Get Updates
Get notified of breaking news, exclusive insights, and must-see stories!

എയിംസില്‍ തൊഴിലവസരം; സീനിയര്‍ റസിഡന്റ് ഒഴിവ്

ഒഡിഷയിലെ ഭുവന്വശ്വറില്‍ പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലായി 84 റസിഡന്റ് ഒഴിവ്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഏപ്രില്‍ 21 മുതല്‍ അപേക്ഷിക്കാം.

49 വയസ്സാണ് പ്രായപരിധി. എസ്.സി/ എസ്ടി വിഭാഗത്തിന് അഞ്ചു വര്‍ഷവും ഒബിസി വിഭാഗത്തിന് മൂന്ന് വര്‍ഷവും വയസ്സിളവ് ലഭിക്കും.

job

ഒഴിവുള്ള ഡിപ്പാര്‍ട്ടമെന്റുകള്‍

അനസ്‌ത്യേഷ്യോളജി-5, അനാട്ടമി-1, ബയോകെമിസ്ട്രി-3, ബേണ്‍സ് ആന്റ് പ്ലാസ്റ്റിക് സര്‍ജറി-6, കാര്‍ഡിയോളജി-1, സിഎം ആന്‍ഡ് എഫ് എം-1, ഡെര്‍മറ്റോളജി-1, എന്‍ഡോക്രിനോളജി-3, എഫ്എംടി-2, ജനറല്‍ മെഡിസിന്‍-6, ജനറല്‍ സര്‍ജറി-9, മെഡിക്കല്‍ ഓങ്കോളജി/ ക്ലിനിക്കല്‍ ഹെമറ്റോളജി-5, നെഫ്രോളജി-3, ന്യൂറോജി-3, ന്യൂക്ലയര്‍ മെഡിസിന്‍-3, ഓഫ്താല്‍മോളജി-1, ഓര്‍ത്തോപീഡിക്‌സ്-2, പീഡിയാട്രിക്‌സ് ആന്റ് നിയോനാറ്റോളജി-4, ഫാര്‍മക്കോളജി-1, സൈക്യാട്രി-1, റേഡിയോഡയഗ്നോസിസ്-11, സര്‍ജിക്കല്‍ ഗാസ്‌ട്രോ എന്ററോളജി-4, സര്‍ജിക്കല്‍ ഓങ്കോളജി-3, യൂറോളജി-4, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍-1

യോഗ്യത- പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ ഡിഗ്രി തത്തുല്ല്യം.

വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനുമായി www.aiimsbhubaneswar.nic.in എന്ന വെബ്‌സൈറ്റ് കാണുക. 1000 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി/ എസ്.ടി വിഭാഗത്തിന് 500 രൂപ. ഭിന്നശേഷി വിഭാഗത്തിന് ഫീസില്ല.
എന്‍ഇഎഫ്ടി മുഖേന ACCOUNT No- 7820110000006 IFSC Code: BKID0005578, MICR Code:751013019 എന്ന അക്കൗണ്ടില്‍ Payable At bank of India, AIIMS, Bhubaneswar Branch ബാങ്കില്‍ ഫീസ് അടക്കാം. മെയ് 20 വരെയാണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+