ആയുഷ് മിഷനില്‍ ജോലി അവസരം: വേറെയുമുണ്ട് നിരവധി ഒഴിവ്; വേണ്ടത് ഈ ഒഴിവുകള്‍
നാഷണൽ ആയുഷ് മിഷന് കീഴില്‍ (NAM) വിവിധ ജില്ലകളിലായി നിയമനം നടക്കുന്നു. നിലവില്‍ ഒഴിവുള്ള മൾട്ടിപർപ്പസ് വർക്കർ തസ്തികകളിലേക്കാണ് നിയമനം. കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഒഴിവ് വന്നിരിക്കുന്നത്.
കോട്ടയം ജില്ലയില്‍ വിവിധ പ്രോജക്ടുകളിലായി മൾട്ടിപർപ്പസ് വർക്കർ തസ്തികയിലാണ് നിയമനം. ഈ ഒഴിവിലേക്ക് വേണ്ട യോഗ്യത ബി എസ് സി അല്ലെങ്കില്‍ ജി എൻ എം, നഴ്‌സിങ്, കേരള നഴ്സിങ് ആൻഡ് മിഡ് വൈഫ്‌സ് കൗൺസിൽ രജിസ്ട്രേഷനാണ്. 15000 രൂപയാണ് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ശമ്പളമായി ലഭിക്കുക. പ്രായം 40 വയസ്സ് കവിയരുത്.
അപേക്ഷ (എല്ലാ തസ്തികയ്ക്കും ): ജില്ലാ ഓഫീസിലേക്ക് തപാലായോ അയയ്ക്കാം. വിലാസം: The District Programme Manager, District Programme Management and supporting Unit, National Ayush Mission, Vayaskara, Kottayam-686001. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 10.

പത്തനംതിട്ട ജില്ലയില്‍ മൾട്ടിപർപ്പസ് വർക്കർ (ഫിസിയോതെറാപ്പി യൂണിറ്റ്) വിഭാഗത്തിലാണ് ഒഴിവ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 13500 രൂപ ശമ്പളമായി ലഭിക്കും. യോഗ്യത: അസിസ്റ്റന്റ് ഫിസിയോ തെറാപ്പി സർട്ടിഫിക്കറ്റ്/വി എച്ച് എസ് ഇ ഫിസിയോതെറാപ്പി/എ എൻ എം, കംപ്യൂട്ടർ പരിജ്ഞാനം. പ്രായം 40 വയസ്സ് കവിയരുത്.
അപേക്ഷ ജില്ലാ ഓഫീസിലേക്ക് നേരിട്ടോ, തപാലായോ അയക്കാം. വിലാസം: The District Programme Manager, District Programme Management and supporting Unit, National Ayush Mission, Melevettipuram, Pathanamthitta-689645.
അവസാന തീയതി: മാർച്ച് 7. വെബ്സൈറ്റ്: www.nam.kerala.gov.in
അതേസമയം, സംസ്ഥാന സർക്കാറിന്റെ വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ നിരവധി താല്‍ക്കാലിക നിയമനങ്ങള്‍ നടക്കുന്നുണ്ട്. അത്തരം ഒഴിവുകളേക്കുറിച്ച് താഴെ വിശദമായി നല്‍കുന്നു.
റസിഡന്റ് നിയമനം
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴിൽ സീനിയർ റസിഡൻറ് തസ്‌തികയിൽ താത്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത എം ബി ബി എസ്, എം എസ് (ഒ ആന്റ് ജി), ഡി.ജി.ഒ, ഡി.എ൯.ബി ഇ൯ കൺസേണ്ട് ഡിസിപ്ലി൯/ടി സി രജിസ്ട്രേഷ൯. ശമ്പളം 70,000 രൂപ.
ആറുമാസ കാലയളവിലേക്കാണ് നിയമനം. താൽപര്യമുള്ളവർ വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പ് എന്നിവ സഹിതം മാർച്ച് 12 ന് (ബുധൻ) മെഡിക്കൽ സൂപ്രണ്ടിൻറെ കാര്യാലയത്തിൽ രാവിലെ 11.30 ന് നടക്കുന്ന വാക്-ഇ൯-ഇ൯്റർവ്യൂവിൽ പങ്കെടുക്കണം. രാവിലെ 11.00 മുതൽ 11.30 വരെ ആയിരിക്കും രജിസ്ട്രേഷൻ. സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്തവർക്ക് മുൻഗണന നൽകുന്നതായിരിക്കും.
ട്രെയിനി ലാബ് ടെക്നീഷ്യൻ നിയമനം
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി ലബോറട്ടറിയിൽ താൽകാലികമായി ട്രെയിനി ലാബ് ടെക്നീഷ്യന്മാരെ നിയമിക്കുന്നു. യോഗ്യത പ്ലസ് ടു സയ൯സ്, ഡി.എം.എൽ.ടി അണ്ടർ ഡി.എം.ഇ അല്ലെങ്കിൽ തത്തുല്യം.
പ്രായ പരിധി 35 വയസിൽ താഴെ. താൽപര്യമുള്ളവർ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പത്തോളജി ലാബിൽ മാർച്ച് 12ന് രാവിലെ 10.30 ന് എത്തി ചേരണം.
മെഡിക്കൽ ഓഫീസർ നിയമനം
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ പ്ലാസ്റ്റിക് സർജറി വിഭാഗത്തിനുകീഴിൽ പ്രവർത്തിക്കുന്ന ബേൺസ് യൂണിറ്റിലെ പ്രോജക്റ്റിനുവേണ്ടി മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുകളുണ്ട്. ജനറൽ സർജറിയിൽ എം.എസ് അല്ലെങ്കിൽ ഡിഎൻബി അല്ലെങ്കിൽ സ്ഥിര രജിസ്‌ട്രേഷനോടുകൂടിയ എം.ബി.ബി.എസ് ആണ് യോഗ്യത.
പ്രതിമാസ വേതനം 50,000 രൂപ. കരാർ കാലാവധി ഒരു വർഷമാണ്. യോഗ്യതയുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മാർച്ച് 17ന് ഉച്ചയ്ക്ക് മൂന്നിന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം.












Click it and Unblock the Notifications