക്കാം. 22 നും 35 നും മധ്യേയാണ് പ്രായപരിധി.
കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അനിവാര്യമാണ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിസ, താമസം, വിമാന ടിക്കറ്റ് എന്നിവ സൗജന്യമാണ്.

3500 മുതല്‍ 4050 സൗദി റിയാല്‍ വരെയാണ് ശമ്പള പരിധി(ഏകദേശം 70000 മുതല്‍ 80000 രൂപ വരെ).
താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ [email protected] എന്ന ഇമെയിലില്‍ അയക്കണം.
വിശദ വിവരങ്ങള്‍ക്കായി www.norkaroots.org എന്ന വെബ്‌സൈറ്റിലും 00919061106777,
18004253939( ഇന്ത്യയില്‍ നിന്നും),00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) എന്നീ നമ്പരുകളിലും ലഭിക്കും.
യുണൈറ്റഡ് ഇന്ത്യാ ഇന്‍ഷൂറന്‍സ് കമ്പനിയില്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ തസ്തികകളിലെ 10 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
എംബിബിഎസ് ബിരുദമോ തത്തുല്യ യോഗ്യതയോ ആണ് ബിരുദം. അപേക്ഷാര്‍ത്ഥി മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയിലോ ഏതെങ്കിലും സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സിലിലോ രജിസ്റ്റര്‍ ചെയ്തിരിക്കണം. 2019 ഡിസംബര്‍ 31 നകം ഇന്റേര്‍ഷിപ്പ് പൂര്‍ത്തിയാക്കണമെന്നും പറയുന്നു. അപേക്ഷകരുടെ പ്രായപരിധി 21 നും 30 നും മധ്യേയായിരിക്കണം.
http://117.217.110.17/recruitment/recruitmtentregistration.jsp എന്ന ലിങ്ക് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.












Click it and Unblock the Notifications