നേവിയില്‍ പ്ലസ് ടുകാര്‍ക്ക് അവസരം; 26 ഒഴിവുകള്‍, ജനുവരി 29 മുതല്‍ അപേക്ഷിച്ച് തുടങ്ങാം
ദില്ലി: ഇന്ത്യന്‍ നേവിയില്‍ പ്ലസ് ടുകാര്‍ക്ക് അവസരങ്ങള്‍. 26 ഒഴിവുകളിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പ്ലസ്ടു (ബി.ടെക്ക്.) കേഡറ്റ് എന്‍ട്രി സ്‌കീമിലേക്ക് അവിവാഹിതരായ പുരുഷന്മാരില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഏഴിമല നേവല്‍ അക്കാദമിയിലാണ് പ്രവേശനം. 2021 ജൂലായില്‍ കോഴ്‌സ് ആരംഭിക്കും. ജെ.ഇ.ഇ. മെയിന്‍ പരീക്ഷയില്‍ പങ്കെടുത്തവര്‍ക്കും സര്‍വീസ് സെലക്ഷന്‍ ബോര്‍ഡിന്റെ ഓള്‍ ഇന്ത്യ റാങ്കിങ്ങില്‍ ഉള്‍പ്പെട്ടവര്‍ക്കുമാണ് അവസരം. ജനുവരി 29 മുതല്‍ അപേക്ഷിച്ച് തുടങ്ങാവുന്നതാണ്.

10+2 പാറ്റേണില്‍ സീനിയര്‍ സെക്കന്‍ഡറി പരീക്ഷ പാസ് അല്ലെങ്കില്‍ തത്തുല്യം യോഗ്യത. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളില്‍ 70 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം. ഇംഗ്ലീഷിന് കുറഞ്ഞത് 50 ശതമാനം മാര്‍ക്കും വേണം. എജുക്കേഷന്‍ ബ്രാഞ്ച്-5, എക്‌സിക്യുട്ടീവ് ആന്‍ഡ് ടെക്‌നിക്കല്‍ ബ്രാഞ്ച്-21 എന്നിങ്ങനെയാണ് ഒഴിവുകള്‍. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.joinindiannavy.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫെബ്രുവരി 9 ആണ് അവസാന തീയതി.












Click it and Unblock the Notifications