ടെക്‌സ്റ്റൈൽസ് ഡിസൈനർമാർക്ക് അവസരം; അപേക്ഷിക്കേണ്ടത് ഇങ്ങനെ
സംസ്ഥാന സർക്കാറിന്റെ കൈത്തറി പരിപോഷണ പദ്ധതിയുടെ ഭാഗമായി കണ്ണൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജി ടെക്‌സ്റ്റൈൽസ് ഡിസൈനർമാർക്ക് തൊഴിലവസരമൊരുക്കുന്നു. നിഫ്റ്റ്/ എൻ.ഐ.ഡി കളിൽ നിന്ന് ടെക്‌സ്റ്റൈൽ ഡിസൈനിംഗ് കോഴ്‌സ് വിജയിച്ചവരും ഹാൻഡ്‌ലൂം ആന്റ് ടെക്‌സ്റ്റൈൽ ടെക്‌നോളജി, ഹാൻഡ്‌ലൂം ടെക്‌നോളജി എന്നിവയിൽ ഡിഗ്രി/ ഡിപ്ലോമ ലെവൽ കോഴ്‌സ് വിജയിച്ചവരിൽ നിന്നും ഇതിനായി അപേക്ഷ ക്ഷണിച്ചു. 3-5 വർഷം ടെക്‌സ്റ്റൈൽ ഡിസൈനിംഗിൽ പ്രവൃത്തിപരിചയം അഭികാമ്യം.
നിയമനം താത്ക്കാലികമായി പ്രൊജക്ട് അടിസ്ഥാനത്തിൽ. അപേക്ഷകൾ തപാൽ വഴിയോ, നേരിട്ടോ സമർപ്പിക്കാം. ഇ-മെയിൽ വഴിയുള്ള അപേക്ഷകൾ പരിഗണിക്കില്ല. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 15ന് വൈകുന്നേരം അഞ്ച് മണി. അപേക്ഷകൾ അയക്കുമ്പോൾ കവറിന് പുറത്ത് 'ടെക്‌സ്റ്റൈൽ ഡിസൈനർക്കുള്ള അപേക്ഷ' എന്ന് രേഖപ്പെടുത്തണം. വിലാസം: എക്‌സിക്യൂട്ടീവ് ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്
മഹാത്മാഗാന്ധി സർവ്വകലാശാലയിൽ വോക്ക്-ഇൻ ഇൻ്റർവ്യൂ
മഹാത്മാഗാന്ധി സർവ്വകലാശാല - ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻറ്റഗ്രേറ്റഡ് പ്രോഗ്രാംസ് ആൻഡ് റിസർച്ച് ഇൻ ബേസിക് സയൻസിൽ (ഐ.ഐ.ആർ.ബി.എസ്.) ടെക്‌നിക്കൽ അസിസ്റ്റൻറ് തസ്തികയിലേക്ക് താത്കാലിക നിയമനത്തിനായുള്ള വോക്-ഇൻ ഇൻ്റർവ്യൂ ഫെബ്രുവരി ഒൻപതിന് രാവിലെ 11.30 ന് വൈസ് ചാൻസലറുടെ ചേമ്പറിൽ നടക്കും.
യോഗ്യരായ ഉദ്യോഗാർത്ഥികൾ അന്നേ ദിവസം രാവിലെ 10.30 ന് ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം സർവ്വകലാശാലയിലെ എഡി. എ 7 സെക്ഷനിൽ റിപ്പോർട്ട് ചെയ്യണം. യോഗ്യത, പ്രായം തുടങ്ങിയ വിവരങ്ങൾ www.mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും.

ഒപ്‌ട്രോമെട്രിസ്റ്റ് നിയമനം
ഭാരതീയ ചികിത്സാ വകുപ്പ് നടപ്പാക്കുന്ന മിഴി പദ്ധതിയിലേക്ക് ഓണ്‍കോള്‍ അടിസ്ഥാനത്തില്‍ ഒപ്‌ടോമെട്രിസ്റ്റിനെ നിയമിക്കുന്നു. ബിഎസ്‌സി ഒപ്‌ടോമെട്രി ആണ് യോഗ്യത. താല്‍പര്യമുള്ള ഉദേ്യാഗാര്‍ഥികള്‍ ഫെബ്രുവരി 10ന് വൈകിട്ട് നാല് മണിക്കകം സിവില്‍ സ്റ്റേഷന്‍ അഡീഷണല്‍ ബ്ലോക്കിലുള്ള ഭാരതീയ ചികിത്സാ വകുപ്പ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0497 2700911
യുവതികൾക്ക് ഗ്രാഫിക് ഡിസൈനർ കോഴ്സ്
ഗ്രാമീണ മേഖലയിലെ ബിരുദധാരികളായ യുവതികൾക്ക് സബ്സിഡിയോടുകൂടി ഗ്രാഫിക് ഡിസൈനർ കോഴ്സ് പഠിക്കാൻ അവസരം . 216 മണിക്കൂർ (6 മാസം) ദൈർഘ്യമുള്ള കോഴ്സ് കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അസാപ് കേരള ആണ് നൽകുന്നത്. ഓൺലൈൻ ആയി നടക്കുന്ന ഈ കോഴ്സിന്റെ ഫീസിന് 50 % സബ്സിഡി നൽകുന്നുണ്ട്. പഞ്ചായത്തു പരിധിയിൽ താമസിക്കുന്ന ബിരുദധാരികളായ യുവതികൾക്കാണ് പ്രവേശനം ലഭിക്കുക. പ്രായ പരിധി - 26 വയസ്സ്. കോഴ്സു വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് പ്ലേസ്മെന്റ് സഹായവും ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് - 9495999708, 9495999692
പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തില്‍ മാര്‍ച്ച് 31വരെ കാലാവധിയുള്ളതും ആവശ്യമെങ്കില്‍ ദീര്‍ഘിപ്പിക്കാവുന്നതുമായ ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ "മെയന്റനന്‍സ് ഓഫ് മ്യൂസിയംസ് ഇന്‍ കെ.എഫ്.ആര്‍.ഐ പീച്ചി ക്യാമ്പസ്-സോയില്‍ മ്യൂസിയം" ഇ.എസ്.റ്റി.എം. 04 ല്‍ ഒരു പ്രോജക്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്സൈറ്റ് (www.kfri.res.in) സന്ദര്‍ശിക്കുക.
വിമുക്തി മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ: അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: ലഹരി വർജ്ജന മിഷനായ വിമുക്തിയുടെ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത- സോഷ്യൽ വർക്ക്, സൈക്കോളജി, വിമന്‍ സ്റ്റഡീസ്, ജൻഡർ സ്റ്റഡീസ് എന്നിവയിൽ ഏതിലെങ്കിലും സർവകലാശാലാ ബിരുദാനന്തര ബിരുദം. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സർക്കാര്‍, അർധ സർക്കാർ സ്ഥാപനങ്ങളിലോ മിഷനുകളിലോ ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.
പ്രായം ജനുവരി ഒന്നിന് 23നും 60നും മധ്യേ. പ്രതിമാസ മാസ ശമ്പളം 50,000 രൂപ.
അപേക്ഷകള്‍ ഫെബ്രുവരി 20നകം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ കാര്യാലയം, ഇരുമ്പുപാലം പി.ഒ, ആലപ്പുഴ എന്ന വിലാസത്തിൽ നൽകണം. ഫോൺ: 9447178056.












Click it and Unblock the Notifications